സുരേഷ് പരിയാത്ത്
ഗബ്രിയേലച്ചൻ ക്രിസ്തുവിനെ കണ്ടത്
ആൽബർട്ടിന്റെ കാത്തിരിപ്പിന് നിശബ്‌ദതയുടെ താളമായിരുന്നു. ഉറങ്ങാതെ കാത്തിരുന്നാൽ മരണത്തിന് തന്റെ കണ്ണ് വെട്ടിച്ച് എത്താനാവില്ലെന്ന സ്വയം ഉറപ്പിലായിരുന്നു അവന്റെ രാത്രികളിലെ കാത്തിരിപ്പ്. പകലാവട്ടെ വെളിച്ചത്തെ വെട്ടിച്ച് മരണത്തിന് അടുക്കാനാവില്ലെന്ന വിശ്വാസത്തിന്റെ ബലത്തിൽ ഗബ്രിയേലച്ചന്റെ കൈകളിൽ മുറുകെ പിടിച്ച് ആൽബർട്ട് ഇടയ്ക്കാക്കെ മയങ്ങി. രാത്രിയിൽ ഉറക്കച്ചടവിനെ കൺപോളകൾ കുടഞ്ഞ് തട്ടിമാറ്റി അച്ചന്റെ കട്ടിലിനരികിൽ ഒരു ചൂരൽക്കസേരയിൽ തളർച്ചതാങ്ങി അവനിരുന്നു. അങ്ങനെയിരിക്കെ മരണത്തെ ഒരു ...