സൂര്യഗായത്രി
പരുഷപീഢനം
നിർത്താതെ കൂകിപാഞ്ഞുപോം ദ്രുതവേഗശകട പഞ്ചരം സ്‌ത്രീത്വത്തിൻ വെണ്മയുരുകിയൊഴുകു- മാർത്തനാദം മറികടന്നു പോകവെ; ബീജവ്യഗ്രതയുടെ പരുഷപീഢനം വലിച്ചു കീറുന്നു- തനുനിറഞ്ഞ താരുണ്യം. ക്രൂരമാമമ്പിനഗ്രനാളങ്ങളിൽ ചുരത്തുന്ന കൂർത്ത തീനാമ്പുകൾ മാന്യസ്‌ത്രീത്വ- നാഭികളിൽ കരി- ങ്കൊടിവളർത്തുന്നു ഏതോ തോരാമഴയിലെ കേൾക്കാതെ പോയ ദീനരോദനങ്ങൾ സ്‌ത്രീജന്മ ഗർഭങ്ങളിൽ ജന്മനൊമ്പര പ്രളയമായ് പടരുന്നു. Generated from archived content: poem2_jun11_11.html Author: surya_gayathri
രണ്ട് കവിതകൾ
1. വാർദ്ധക്യം ഒരു വൈകൃതമോ? ഇവിടെ രക്ഷകൻതക്ഷകനാകവെആർക്കുരക്ഷ;വാർദ്ധക്ക്യ വൈകൃതത്തി-നെന്തു നീതി. ഉള്ളം കൈയ്യിലിട്ട് താരാട്ടിയുറക്കിയതാലോലിച്ചോമനിച്ച്‌പാലൂട്ടിവളർത്തിയതൃപ്പുത്രന്റെ കരങ്ങളാൽതീർക്കുംതീരാക്കുളിപ്പാട്ടിന്റെആഘോഷവേളയിൽമരണം മുന്നിൽകണ്ട ജീവിതാന്ത്യങ്ങളിൽ രക്ഷകവേഷമിട്ടപുത്രനാം നിഷ്‌ഠൂരന്റെകൊട്ടേഷൻ മൃഗങ്ങളുടെനികൃഷ്‌ട കരംങ്ങളിൽനിന്നാർക്കു രക്ഷ എത്തിപ്പെടാത്തതാംവിധിയുടെ വിദൂരമാംക്ഷേത്രാങ്കണങ്ങളിൽനടത്തള്ളിയൊതുക്കിയും പേറിവളർത്തിയവയറ്റിൽ ചവിട്ടിയുംഉള്ളം കൈയ്യിലിട്ട്‌താരാട്ടിയുറക്കിയശാപഗ്രസ്‌തമ...
ആത്മനീഢം
ആത്മനീഢത്തിൽ ഞാ- നൊളിപ്പിച്ച് വിരിയിച്ച പ്രണയാബരത്തിലെ പൂം പൊയ്‌കയിൽ..... നിലാവായ് തുഴയുന്ന അരയന്ന തിങ്കളിൻ ചിറകിൽ ചികഞ്ഞു ഞാൻ നിൻ സ്‌നേഹാർദ്രസ്വാന്ത്വനം. എന്നിലെ ഋതുക്കളും, നിഴലും നീരാംബലും, നിൻ ചിരിപൂവിൽ നറുതേൻ നുകർന്നു. തൂവെണ്ണ തൂകി നിറച്ചു നീയെൻ ദാഹാർദ്രപാന പാത്രം, പ്രേമാർദ്രമലിഞ്ഞിതെന്നിൽ നിൻ പ്രണയഗാത്രം. ഹൃദയവനിയിലെ ഭൂമരപഥങ്ങളിൽ നിൻ മൃദുമേനിതേടി ഞാനലഞ്ഞു.. എന്നുമാമധിരാചഷുകം ഞാൻ നുകർന്നു. കൊതിയോടണയും ഭൂമരപ്രണയമാണ്... എന്തിനു നീയെന്നിൽ അനുരാഗമായ് പടർന്നു? വിടർന്നുവെൻ അന്തർദ്ദാഹം അല...