Home Authors Posts by സുരേഷ്‌ എം.ജി

സുരേഷ്‌ എം.ജി

0 POSTS 0 COMMENTS
B2/504, Jamnotri, Safal Complex, Sector 19A, NERUL, NAVI MUMBAI-400706 Maharashtra. Address: Phone: 9320615277

പത്ത്‌ – സാക്ഷ്യം(ഭാഗം-2)

ഞങ്ങൾ ചെയ്യുന്നതിൽ രസം പൂണ്ട്‌ അവരിൽ ചിലർ ഞങ്ങളിൽ നിന്നും പഞ്ഞി വാങ്ങി വീണ്ടും വിനാഗിരിയിൽ മുക്കി അവന്റെ വായിലേക്കൊറ്റിച്ചു. രണ്ടോ മൂന്നോ തവണ അവരതാവർത്തിച്ചു. പിന്നെ ആ ദ്രാവകത്തിന്റെ മണം അവരുടേയും മനം മടുപ്പിച്ചു. അവരാ തമാശ നിറുത്തി. അവന്റെ ശബ്ദം അപ്പോൾ വിറച്ചു. ദുഃഖം അപ്പോഴും അവനെ വിട്ടുമാറിയിട്ടില്ല. തുടരാൻ ബുദ്ധിമുട്ടുന്നതുപോലെ അവൻ, വാക്കുകൾ കിട്ടാതെ ഉഴറി. പിന്നെ..... നിശ്ശബ്ദതക്കു ഭംഗം വരുത്തുവാനായി നിക്കോദേമസ്‌ ചോദിച്ചു. കാൽ നാഴികപോലും കഴിഞ്ഞില്ല. റബ്ബിയുടെ കണ്ണുകളടഞ്ഞു. അവന്റെ ത...

ഒമ്പത്‌ – മരണം(ഭാഗം-2)

അവന്റെ വാക്കുകൾ നിക്കോദേമസിന്റെ മസ്തിഷ്‌കത്തിൽ വെളിച്ചം വിതറി. അവൻ രൂപ രേഖയവതരിപ്പിച്ചു. അരീമഥ്യക്കാരൻ ജോസഫ്‌ അതംഗീകരിച്ചു. ലോജിനിസിനെ ശതാധിപനായി നിയമിച്ചു കിട്ടുവാനുള്ള ചരടു വലികൾ അവനാദ്യം മുഴുവനാക്കി. ഗോൽഗൊഥാ മലയിലേക്കുള്ള മാർഗ്ഗത്തിൽ അവൻ അവന്റെ വിശ്വസ്ഥരായ പടയാളികളെ നിരത്തി. പണം കൈവിട്ടൊഴുക്കി. കയ്യഫായുടെ പടയാളികൾ അതിക്രമങ്ങൾക്കു മുതിരുന്നുവെങ്കിൽ തടയുവാനായി ആവശ്യമെങ്കിൽ കൂടുതൽ ചിലവാക്കുവാൻ തയ്യാറെന്ന്‌ അവൻ അവന്റെ പടയാളികളെ അറിയിച്ചു. അവനവരോട്‌ ഒന്നുമാത്രം അഭ്യർത്ഥിച്ചു. അനാവശ്യമായി...

ഒമ്പത്‌-മരണം (ഭാഗം-1)

അരീമഥ്യക്കാരൻ ജോസഫിന്‌ തന്റെ കാതുകളെ വിശ്വസിക്കുവാൻ പ്രയാസം. അപകടം അയാൾ പ്രതീക്ഷിച്ചതായിരുന്നു. എങ്കിലും അതുണ്ടാകില്ലെന്നൊരു പ്രതീക്ഷയും എവിടേയോ ഓളിച്ചു കിടന്നു. പല തവണ മുന്നറിയിപ്പു നൽകിയതുമാണ്‌. സഭയിലെ മുതിർന്നവർ ആരും തന്നെ റബ്ബിയെ ഒറ്റക്കാക്കില്ലെന്ന്‌ ഉറപ്പു തന്നതാണ്‌. വാളുമായി എപ്പോഴും കൂടെയുണ്ടാകുമെന്നു കരുതിയ പത്രോസുപോലും.................... എതിർക്കാമായിരുന്നു. ഒന്നെതിർത്തു നോക്കാമായിരുന്നു. ഒരു പക്ഷേ ആ കോലാഹലത്തിന്നിടയിൽ അവർക്ക്‌ റബ്ബിയെ മറ്റൊരു താവളത്തിലേക്കു മാറ്റാനാകുമായിരുന്നു...

ഏഴ്‌- ആക്രമണം (ഭാഗം-2)

അപ്പോൾ ശീമയോൻ പത്രോസ്‌ ചോദിച്ചു. “നീ എങ്ങോട്ടു പോകുന്നു?” അവൻ പറഞ്ഞു. “ഇപ്പോൾ നീയെന്നെ അനുഗമിക്കരുത്‌. അതിനുള്ള സമയമാകുമ്പോൾ ഞാൻ പറയാം.” അവന്റെ വാക്കുകൾ പത്രോസിനെ കൂടുതൽ ദുഃഖിപ്പിച്ചു. എന്നെയെന്തിനവൻ തഴയുന്നു? അവന്‌ എന്നിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണോ.. എങ്ങിനെ അവനിൽ വീണ്ടും വിശ്വാസം ജനിപ്പിക്കും? “നിനക്കു വേണ്ടി ജീവൻ വരെ ത്യജിക്കുവാൻ തയ്യാറായി......” അവനു മുഴുവൻ പറയുവാൻ കഴിയും മുമ്പേ മറുപടി വന്നു. “ഇന്നു രാത്രി. അത്‌ സുപ്രധാനമാണ്‌. എന്നെ പകൽ സമയത്തേ അവർ പിടികൂടാവൂ. അല്ലെങ്കിൽ നിങ്ങൾ പ...

എട്ട്‌ – ഒറ്റ്‌

അവൻ വീണ്ടും വന്നപ്പോൾ അവർ ഉറങ്ങുന്നതു കണ്ടു. അവൻ അവരെ വിളിച്ചു. അവരുടെ കണ്ണുകളിൽ നിദ്രാഭാരം തങ്ങി നിന്നു. നിങ്ങൾ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുകയാണോ? മതി. സമയമായി. അവൻ പറഞ്ഞു. അവൻ വീണ്ടും മലകയറിപ്പോയി. തീപ്പന്തങ്ങളുമേന്തി ഒരു ചെറിയ ജനക്കൂട്ടം മലമുകളിലേക്കു കയറുന്നത്‌ അവർ കണ്ടു. കീദ്രോൻ താഴ്‌വരയിൽ വിശ്രമിച്ചിരുന്ന മറ്റു സഭാംഗങ്ങളും ആ കാഴ്‌ച കണ്ടു. അപകടമാണതെന്ന്‌ അവരറിഞ്ഞു. അവരെഴുന്നേറ്റു. ഗെഥ്സേമനി ലക്ഷ്യമാക്കി തീപ്പന്തങ്ങൾക്കു പുറകെയെത്തി. മലമുകളിലേക്കു കയറുന്നിടത്ത്‌ മൂന്നു പേരിരിക...

ഏഴ്‌- ആക്രമണം (ഭാഗം-1)

അവർ ജറുസലേമിൽ എത്തി. അവൻ ദേവാലയത്തിൽ പ്രവേശിച്ച്‌, അവിടെ ക്രയവിക്രയങ്ങൾ നടത്തിയിരുന്നവരെ പുറത്താക്കാൻ തുടങ്ങി. നാണയം മാറ്റുന്നവരുടെ മേശയും പ്രാവുകളെ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും അവൻ മറിച്ചിട്ടു. ദേവാലയത്തിലൂടെ എന്തെങ്കിലും ചുമന്നു കൊണ്ടുപോകുവാൻ അവൻ ആരേയും അനുവദിച്ചില്ല. അപ്പോസ്തലന്മാരും സഭാംഗങ്ങളും വിസ്മയിച്ചു. അനുഗമിച്ചിരുന്ന അവർ ഭയപ്പെട്ടു. അവൻ വീണ്ടും അവരെ വിളിച്ചു സംസാരിക്കുവാൻ തുടങ്ങി. ഇതു ദേവാലയമാണ്‌. ദൈവത്തിന്റെ ആലയം. യൂദാ പ്രമുഖർ നാട്ടുകാര്യങ്ങളും ദൈവകാര്യങ്ങളും ചർച്ച ചെയ്തിര...

ആറ്‌ -അത്താഴം(ഭാഗം-2)

സഭ ശ്വാസം കഴിക്കുവാൻ പോലും വിമ്മിഷ്ടപ്പെടുന്നുവെന്നു തോന്നി. അവർക്കു വിശ്വസിക്കുവാനാകുന്നില്ല. ഇത്‌ ഞാണിന്മേൽ കളിയാണ്‌. ഇതെന്തൊരു യുദ്ധ തന്ത്രം? “റബ്ബീ... ഞങ്ങൾക്കു നിന്നിൽ പൂർണ വിശ്വാസമുണ്ട്‌. നമ്മുടെ ജനതയെ ഈ യുദ്ധത്തിനു തയ്യാറാക്കിയത്‌ നീയാണ്‌. നിന്റെ ഉന്നം ഇതുവരേയും പിഴച്ചിട്ടില്ല, ഇനിയും പിഴക്കുകയുമില്ല... എന്നാലും... നീയ്യെന്തിനു പിടികൊടുക്കണം? അവരാൽ കണ്ടുപിടിക്കപ്പെടുകയാണെങ്കിൽ സഭയുടെ കഴിവുകേടെന്നെങ്കിലും പറയാമായിരുന്നു. ഇത്‌ സ്വയം കീഴടങ്ങുന്നതിനു സമമല്ലേ?” “അവരാൽ കണ്ടുപിടിക്കാതിര...

ഒന്ന്‌ – ബാല്യം (ഭാഗം-1)

അവൻ കൂട്ടത്തിൽ തന്നെ കാണുമെന്നു കരുതി അവർ ഒരു ദിവസത്തെ യാത്ര പോന്നു. അവർ അവനെ ചാർച്ചക്കാരുടേയും പരിചയക്കാരുടേയും ഇടയിൽ അന്വേഷിച്ചു. അവനെ കണ്ടെത്താഞ്ഞപ്പോൾ അവർ അവനെ അന്വേഷിച്ച്‌ ജറുസലേമിലേക്കു മടങ്ങി. മൂന്നുദിവസത്തിനുശേഷം അവനെ ദേവാലയത്തിൽ കണ്ടെത്തി. അവൻ ഗുരുക്കന്മാരുടെ ഇടയിലിരുന്ന്‌ അവരുടെ വാക്കുകൾ കേൾക്കയും അവരോടു ചോദ്യങ്ങൾ ചോദിക്കയുമായിരുന്നു. “നേർവഴി കാണുവാൻ ഗുരു ഉപദദേശിച്ചത്‌ ഏതൊരുത്തനും ലളിതമായ അഭ്യാസത്തിലൂടെ സ്വായത്തമാക്കാവുന്ന പഞ്ചശീലങ്ങൾ. അഹിംസ, കക്കാതിരിക്കൽ, അർഹമല്ലാത്തതെടുക്കുന്ന...

തീർച്ചയായും വായിക്കുക