Home Authors Posts by സുരേഷ് മൂക്കന്നൂര്‍

സുരേഷ് മൂക്കന്നൂര്‍

0 POSTS 0 COMMENTS
ശിവദം, മൂക്കന്നൂര്‍ പി.ഒ എറണാകുളം ജില്ല - 683577 mob - 9847713566

വഴിതെറ്റിയ മഴ

മഴയെങ്ങോ വഴിതെറ്റിപ്പോയിപോലും മരമായമരമൊക്കെ വെട്ടി നമ്മള്‍ പനിപിടിച്ചുള്ളൊരു ഭൂമിയ്ക്കൊപ്പം പണിയാണു ജീവിതം തള്ളിനീക്കാന്‍ അടിമുടിചൂടുസഹിച്ചിടാതെ പിടയുകയാകുന്നു ജീവജാലം മഞ്ഞുരുകുന്ന ധ്രുവപ്രദേശം വെള്ളാമുയര്‍ന്നു സമുദ്രമെങ്ങും പേടിപ്പെടുത്തും കൊടുങ്കാറ്റ് ഭൂമിക്കുമേലെ നടക്കുന്നുണ്ട്. കൃത്യമായെത്തുന്ന കാലവര്‍ഷം എപ്പോള്‍ വരുമെന്നറിഞ്ഞുകൂടാ.... മരമെങ്ങും നട്ടുവളര്‍ത്തിയാലേ പനിമാറി ഭൂമിയ്ക്കു സൗഖ്യമാവൂ മഴതിരിച്ചെത്തും തിമിര്‍ത്തുപെയ്യും മരമതിലാനന്ദ നൃത്തമാടും. Genera...

മഴത്തെളിച്ചം

വെള്ളി വെളിച്ചം തൂകിവരുന്നു വെള്ളത്തുള്ളികള്‍ മഴയായി പൊള്ളും വേനല്‍ക്കാലം ഭൂവി- ന്നുള്ളുതപിച്ചു വിളിച്ചപ്പോള്‍ മുത്തുപൊഴിഞ്ഞു മഴയായി എത്തീ പൂമഴയപ്പോഴേ താഴേത്തേയ്ക്കുപതിക്കുന്നു താരകളായിത്തെളിനീര് കണ്ണീര്‍വറ്റിവരണ്ടോര്‍ക്ക് കാരുണ്യത്തിന്‍ ജലധാര മണ്ണിനെ വിണ്ണിനെ ബന്ധിപ്പിക്കും കണ്ണെത്താത്തൊരു ജലപാത നൂറല്ലായിരമല്ലാനീള്‍ വിരല്‍ തേടിവരുന്നൂ സ്നേഹാര്‍ദ്രം കുന്നിനുമീതെ കുടിലിനുമീതെ വന്നുതൊടുന്നു കനിവോടെ കാടിനൊടൊത്തൊരു നൃത്തം ചെയ്താല്‍ കാട്ടരുവിയ്ക്കുണ്ടാഘോഷം വന്നു മടങ്ങിപ്പോകിലുമിലതന്‍ തുമ്പിലെയോര്‍മ്...

പനിക്കാലം

മഴയെങ്ങുപോയെന്റെ ചങ്ങാതി വെയില്‍ തനിച്ചായി തപിക്കുന്നു മണ്ണിലുറങ്ങിക്കിടക്കുന്ന വിത്തിനു കണ്ണൂതുറക്കാന്‍ സമയമായി. വാടിക്കരിഞ്ഞമരങ്ങള്‍ തന്നുള്ളിലെ മോഹം തളിര്‍ക്കുവാന്‍ കാലമായീ. വിണ്ടുവരണ്ടവയലുവിയര്‍പ്പുനീര്‍ കൊണ്ടുനനയ്ക്കാന്‍ കഴിയാതെ ചൂളം വിളിച്ചുവരുന്ന ചുടുകാറ്റില്‍ ജീവിതം തീപിടിക്കുമ്പോള്‍ മണ്ണിന്നടിയില്‍ മറഞ്ഞനദികള്‍തന്‍ കണ്ണീര്‍ പുരണ്ട മണല്‍ത്തരികള്‍ പൊള്ളൂകയാണു മനസ്സും ശരീരവും പൊള്ളിപ്പനിക്കുന്നു ഭൂമി. ഉള്ളും പുറവുമുരുകുന്ന ചൂടുമായ് തുള്ളിപ്പനിക്കുന്നു ഭൂമി. ഇല്ല കരുണതന്‍ വര്‍ഷം - വരണ്ടുവോ...

സ്നേഹനിറവ്

മഴയെത്ര കനിവുള്ളതാണു നീ ഭൂമിയെ കഴുകാനയയ്ക്കുന്നു വീണ്ടുമിപ്പോള്‍ മരമായമരമൊക്കെ നിന്‍ കനിവേല്‍ക്കവേ തളിരിട്ടുണര്‍ന്നെഴുന്നേല്‍ക്കയായീ തരിശ്ശായ മണ്ണില്‍ നിന്‍പാദം പതിയവേ തെളിയുന്നു പച്ചപ്പരവതാനി മുറിയിലടച്ചിരിപ്പാണു ഞാന്‍ ജനല്വഴി മഴയുടെ കച്ചേരിക്കേള്‍ക്കുന്നു അണയുന്നു മണ്ണിലലിഞ്ഞുചേരാന്മാത്രം അലിവുള്ളൊരായിരം തുള്ളിയായി മഴയല്ല നീ സ്നേഹനിറവല്ലയോ മതിവരാതിപ്പൊഴും പെയ്കയല്ലോ പ്രിയമാണു നിന്നെയെനിക്കുനിത്യം വരദായിനിയെന്‍ വരള്‍ച്ചമാറ്റാന്‍. Generated from archived conten...

പുസ്തകം തുറക്കുമ്പോള്‍

പുസ്തകം ഞാന്‍ തുറക്കുമ്പോള്‍‍പുതു ഗന്ധം ശ്വസിക്കുന്നുപുതു പാട്ടും കഥകളുംപഠിക്കുവാന്‍ കൊതിക്കുന്നുപല വര്‍ണ്ണ ചിത്രജാലംപതുക്കനെ ചിരിക്കുന്നുഅടച്ചാലും തുറക്കുന്നെന്‍അകക്കണ്ണു തെളിക്കുന്നുഅതിനാലീ പുസ്തകത്തെ അതിസ്നേഹാലെടുക്കുന്നു Generated from archived content: nursary2_agu8_14.html Author: suresh_mookanoor

മഹാബലി

പണ്ടു പണ്ടു നമ്മുടെ നാടുവാണു മഹാബലികൊണ്ടുപോയി വാമനനാ നല്ല ഭൂപനെമറക്കാമോ മനോജ്ഞമാം ഗതകാല മഹത്വത്തെമനുജന്റെ മഹാസ്വപ്നം പുലര്‍ന്ന കാലംബലി നല്‍കി വാമനന്നു കനിവോടാ മഹാസ്വപ്നംമറഞ്ഞല്ലോ പാതാളത്തില്‍ മഹാബലിക്കൊപ്പംകള്ളമില്ല ചതിയില്ല സമത്വ സുന്ദര കാലസ്മരണകള്‍ നമ്മള്‍ക്കുള്ളില്‍ കൊളുത്തിയോനെഇന്നൊരിക്കല്‍ പൊന്നോണത്തിന്‍ നാളില്‍ മാത്ര -മോര്‍മ്മിക്കുന്നുന്നുമാ ബലിയെ നമ്മളുടെ തമ്പുരാനെനാം Generated from archived content: nursary1_agu8_14.html Author: suresh_mookanoor

ക്ലാസ് റൂം കവിതകള്‍ -2

സമയംവാച്ചുകളൊന്നും ശരിയല്ലനോക്കുന്നേരം പല നേരംഓരോ വാച്ചിലുമോരോ നേരംനേരേതാണന്നറിയില്ലസൂചികള്‍ തമ്മില്‍ വഴക്കായൊബാറ്ററിയുള്ളില്‍ വീക്കായോചാവി കൊടുത്തുത്തതു പോരാഞ്ഞോമെല്ലെപ്പോക്കൊരു നയമായോവാച്ചുകളൊന്നും ശരിയല്ലനോക്കുന്നേരം പല നേരംസമയം തെറ്റിക്കാണിക്കുംമുന്നോട്ടിത്തിരി പിന്നോട്ടുംഎല്ലാ വാച്ചും നോക്കിപ്പോയാല്‍ഇല്ലാതാകും ശരിനേരംനമ്മുടെ വാച്ചില്‍ കാണിക്കുംനമ്മള്‍ക്കുള്ള ശരിനേരംതെളിച്ചംഇളവെയില്‍ പരക്കുമ്പോള്‍‍ഇളയില്‍ ഞാന്‍ നടക്കുന്നുപല വര്‍ണ്ണച്ചിറകുള്ളശലഭങ്ങള്‍ പറക്കുന്നുഇളം മഞ്ഞ നിറമുള്ളതളിരില തഴുക്ക...

കാറ്റിന്‍ കുസൃതി

കുഞ്ഞായിരുന്നപ്പോളാരോ വന്നെന്‍കുഞ്ഞിക്കവിളിലൊരുമ്മ തന്നുകണ്ണുമിഴിച്ചു ഞാന്‍ നോക്കുമ്പോള്‍‍മുന്നിലൊരാളെയും കാണ്മില്ലമണ്ണില്‍ക്കറങ്ങും പൊടി പടലംപൊങ്ങിയും താണും പറക്കുന്നുപെട്ടന്നു പിന്നിലിലയനക്കംചെമ്പനീര്‍ പൂക്കള്‍ തന്‍ ചാഞ്ചാട്ടംമുള്ളിനെ പേടിയില്ലാത്തൊരുവന്‍നുള്ളിയെടുക്കുവാന്‍ വന്നതാണോ?ആരുമില്ലാരുമില്ലാരുമില്ലാ-തേതൊരാള്‍ കെട്ടിപ്പിടിക്കുന്നുനല്ല മണവും കുളിരുമുണ്ട്കുഞ്ഞിളം കാറ്റിന്‍ കുസൃതിയാവാം Generated from archived content: nursary1_apr2_14.html Author: suresh...

കുറുമ്പുകാട്ടും കുട്ടികളേ

കുറുമ്പുകാട്ടും കുട്ടികളേ-------------------------------------കുറുമ്പുകാട്ടും കുട്ടികളേഉറുമ്പു കൂട്ടില്‍ ചാടരുതേപാമ്പീനെ വാരിയെടുക്കരുതേതേളീനൊരുമ്മകൊടുക്കരുതേതീക്കനല്‍ ചാടിയെടുക്കരുതേതീവെയിലത്തു നടക്കരുതേഅന്യന്മാരുടെ നെഞ്ചത്ത്തഞ്ചം നോകിക്കേറരുതേപൊട്ടിക്കരയാന്‍ തോന്നുമ്പോള്‍പൊട്ടിച്ചിരിയതു ശീലിക്കു----------------------------------------- കുഞ്ഞുണ്ണിയാന ആനകളുണ്ടെന്റെ വീട്ടില്‍ നിങ്ങ-ളാരുവന്നാലും ഞാന്‍ കാണിക്കാംതെല്ലുമഹങ്കാരമില്ലാത്തോരവര്‍എല്ലാമൊതുങ്ങിയിരിക്കുന്നുകൊമ്പില്ല വമ്പില്ല തുമ്പിക്കരമില്ല...

ക്ലാസ് റൂം കവിതകള്‍

1. മുന്നറിയിപ്പ് റോഡിലിറങ്ങാന്‍ പാടില്ലചീറി വരുന്നു ശകടങ്ങള്‍പണ്ടീ റോഡുകള്‍ പാവങ്ങള്‍വണ്ടികളൊന്നു വരവില്ലതുള്ളിച്ചാടിപ്പോയാലുംതെല്ലും ഭയമേ വേണ്ടല്ലോഇന്നീ റോഡുകള്‍ ക്രൂരന്മാര്‍കൊല്ലാന്‍ പോലും മടിയില്ലകണ്ടാലെന്തൊരു പാവത്താന്‍മിണ്ടാന്‍ കൂടിക്കഴിവില്ലഉള്ളീല്‍ തീക്കനലാളുന്നുമക്കള്‍ റോഡിലിറങ്ങുമ്പോള്‍യന്തം വച്ചൊരു ശകടങ്ങള്‍എന്തൊരു വേഗത കാലന്മാര്‍അമ്മയുമച്ഛനുമിന്നേറ്റംകുഞ്ഞിന്‍ യാത്ര ഭയക്കുന്നുകുഞ്ഞേ ! റോഡിലേക്കിറങ്ങുമ്പോള്‍അമ്മ പറഞ്ഞവയോര്‍ത്തോളു ൫൫൫൫൫ 2 സ്കൂള്‍... വിട്ടു പോകുന്നു സ്കൂള്‍ വിടും കൂട്...

തീർച്ചയായും വായിക്കുക