Home Authors Posts by സൂര്യാ ഗോപി

സൂര്യാ ഗോപി

0 POSTS 0 COMMENTS
നൻമ, മലാപ്പറമ്പ്‌ പി.ഒ., കോഴിക്കോട്‌ - 673009 Address: Phone: 0495 2376214

നഗരഗന്ധങ്ങൾ

പന്നിക്കൂട്‌ പോലെ നാറുന്ന നഗരത്തെരുവിന്റെ പടിഞ്ഞാറേ മൂലയിലാണ്‌ അയാൾ താമസിക്കുന്നത്‌. കൃത്യമായി പറഞ്ഞാൽ സ്രാവ്‌ വാ തുറന്നതു പോലെ പൊട്ടിക്കിടക്കുന്ന സ്ലാബിന്റെ നാൽപത്തഞ്ച്‌ ഡിഗ്രി ചരിവിൽ നിന്ന്‌ ഉദ്ദേശം പതിനഞ്ചടി മുകളിലായി ഒരു ഇരുണ്ട മുറിയിൽ. ഇനിയും മുഴുവൻ പണി കഴിയാത്ത ആ കുടുസ്സുമുറിയുടെ താഴെ ഒരു ഇടത്തരം ഹോട്ടലായിരുന്നു. നട്ടുച്ച നേരങ്ങളിൽ മാത്രം ഹോട്ടലിന്റെ പേരെഴുതിയ പലക ബോർഡ്‌ പല്ലിളിച്ച്‌ തൂങ്ങിയാടും. മുറിയിലിരുന്ന്‌ നോക്കിയാൽ അയാൾക്ക്‌ നഗരം മുഴുവൻ കാണാൻ കഴിയുമായിരുന്നു. എന്നാൽ അയാൾ ചെന്നായക...

മുണ്ടൂർ കൃഷ്ണൻകുട്ടി രചിച്ച കഥാപുരുഷൻ

സ്വയം മനസ്സിലാക്കാനുള്ള ശ്രമമാണ്‌ തന്റെ എഴുത്തെന്ന്‌ മുണ്ടൂർ കൃഷ്ണൻകുട്ടി. തന്നെ മനസ്സിലാക്കാൻ എന്നത്‌ അന്തർമുഖത്വത്തിന്റെ വ്യവച്ഛേദമല്ല. ബഹിർമുഖവും ജാഗ്രത്തുമായ ഒരുൾക്കണ്ണിന്റെ തുറക്കൽ കൂടി ഈ പ്രക്രിയയിലുണ്ട്‌. ഇത്‌ ‘കഥാപുരുഷൻ’ എന്ന സമാഹാരത്തിലെ ഓരോ കഥയുടെയും സാക്ഷ്യപ്പെടുത്തലാണ്‌. ജീവിതം എത്ര തോല്പിച്ചിട്ടും അതിനെ മെരുക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന ഒരു സാധാരണക്കാരൻ മുണ്ടൂർക്കഥകളുടെ കേന്ദ്രബിന്ദുവായി മാറുന്നുണ്ട്‌ പലപ്പോഴും. അതുകൊണ്ടുതന്നെ മനുഷ്യത്വത്തിന്റെ സുഗന്ധമുള്ള ഒരിതൾ കാലഹരണപ്പെട്ടുപ...

ആഗ്രഹങ്ങൾ

കുട്ടിക്കാലത്ത്‌ വേഗം വലുതാകണേ എന്ന്‌ കൊതിച്ചു നടന്നു. വാർദ്ധക്യമായപ്പോഴാകട്ടെ, ഒരു കുട്ടിയാകണേ എന്നാണ്‌ പ്രാർത്ഥന. Generated from archived content: story_april1.html Author: surya_gopi

തിരി

തറവാടു ഭാഗം ചെയ്‌ത്‌ മകൻ നഗരത്തിലേയ്‌ക്കു താമസം മാറുമ്പോൾ അമ്മ ഉപദേശിച്ചു. “മോനേ, എന്നും സന്ധ്യയ്‌ക്ക്‌ മുടങ്ങാതെ ഒരു തിരി വയ്‌ക്കണം.” സന്ധ്യയ്‌ക്കു മാത്രമല്ല, പാതിരാത്രിയിലും ചിലപ്പോൾ പകലും മകൻ അതു പാലിച്ചുകൊണ്ടേയിരുന്നു. തിരി കത്തിക്കാതെ ഈ നഗരത്തിൽ എങ്ങനെയാണ്‌ ഉറങ്ങുക! അത്രയ്‌ക്കുണ്ട്‌ കൊതുകുശല്യം. Generated from archived content: story6_sept23_05.html Author: surya_gopi

പ്രീമിയം

ഭാര്യ ഃ ചേട്ടാ എൽ.ഐ.സിയുടെ പ്രീമിയം ഡേറ്റ്‌ ഇന്നാ. മറക്കാതെ അടയ്‌ക്കണേ. നഗരത്തിലൂടൊക്കെ ബൈക്കിൽ പോകുന്നതാ.. എന്തേലും സംഭവിച്ചാലേ... ഞാനും കുഞ്ഞും... ഒ.കെ ചേട്ടാ... ബൈ...യ്‌! Generated from archived content: story3_dec21_07.html Author: surya_gopi

കടം

അയാൾ കടങ്ങൾ വെറുത്തിരുന്നു. ആരോടും ഒരു കടവും വച്ചു പുലർത്തുന്നത്‌ അയാൾ ഇഷ്‌ടപ്പെട്ടില്ല. അടുത്ത ബന്ധുക്കൾ സ്വമനസ്സാലെ അല്‌പം സഹായം വച്ചുനീട്ടിയാലും നീരസത്തോടെ അയാളവ നിരസിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ്‌ അമ്മ മരിച്ചപ്പോൾ വൃദ്ധസദനത്തിലെ ബില്ലടയ്‌ക്കാൻ അയാൾ തിരക്കു കൂട്ടിയതും! Generated from archived content: story2_sep.html Author: surya_gopi

തീർച്ചയായും വായിക്കുക