Home Authors Posts by സൂര്യ ഗായത്രി

സൂര്യ ഗായത്രി

9 POSTS 0 COMMENTS

ഉപ്പുകല്ലും താപ്പാമ്പും

  ഇഷ്ടമുള്ളിടത്തെല്ലാം കേറി നിരങ്ങി നീണ്ടു നീണ്ട് പോകും അടുക്കളയിലെ അടച്ചൂറ്റിപ്പലക പോലെ ഒരു പരപ്പൻ തല. വീടിന്റെ അങ്ങേത്തലയ്ക്കലേക്ക് എണ്ണക്കറുപ്പുള്ള ഉടലും മിന്നിച്ചു കൊണ്ട് ഓയിൽ സ്കിനുള്ള സ്ലിം ബ്യുട്ടിയായി വിലക്കപ്പെട്ട ഇടങ്ങളിലൂടെ അന്നനട നടക്കും വിമുഖ. വിശന്നു മൊരിഞ്ഞ ഒതുങ്ങിയ ആലിലവയറിഴച്ച് തലങ്ങും വിലങ്ങും ചട്ടുകത്തല നീട്ടി അഴുക്കുകളിൽ മണ്ണിരയെ തേടും. ലോകത്തിലെ ഏറ്റവും ചെറിയ ഒച്ച താപ്പാമ്പിന്റെ ഇഴയലാണ്. ഉപ്പിനോളം അലിഞ്ഞു പോകുമുടൽ അതിന്റെ പോക്കുവരവുകൾ ഭൂപടത്ത...

ഭയത്തിന്റെ നിറം എന്തായിരിക്കും?

    ഭയം, ആളുകൾ സ്വയം പണിതൊരു തടവറയുടെ പേരാണ്. അതിന്റെ നിറം എന്തായിരിക്കും? കൊടുംതണുപ്പിൽ വിറുങ്ങലിച്ച് ചോര വാർന്ന വിളറിയ വെളുപ്പ് . അതിന്റെ കടുപ്പം എങ്ങനെയായിരിക്കും? മരണത്തിനും ജീവിതത്തിനുമിടയിലെ ശൂന്യമാർന്ന അനന്തതയുടെ അഴി . തടവറയിൽ ഭയത്തിന്റെ കൊടി ഉയർന്നു കൊണ്ടിരിക്കും. അടിമത്വമാണതിന്റെ മുദ്രാവാക്യം. നിശബ്ദത വിധേയത്വവും. സ്വാതന്ത്ര്യത്തിന്റെ തൊണ്ണൂറുകൾക്ക് ശേഷം ഇരുപതുകളിൽ അത് ഭൂപടത്തെ കൊല ചെയ്തു കൊണ്ടിരിക്കും. ഭയത്തിന് ജനാധിപത്യമെന്നും പര്യായം. ഒരു നോക്കു...

പരിണാമത്തിന്റെ വഴി

  പുലർച്ചെ ഒരീയാംപാറ്റ വെളിമ്പുറത്ത് നിന്ന് ഇറയത്തെ ജനലഴിയിൽ വന്നിരുന്നു. മെറ്റമോർഫോസിസ് , ചിതലിൽ നിന്നാണവന് ചിറക് മുളച്ചത്. അവൻ പുറ്റുമണ്ണിൽ നിന്ന് ഒറ്റയ്ക്ക് വന്നതാവണം, ജീവനോടെ. കൊടിയ വേനലിന്റെ തീ പിടിച്ച ക്രിമറ്റോറിയം പോലെയൊന്ന്. അതിലവൻ ജീവിതമായിരിക്കാം ദഹിപ്പിച്ചു കഴിഞ്ഞത്. മഴ പെയ്യുമെന്നവൻ ഉറപ്പായും സംഭ്രമിച്ചിട്ടുണ്ടാകണം. തീർച്ചയായും കൂട്ടം തെറ്റിവന്നതാവില്ലെന്ന് നിശ്ചയം. അവൾ സുകന്യയെപ്പോലെ ക്രിമറ്റോറിയത്തിലേക്ക് ചുഴിഞ്ഞു നോക്കുന്നു, ച്യവനമഹർഷിയുടെ കണ്ണുക...

വീടൊരു ‘ സ്മാർട്ട്‌ ഹോമാ’ണ്

    വീട് ഓർത്ത് വയ്ക്കുന്നത് അതിനിഷ്ടപ്പെടുന്ന ഏതാനും നിഴലുകളെയാണ്. അടുക്കളയിലെ മണം അമ്മയെ ഓർമ്മിപ്പിക്കും. ഉമ്മറത്തെ നിഴൽ അച്ഛനെയും. വീടിനെ ഓർക്കുമ്പോൾ നമ്മള്‍ ആരെയോർക്കും? ആരെയോർക്കുമ്പോൾ നമ്മള്‍ വീടിനെയോർക്കും ? ഓരോ മുറിക്കുള്ളിലെയും ഓരോ ശരീരങ്ങളുമപ്പോൾ അടുക്കളപ്പുറത്തെ പുക പോലെ വീടിന്‍റെ മറയത്തിരുന്ന് ചുറ്റിത്തിരിയുന്നുണ്ടാകും . മക്കള്‍ എപ്പോഴും കുഞ്ഞുങ്ങളാണെന്ന് വെറുതെ ആശിക്കുന്ന പഴയ വീടിന്‍റെ ചുവരുകൾ മാത്രമാണ് അവര്‍ക്ക് ചുറ്റുമുണ്ടാകുക. 'ആരും മരിച്ച...

പ്രണയസ്ഥലികളിൽ വെച്ച് മഷിവാർന്ന് മരിച്ചിരിക്കുന്നു...

      അതിശൈത്യകാലത്ത് ചിതൽ തിന്ന പുസ്തകത്തിൽനിന്നും രാജിവച്ചിറങ്ങിയ അപ്രകാശിതവും അപൂർണ്ണവുമായൊരു വിമത കവിത നിശബ്ദവും യുദ്ധസമാനവുമായ പ്രണയസ്ഥലികളിൽ വെച്ച് മഷിവാർന്നു മരിച്ചിരിക്കുന്നു . പ്രണയത്തിന്റെ ഏതോ അതിശൈത്യകാലം തൊട്ടു വിമത കവിതയൊരു ചെമ്മരിയാടായിരുന്നു. മുറിച്ചു മാറ്റാത്ത രോമവുമായത് വ്യസനസീമയുടെ ഒടുക്കം കളഞ്ഞു പോയ മുറിയുടെ താക്കോൽ കണ്ടെടുക്കുന്നു. പൊളിഞ്ഞു വീഴാറായ പഴയ ലോഡ്ജിന്റെ വാടക തീർപ്പ് കൽപ്പിച്ചാണ് ഇറങ്ങിപ്പോകുന്നതെന്ന് വിമത കവിത ഭൂമിയി...

സ്വർഗവാതിൽ പക്ഷി

  ഞാൻ നാളുകളേറെയായി സ്വർഗ്ഗവാതിൽ തുറക്കുമെന്ന് ആളുകൾ വിശ്വസിക്കുന്ന ആ പക്ഷിയുടെ പിറകെയായിരുന്നു. എന്നിട്ട് നിനക്കതിന്റെ നിഴലെങ്കിലും കാണാൻ കഴിഞ്ഞോ? അതോ കാരമുള്ളുകൾ കൊണ്ട് നീ മുറിഞ്ഞപ്പോൾ എന്തിനെന്നു ചിന്തിച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങിയിരുന്നോ.? നീയെന്നോട് ചോദിച്ചു. ഞാൻ ജന്മത്തിന്റെ പടികൾ കടന്നിരുന്നില്ല. വയസ്സുകൾ എണ്ണിത്തെറ്റിയ പടവുകൾ നിറയെ എന്നെയും നിന്നെയും കാത്ത് മുഷിഞ്ഞ ഉറുമ്പുകൾ നമ്മുടെ മറ്റൊരു ജന്മത്തെ കാത്തിരിക്കുകയായിരുന്നു അപ്പോൾ. ചിതലുകൾ ചിറക് മുളച്ച...

ആഴം

    പടവുകളിൽ ഉറുമ്പുകളെപ്പോലെ എന്റെ ജന്മത്തെ തൊട്ടു തൊട്ട് പോകുന്ന അനേകം ജന്മങ്ങൾ.... കൂട്ടായും ഒറ്റക്കും പോകുന്നവരുണ്ട്. ഞാൻ ഒറ്റകളുടെ പിന്നാലെ നടന്നു. അപ്പോഴെല്ലാം അവരുടെ കാലടികൽക്കെന്തൊരാഴം. ചിലതിനു കിണറിന്റെയാഴം.. ചിലതിനു മൺചിരട്ടയുടെ, മാളങ്ങളുടെ, കണ്മുനയുടെ, ഒന്നിറങ്ങി നോക്കിയാൽ ഒരു തുളയുടെ...അത്രമാത്രം. എന്നെ കടന്നുപോയൊരാളെ എവിടെയോ കണ്ടതു പോലെയുണ്ടല്ലോ എന്നോർത്തെടുക്കുമ്പഴേക്കും ഒരു പൊക്കാച്ചിത്തവള വെള്ളത്തിലേക്കെടുത്തു ചാടുന്നു. വളഞ്ഞു പുളഞ്ഞതു പ...

പിൻവിളി

  വരൂ, നമുക്ക് ഗ്രാമങ്ങളിലേക്ക് മടങ്ങാം. നഗരത്തിന്റെ മിടിപ്പുകളിലേക്ക് ആളുകളിറങ്ങിപ്പോയ പച്ചയാണത്. അവിടെ വാതിലുകൾക്കൊ ജനാലകൾക്കോ സാക്ഷകളില്ലാത്തൊരു വീടുണ്ട്. കാടി വെളളം കാണുമ്പോൾ അമറിക്കരയുന്ന പൈക്കിടാവുറങ്ങുന്നൊരു ആലയുണ്ട്. മിന്നാമിനുങ്ങുകൾ വഴി വിളക്കായ നാട്ടിടവഴികളുണ്ട് . കാളി പെറ്റ രാത്രിയിലവിടെ നക്ഷത്രം പൂക്കുന്ന വനസമാനമായൊരു ഗഗനമുണ്ടത്രെ. അറിഞ്ഞോ; നഗരത്തിന്റെ പാതയോരത്ത് അവസാനത്തെ അത്താഴത്തിൽ അപ്പം കഴിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു വിശപ്പ് പൊടുന്നനെ മരണപ്പെട്ടത് ...

തിരിഞ്ഞു നടക്കുമ്പോൾ…

  തിരിഞ്ഞു നടക്കുമ്പോൾ കരഞ്ഞിരുന്നു. ............. ശരിക്കും കരഞ്ഞിരുന്നോ? "ഉം... " എത്രത്തോളം? ............. ഒരു മഴത്തുള്ളിയോളം ............... കണ്ണുനിറഞ്ഞിട്ട് ചുറ്റിലുള്ള കാഴ്ചയെല്ലാം മങ്ങിപ്പോയിരുന്നു. ഉം.....എന്നിട്ട്? ഒരു കല്ലിൽ തട്ടി വീണു. ആ കല്ലിലിരുന്നു വിശ്രമിച്ചു. ആ കല്ലുരച്ചു തീയുണ്ടാക്കി വിശപ്പകറ്റി. തണുപ്പകറ്റി. ആ കല്ലിൽ തല ചായ്ച്ചു കിടന്ന് നേരം വെളുപ്പിച്ചു. തിരിഞ്ഞു നടക്കുമ്പോൾ ഞാനും കരഞ്ഞിരുന്നു. ........ ശരിക്കും കരഞ്ഞിരുന്നോ? ഉം.... ...

തീർച്ചയായും വായിക്കുക