സുസ്‌മിത വി.പി
രണ്ട് കവിതകൾ
ജാലകകാഴ്‌ചകൾ നിന്റെ ജാലകമടയ്‌ക്കുകചില്ലുജനാലയ്‌ക്കപ്പുറം കാഴ്‌ചകൾ മങ്ങട്ടെ,പ്രിയസുഹൃത്തേനിന്റെ തിമിരക്കാഴ്‌ചക്ക് നന്ദി പറയുകനിന്റെ ബധിരതയ്‌ക്കും നന്ദി പറയുകനീയൊരു ഭാഗ്യജന്മംലോകം നിനക്ക് നിഴൽ വീണ കൊളാഷ്. ഇവിടെ കബന്ധങ്ങളുടെ രൗദ്രതാണ്ഡവം കാണേണ്ടമാറുപിളർന്നമ്മ കരയുന്നതും കേൾക്കേണ്ടകൈകാലുകൾ വെട്ടിയരിഞ്ഞ പൈതങ്ങളെകണ്ടു ഞെട്ടി വിറയ്‌ക്കേണ്ടപാവമൊരു പെങ്ങളെ കൊത്തിവലിക്കുന്നകഴുകന്റെ കൂർത്ത നഖങ്ങളും കാണേണ്ടനീയൊരു ഭാഗ്യജന്മംലോകം നിനക്ക് ആരോ പാടിയ പ്രണയകാവ്യം. സൈബർ ലോകത്തിലിന്നിവിടെപ്രണയം മരിച്ചതറിഞ്ഞില്ല...