Home Authors Posts by സുവിരാജ്‌ പടിയത്ത്‌

സുവിരാജ്‌ പടിയത്ത്‌

0 POSTS 0 COMMENTS
Address: Phone: 9847046266

പി.കെ.വി-സൗമ്യദീപ്തം ആ ഓർമ്മ.

പി.കെ.വി ഓർമ്മയായി. സ്നേഹവിശുദ്ധിയുടെ രാഷ്‌ട്രീയമുഖവുമായാണ്‌ പി.കെ.വാസുദേവൻ നായർ തന്റെ പൊതുജീവിതയാത്ര തുടങ്ങിയതും അവസാനിപ്പിച്ചതും. ഒരു കമ്യൂണിസ്‌റ്റുകാരന്റെ അച്ചടക്കത്തിനൊപ്പം തന്നെ മനസ്സിന്റെ വലിയൊരു സാന്നിധ്യവും പി.കെ.വിയുടെ ജീവിതം നമ്മെ വരച്ചുകാട്ടുന്നു. രാഷ്‌ട്രീയബോധത്തിന്റെ അഗ്‌നിയെ തിരിച്ചറിഞ്ഞു കൊണ്ടു മാത്രമല്ല പി.കെ.വിയെ നാം സ്‌നേഹിച്ചത്‌, മറിച്ച്‌ സൗമ്യദീപ്‌തമായ പെരുമാറ്റത്തിന്റെ, നിഷ്‌ക്കളങ്കതയുടെ ആൾരൂപം എന്നീ തിരിച്ചറിവിലൂടെ കൂടിയാണ്‌. ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലും ഡൽഹിയിലെ ആശുപ...

എം.കൃഷ്‌ണൻ നായർ

സാഹിത്യത്തിൽ എന്നും കർക്കശക്കാരനായ ഒരു റഫറിയുടെ റോളായിരുന്നു എം.കൃഷ്‌ണൻനായർക്ക്‌. ഭാവനാപൂർണ്ണമെന്നും പ്രോജ്വലമെന്നും കരുതുന്ന കളിനീക്കങ്ങൾ ഗോളിലേയ്‌ക്ക്‌ നീളുമ്പോഴായിരിക്കും നേർത്ത ഒരു പിഴവിലേക്ക്‌ വിരൽ ചൂണ്ടി റഫറിയുടെ വിസിലുയരുക. കളിക്കാരത്രയും ഒരുവേള കാണികളും അപ്പോൾ അയാളുടെ മറുചേരിയിലായേക്കാം. അനിഷ്‌ടങ്ങളുടെ അസഭ്യവർഷങ്ങൾ അയാൾക്കുമേൽ പതിച്ചേക്കാം. പക്ഷെ; അയാളുടെ പ്രാഥമിക ബാധ്യത തന്റെ കണിശതയാണ്‌. നൂലിഴ തെറ്റാത്ത കണിശത. കൃഷ്‌ണൻനായർ മൂന്നര പതിറ്റാണ്ടു കാലം വിസിൽ ഊതുക തന്നെ ചെയ്‌തു. ദയാരഹിതങ്ങളായ ...

സ്വാതന്ത്ര്യദിനത്തിൽ ഓർത്തുപോകുന്നത്‌

വീണ്ടുമൊരു സ്വാതന്ത്ര്യലബ്‌ധിയുടെ ഓർമ്മപുതുക്കൽദിനം കൊണ്ടാടുകയാണ്‌ ഭാരതം. അമ്പത്തിയേഴാണ്ടിന്റെ ചരിത്രം ഭാരതത്തെ ഏതുരീതിയിലാണ്‌ മാറ്റിയിരിക്കുന്നത്‌ എന്ന ചോദ്യം ഏറെ പ്രസക്തമാകുന്ന ഒരു കാലമാണിത്‌. ഭാരതം സ്വതന്ത്രമായത്‌ കുറെ സ്വപ്നങ്ങൾ ഉണർത്തിക്കൊണ്ടാണ്‌. അത്‌ ഭാരതത്തിന്റേത്‌ മാത്രമായ ഒന്നായിരുന്നില്ല. അധിനിവേശത്തിന്റെ വടുക്കൾ വീണ രാജ്യങ്ങളുടെയും മറ്റ്‌ ദുർബലരാജ്യങ്ങളുടെയും സ്വപ്‌നങ്ങൾ കൂടി ഉൾക്കൊണ്ടതായിരുന്നു അത്‌. നെഹ്‌റുവിന്റെ സോഷ്യലിസ്‌റ്റ്‌ സങ്കല്പത്തിലെ നയതന്ത്രരീതികൾ എന്നും ഇരകളാക്കപ്പെട്ട ...

വിചാരകേന്ദ്രങ്ങൾ തുടർന്നും വിചാരിക്കുന്നത്‌

സംഘപരിവാറിന്റെ ബൗദ്ധികസ്രോതസുകളിലൊന്നായി കരുതപ്പെടുന്ന ഭാരതീയ വിചാരകേന്ദ്രവും അതിന്റെ ഡയറക്‌ടർ പി. പരമേശ്വരനും കേരളീയ ജീവിതത്തിന്റെ വിവിധ മണ്‌ഡലങ്ങളിൽ ധിഷണാപരമായ ഇടപെടലുകൾ നടത്താറുണ്ടെങ്കിലും കടുത്ത ഹൈന്ദവ നിലപാടുകൾ കൊണ്ടും ഇടപ്പെടുന്ന രംഗങ്ങളുടെ സങ്കുചിതത കൊണ്ടും പലപ്പോഴും ഒരു പരിമിത സമൂഹം മാത്രമേ ആ വിചാരങ്ങൾ ഏറ്റെടുത്തു പോരാറുളളൂ. എന്നാൽ അടുത്ത സന്ദർഭങ്ങളിലായി പരമേശ്വരൻ നടത്തിയ ചില വിചാരങ്ങൾ കൂടുതൽ വിശാലതയും സ്വീകാര്യതയുമുളള സാഹിത്യമണ്ഡലത്തിലായതുകൊണ്ട്‌ പൊതുചർച്ചയ്‌ക്ക്‌ വഴിവെച്ചിരുന്നു. കമ...

ഇന്ത്യൻ ഉപഭൂഖണ്ഡം ആണവയുദ്ധ ഭീഷണിയിൽ

ഭീകര പ്രവർത്തനങ്ങളുടെ വഴിയും നയവും മുൻകാലങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിലാണെന്ന്‌ വേൾഡ്‌ ട്രേഡ്‌ സെന്റർ ആക്രമണത്തോടെ ലോകത്തിന്‌ മനസ്സിലായി. പലയിടങ്ങളിലും ഭീകരപ്രവർത്തകരെ പാലും നൂറും കൊടുത്ത്‌ വളർത്തിയ അമേരിക്കയിന്ന്‌ ഇതിന്റെ ദൂഷ്യഫലങ്ങളറിഞ്ഞ്‌ ഭീകരപ്രവർത്തനങ്ങളെ തിരിച്ചടിക്കാനുളള ശ്രമത്തിലാണ്‌. അമേരിക്കയുടെ രീതികളിൽ ഭിന്നാഭിപ്രായം ഉണ്ടെങ്കിലും പൊതുവായി ലോകത്തിലെ രാഷ്‌ട്രീയസ്ഥിരതയുളളതും സമാധാനം ആഗ്രഹിക്കുന്നതുമായ എല്ലാ രാഷ്‌ട്രങ്ങളും അമേരിക്കയ്‌ക്ക്‌ ഇക്കാര്യത്തിൽ പിന്തുണ പ്രഖ്യാപിച്ചിട്...

ജനപ്രിയ സഖാവിന്റെ വേർപാട്‌

പതിനാലാം വയസ്സിൽ കെ.പി.സി.സിയുടെ ബാലസംഘത്തിന്റെ ജാഥാനേതൃത്വം ഏറ്റെടുത്താണ്‌ നായനാർ പൊതുപ്രവർത്തനരംഗത്തേയ്‌ക്ക്‌ കടന്നുവന്നത്‌. ആ ഔദ്യോഗിക പൊതുപ്രവർത്തനം അവസാനിക്കുന്നത്‌ മൂന്നുതവണയായി പതിനൊന്നുവർഷം കേരളത്തിന്റെ മുഖ്യമന്ത്രിപദം അലങ്കരിച്ചുകൊണ്ടാണ്‌. അതിനുശേഷവും സി.പി.എമ്മിന്റെ പോളിറ്റ്‌ ബ്യൂറോ അംഗമായി തുടർന്നും അദ്ദേഹം തന്റെ രാഷ്‌ട്രീയസാന്നിധ്യം അറിയിച്ചിരുന്നു. ഒരു കമ്യൂണിസ്‌റ്റുകാരൻ എങ്ങിനെയായിരിക്കണം എന്ന കാഴ്‌ചപ്പാടിൽനിന്നും വളരെ വ്യത്യസ്തമായ വഴിയിലൂടെയായിരുന്നു നായനാരുടെ യാത്ര. പാർട്ടി ...

ചോദ്യപേപ്പർ തൂക്കിക്കൊടുക്കുന്ന ഇടം

കഴിഞ്ഞ വർഷം നടന്ന എസ്‌.എസ്‌.എൽ.സി പരീക്ഷയുടെ എല്ലാ ചോദ്യപേപ്പറുകളും ചോർന്നിരുന്നുവെന്ന്‌ സി.ബി.ഐ പ്രാഥമിക റിപ്പോർട്ടിലൂടെ ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്‌. ഏറെക്കുറെ വിശ്വസനീയമെന്ന്‌ നാം കരുതിയിരുന്ന എസ്‌.എസ്‌.എൽ.സി പരീക്ഷയെ ഇനി ഏതളവിലാണ്‌ നാം ഉൾക്കൊളേളണ്ടത്‌. പൊതുപരീക്ഷ നടത്തിപ്പുകളിൽ ചോദ്യപേപ്പർ ചോർച്ച ഇന്ത്യയിൽ അസാധാരണമൊന്നുമല്ല, എസ്‌.എസ്‌.എൽ.സിയുടെ കാര്യത്തിലും സംഭവിക്കാവുന്നതാണെന്നും നമുക്ക്‌ ആശ്വസിക്കാം. എങ്കിലും കഴിഞ്ഞ കൊല്ലം എസ്‌.എസ്‌.എൽ.സി പരീക്ഷാപേപ്പർ ചോർന്നതായുളള റിപ്പോർട്ടിന്മേൽ നട...

തടവറയിൽ നിന്ന്‌ പോരാട്ടഭൂമിയിലേക്ക്‌….

പത്തൊമ്പത്‌ മാസത്തെ രണ്ടാം തടവിനുശേഷം ആങ്ങ്‌സാൻ സ്യൂചി മോചിതയായി. മ്യാൻമാറിന്റെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന്‌ ആഹ്വാനം ചെയ്‌ത ബർമ്മയുടെ “ഗാന്ധി” ആങ്ങ്‌സാങ്ങിന്റെ പുത്രി സ്യൂചി ലോകത്തിലെ ജനാധിപത്യവിശ്വാസികളുടെ ആവേശമാണ്‌. ശക്തമായ അന്താരാഷ്‌ട്രസമ്മർദ്ദങ്ങളെ തുടർന്നാണ്‌ മ്യാൻമാറിലെ പട്ടാളഭരണകൂടം സ്യൂചിയെ സ്വതന്ത്രയാക്കിയത്‌. നാലുപതിറ്റാണ്ടോളം പട്ടാളഭരണത്തിൻ കീഴിൽ വീർപ്പുമുട്ടി ജീവിച്ച ഒരു ജനതയ്‌ക്ക്‌ സ്വാതന്ത്ര്യചിന്തയുടെ പ്രാണവായു നല്‌കിയത്‌ സ്യൂചിയാണ്‌. ഏഷ്യയിലെ മ്യാൻമാറെന്ന കൊച്ചു രാഷ്‌ട്രത്തി...

ഉയർത്തെഴുന്നേല്പില്ലാത്ത രാഷ്‌ട്രീയം

ഒന്ന്‌ ചീഞ്ഞാൽ മറ്റൊന്നിന്‌ വളമാകും എന്നത്‌ വെറുമൊരു പഴഞ്ചൊല്ലിൽ ഒതുങ്ങുന്നതല്ല. മറിച്ച്‌ കുറച്ചൊക്കെ ശാസ്‌ത്രീയതയും അതിലുണ്ട്‌. തന്റെ വളർച്ചയ്‌ക്ക്‌ മറ്റുളളവരെ വളമാക്കുവാൻ ശ്രമിക്കുമ്പോൾ സ്വയം വളമായി തീരുന്നവരേയും നാം കാണാറുണ്ട്‌. ശോഭനാജോർജ്ജ്‌ അങ്ങിനെ സ്വയം വളമായി തീർന്നവരാണ്‌. കെ.വി.തോമസിനെതിരെ വ്യാജ ഹവാല രേഖ ചമച്ചത്‌ എന്തിനെന്നും ആർക്കുവേണ്ടിയെന്നും ഇവിടെ ചർച്ച ചെയ്യുന്നില്ല. മറിച്ച്‌ കേരളരാഷ്‌ട്രീയത്തിന്റെ നെറിവുകെട്ട ചില രീതികളെക്കുറിച്ച്‌ സൂചിപ്പിക്കാതെ വയ്യ. ശോഭനാജോർജ്ജ്‌ ചെറിയൊരു ഉദാ...

വീരപ്പൻ പുതിയ കളത്തിലേയ്‌ക്ക്‌. . . .

വീരപ്പൻ തന്റെ വഴിമാറ്റി വരയ്‌ക്കുകയാണ്‌. 130 കൊലപാതകങ്ങളും നൂറുകോടിയിലേറെ രൂപയുടെ ചന്ദനക്കളളക്കടത്തും രണ്ടായിരത്തിലേറെ ആനകളുടെ ജീവനും വീരപ്പന്റെ കണക്കുപുസ്തകത്തിലുണ്ട്‌. ഈ കണക്കുപ്പുസ്തകം അടച്ചുവച്ച്‌ ക്രൂരനെന്ന വിലാസത്തിൽനിന്നും തമിഴ്‌മക്കളുടെ പ്രിയരക്ഷകനായി മാറുവാൻ ആഗ്രഹിക്കുകയാണ്‌ വീരപ്പനിപ്പോൾ. കർണാടക മുൻമന്ത്രി എച്ച്‌.നാഗപ്പയെ തട്ടിക്കൊണ്ടുപോയ വീരപ്പന്റെ ആവശ്യങ്ങൾ തികച്ചും രാഷ്‌ട്രീയമാണ്‌. ചോരക്കൊതിയിൽനിന്ന്‌ രാഷ്‌ട്രീയക്കൊതിയിലേയ്‌ക്കുളള വീരപ്പന്റെ മാറ്റം വെറുതെ എഴുതിതളളാവുന്ന ഒന്നല്ല. കാ...

തീർച്ചയായും വായിക്കുക