സുർജിത്ത്.ടി.എസ്.
പ്രണയം
ഒന്ന് അവസാനത്തെ ഊഴത്തിന് തൊട്ടുമുമ്പ് പിരിയാൻ തയ്യാറെടുത്ത് നീ ചോദിക്കുന്നു. ആരായിരുന്നു എനിക്കുനീ അപൂർണ്ണമൊരു കവിതയിലിങ്ങനെ. സ്നേഹത്തിൽ അമ്മയും സാന്ത്വനത്തിൽ പെങ്ങളും ആർദ്രതയിൽ കാമുകിയും ദയാവായ്പിന്റെ ദേവതയും നീതന്നെയായിരുന്നല്ലോ. നിരാശാഭരിതയായി നീ പിരിയുന്നു. പക്ഷെ, ആകാശത്ത് നക്ഷത്രങ്ങളും ഭൂമിയിൽ ഹരിതവൃക്ഷങ്ങളും നിലനിൽക്കുന്നിടത്തോളം എനിക്ക് നിന്നെ പിരിയാൻ വയ്യ. രണ്ട് നാം തമ്മിൽ പ്രണയബന്ധിതരാണോ നീ പറയുന്നു, നമുക്കൊരു നാണയമെറിഞ്ഞ് തീരുമാനിക്കാം ഒരുവശം വീണാൽ നിനക്കെന്നോട...