സുവിരാജ് പടിയത്ത്
അമ്മ നമ്മുടെ ഹൃദയത്തെ തൊടുന്നതെപ്പോൾ….
ഒരാൾരൂപം ദൈവസമാനമാകുന്നത് വെറുമൊരു സാന്ദർഭിക നിലപാടുകൾ കൊണ്ടോ ചില നിമിത്തങ്ങൾ കൊണ്ടോ അല്ല, മറിച്ച് സമനില തെറ്റിയ ഒരു ജീവിതരീതി ഉൾക്കൊണ്ട ഒരു ലോകക്രമത്തിലേയ്‌ക്ക് കാലം നടത്തുന്ന ഇടപെടലായി വേണം ഇതിനെക്കാണാൻ. ഇത്തരം സാന്നിധ്യങ്ങളുടെ അഭാവം ഒരുപക്ഷെ പൂർണ്ണമായ ജീവിത തകർച്ചയിലേയ്‌ക്ക് ലോകത്തെ കൊണ്ടെത്തിക്കാം എന്ന് കരുതാതെ വയ്യ. ബുദ്ധനും ക്രിസ്‌തുവും നബിയും മാർക്സുമെല്ലാം ഇത്തരം ‘ദൈവ’സമാനരായി ഇടപെടുന്നതിന്റെ പ്രസക്തി ഇത്തരത്തിൽ കാണുവാനാണ് ചിലരെങ്കിലും ആഗ്രഹിക്കുന്നത്. മാതാ അമൃതാനന്ദമയിയുടെ അൻ...
ചുട്ടുകൊല്ലുവാൻ ക്വട്ടേഷനെടുത്ത ഒരു മുഖ്യമന്ത്രി
കരളുപൊളളുന്ന കാഴ്‌ചയായിരുന്നു വഡോദരയിലെ ബെസ്‌റ്റ് ബേക്കറിയിലേത്. കരിപിടിച്ച ബേക്കറിയുടെ ചുമരുകൾക്കിടയിൽ കത്തിതീർന്നത് പതിനാല് ജീവിതങ്ങൾ. പലർക്കും ഇതൊരു സ്ഥിരം കലാപക്കാഴ്‌ച മാത്രം. ചിലർക്കാകട്ടെ അധികാര കസേര ഉറപ്പിച്ചു നിർത്താൻ നടത്തിയ രക്തഹോമവും. ആർഷഭാരത ഭൂമിയിൽ കലാപങ്ങൾ ഉത്സവങ്ങളായി പെരുകുകയാണ്. വിഭജനത്തിന്റെ ചരിത്രം തുടർച്ചയായ കലാപങ്ങളുടെ വിത്തായി. പിന്നെ ചെറുതും വലുതുമായി ആയിരങ്ങൾ... വൻമരം വീണപ്പോൾ കേന്ദ്രമന്ത്രിമാരടക്കം തെരുവിലിറങ്ങി നരനായാട്ട് നടത്തിയ ദില്ലിയുടെ ദുരന്തം... കൊച്ചുകേ...
ജവാദ് ഹസൻ – കേരളം ആഗ്രഹിക്കുന്ന ഒരു വ്യവസായ...
മലയാളിയുടെ വ്യവസായ സ്വപ്നങ്ങൾക്ക് ചില കടിഞ്ഞാണുകൾ ഉണ്ട്. വളരെ യാഥാസ്ഥിതികമായ ഒരു സ്വഭാവം ഇക്കാര്യത്തിൽ മലയാളി എന്നും പുലർത്തുന്നു. ഒരു ക്വാണ്ടം ജംബിനെ നാം പലപ്പോഴും സ്വീകരിക്കാറില്ല. നിലവിലുളള അവസ്ഥയിൽ യാതൊരു ചലനം ഉണ്ടാക്കാതെ ഒരു ജഡാവസ്ഥയിൽ തുടരുവാൻ ആഗ്രഹിക്കുന്നവരാണ് നാം. നമുക്ക് ഇന്നിന്ന വ്യവസായങ്ങൾ മതിയെന്നും ചിലത് നമുക്ക് പറ്റുകയില്ലെന്നും നാം മുമ്പേ സ്ഥിരീകരിക്കുന്നു. ഈയൊരു സ്വഭാവവിശേഷം കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ വളരെയേറെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. എങ്കിലും ഇത്തരം കടിഞ്...
കേരളപ്പിറവി ദിനത്തിൽ ‘പുഴ’യുടെ സമ്മാനം
ഈ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ലോക മലയാളി സമൂഹത്തിന് പുഴ ഡോട് കോം അതിവിശിഷ്ടമായ ഒരു സമ്മാനം ഒരുക്കുകയാണ്. യൂണീകോഡ് ഫോണ്ടിന്റെ വരവോടുകൂടി സൈബർ ലോകത്ത് മലയാളഭാഷയുടെ കുതിച്ചുകയറ്റം നാം അനുഭവിച്ചതാണ്. എഴുത്തിന്റെ യാഥാസ്ഥിതിക രീതികളെയൊക്കെ തകിടം മറിച്ച് ബ്ലോഗുകളും അനുബന്ധ എഴുത്തുരീതികളും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി. എങ്കിലും അറിഞ്ഞതും അറിയപ്പെടാത്തതുമായ ഇത്തരം എഴുത്തുകൾ പലയിടത്തുമായി ചിതറിക്കിടക്കുന്ന കാഴ്‌ചയാണ് നമുക്കിപ്പോൾ കാണാൻ കഴിയുക. ഇതുമൂലം അർഹതപ്പെട്ട ചിലരെങ്കിലും തിരിച്ചറിയ...
മാറാട് – മനസ്സുകളുടെ പുനരധിവാസം ഇനി എന്ന്
അഞ്ചുമാസത്തിലേറെക്കാലത്തെ ഉത്‌കണ്‌ഠകൾക്കും വേദനകൾക്കുമൊടുവിൽ മാറാട് പുനരധിവാസപ്രശ്‌നം ഒത്തുതീർന്നു. ആശ്വാസകരമായ ഈ തീരുമാനത്തിന്റെ പുറകിലെ നയതന്ത്രനാടകത്തിന്റെ തിരശ്ശീല ഇനിയും മാറ്റപ്പെട്ടിട്ടില്ല. ഒരു മുസ്ലീം മന്ത്രിയേയും മാറാടിലെ ചോരവീണ മണ്ണിൽ കാലെടുത്തുവെക്കുവാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ ഹൈന്ദവ സംഘടനാനേതാക്കളും സ്വസമുദായത്തിന്റെ വേദനയും ഭീകരതയും തിരഞ്ഞെടുപ്പിലൂടെ തൊട്ടറിഞ്ഞ മുസ്ലീം മന്ത്രിമാരും ഒരു ഗാന്ധിയന്റെ ഇടപെടലിന്റെ ഭാഗമായി മുഖ്യമന്ത്രി ആന്റണിയുടെ സാന്നിധ്യത്തിൽ കെട്ടിപ്പിടിച്ച് പുഞ്...
തൃശൂർപൂരം
പൂരനഗരി ഇത്തവണയും നിരാശപ്പെടുത്തിയില്ല. ജനസഹസ്രങ്ങൾക്ക് ഹൃദയം നിറഞ്ഞ സുവർണാനുഭൂതി സമ്മാനിച്ച് തൃശൂർപൂരം ഉത്സവ വസന്തമായി. ഇലഞ്ഞിത്തറമേളത്തിന്റെയും മഠത്തിൽ വരവിന്റെയും മേളപ്പെരുമയ്‌ക്ക് പിന്നെയും മാർക്ക് കൂടുതൽ വീണു. കുടമാറ്റം നിറങ്ങളുടെ വിസ്‌മയങ്ങൾ തീർത്തു. വടക്കുംനാഥനെ വണങ്ങാൻ രാവിലെ തന്നെ എത്തിയ എട്ട് ചെറുപൂരങ്ങളും ഗംഭീരം. കഴിഞ്ഞകാലങ്ങളിലേക്കാളേറെ ജനത്തിരക്ക്.... ആവേശം. ഒടുവിൽ ദേവിമാർ പരസ്പരം ഉപചാരം പറഞ്ഞ് പിരിഞ്ഞു. പൂരം കഴിഞ്ഞു. പക്ഷെ ചിതറിപ്പോയ ഏഴു ജീവിതങ്ങളോ? വെടിക്കെട്ടപകടങ്ങൾ കേരള...
വേട്ടക്കാരനൊപ്പം നിൽക്കുന്ന കോടതികൾ
ഇടയ്‌ക്കിടെ നമ്മുടെ നീതിപീഠം ഇങ്ങനെയൊക്കെയാണ് പെരുമാറുക. നീതിബോധം ലവലേശമില്ലാതെ ശിക്ഷ നടപ്പിലാക്കുവാൻ കുരുക്കിനൊത്ത കഴുത്തിനെ തേടിനടക്കുന്ന സ്വഭാവം. സീനിയർ വിദ്യാർത്ഥികളാൽ ക്രൂരമായി മാനഭംഗത്തിനിരയായ കോട്ടയം സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യുക്കേഷ(എസ്.എം.ഇ)നിലെ വിദ്യാർത്ഥിനിയെ നുണ പരിശോധനയ്‌ക്കും ബ്രെയിൻ മാപ്പിംഗ് ടെസ്‌റ്റിനും വിധേയമാക്കാൻ ഉത്തരവിട്ട ഹൈക്കോടതി നടപടിയാണ് ഇതിന് അവസാന ഉദാഹരണം. ഇരയാക്കപ്പെടുന്നവരുടെ വേദന ചെറുകണികയെങ്കിലും തിരിച്ചറിയണമെന്ന മാനുഷികത നഷ്‌ടപ്പെട്ടുപോകുന്ന തരത്തിൽ നമ്മുടെ...
രണ്ടുവരിയിൽ വലിയ ലോകം വരച്ചയാൾ
രണ്ടുവരിയിൽ ഞാനൊരു വലിയ ലോകം കാണിച്ചുതരാം എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞു നടന്നിട്ടില്ല. പക്ഷെ എഴുതിയ വരികളിലൂടെ മലയാള ഭാഷ അത് തിരിച്ചറിയുകയായിരുന്നു. നേർത്ത ചാറ്റൽമഴ പോലെ കുട്ടികളുടെ നിറഞ്ഞ മനസ്സിലേക്ക് പെയ്‌തിറങ്ങുമ്പോൾ, പലപ്പോഴും വെടിമരുന്നിന്റെ തീഷ്ണതയോടെയാണ് മുതിർന്നവരുടെ ചിന്തകളിലേക്ക് കുഞ്ഞുണ്ണിക്കവിതകൾ തുളച്ചുകയറിയത്. താനെഴുതിയതിൽ കവിതയില്ല എന്ന് കൊട്ടിഘോഷിച്ചു നടന്ന മഹാജ്ഞാനികൾക്ക് കുഞ്ഞുണ്ണി മാഷ് തെളിഞ്ഞ ചിരി മാത്രമെ നല്‌കിയുള്ളൂ. ഒരു കവിത വ്യാഖ്യാനിച്ചു തീർക്കാൻ പതിനാറ്്...
ജനം തീരുമാനിച്ചതിങ്ങനെ
കരുണാകരന്റെ വാക്കുകൾ അറംപറ്റുകയാണ്. യു.ഡി.എഫ് ഏതാണ്ട് ശവപ്പറമ്പായി. ഡി.ഐ.സിക്കാർ ഇരുട്ടിൽ തപ്പേണ്ടിയും വന്നു. 2001-ൽ 140 സീറ്റിൽ 99ഉം തൂത്തുവാരി അധികാരത്തിൽ കയറിയ യു.ഡി.എഫ് ഇക്കുറി 42 സീറ്റുമായി കിതയ്‌ക്കുന്ന കാഴ്‌ചയാണ് കാണുന്നത്. ഇവിടെ വി.എസ് തരംഗത്തിന്റെയോ ഇടതുതരംഗത്തിന്റെയോ സുനാമിയിൽ പെട്ട് മാത്രം ഒലിച്ചുപോയതാണ് യു.ഡി.എഫിന്റെ വിജയം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതിനോട് പൂർണ്ണമായി യോജിക്കുവാൻ കഴിയില്ല. വി.എസിന്റെ സാന്നിധ്യം ഇടതുവിജയത്തെ കൂടുതൽ മോടി കൂട്ടി എന്നത് സത്യമാണ്. എങ...
അമ്പലം ക്ഷേത്രമാകുമ്പോൾ
ക്ഷേത്രങ്ങളിൽ ശാന്തിക്കാരായി ബ്രാഹ്‌മണർ മാത്രം മതി എന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി പി.കെ. നാരായണപ്പണിക്കരുടെ അഭിപ്രായം ഏറെ വിവാദം സൃഷ്‌ടിച്ചിരിക്കുകയാണ്. മറ്റ് ഹിന്ദുക്കൾക്ക് ദേവസ്വം പ്രസിഡന്റോ തൂപ്പുക്കാരനോ വരെ ആകാം. പക്ഷെ ദൈവത്തിന്റെ പ്രതിപുരുഷൻ ബ്രാഹ്‌മണൻ ആയാൽ മതിയെന്ന് സാരം. ഹൈന്ദവ വിശ്വാസ ചരിത്രമനുസരിച്ച് പണിക്കർ പറഞ്ഞത് നൂറുശതമാനവും ശരി. അങ്ങ് ഉത്തരഭാരത വകുപ്പ് വച്ചുകൊണ്ട് ബ്രാഹ്‌മണർ പൂജിക്കട്ടെ, ക്ഷത്രിയർ യുദ്ധം ചെയ്യട്ടെ, വൈശ്യൻ കച്ചവടവും, ഒടുവിൽ ഇവിടെ നായരാദി പിന്നോട്ടുളള ...