സുരേഷ്. എം.ജി
കച്ചവടം
കരുപ്പായിലെ ചന്ദ്രേട്ടന്റെ പട്ടി പെറ്റു. ചന്ദ്രേട്ടന് പട്ടികളോട് വലിയ താത്പര്യമാണ്. വീട്ടിലൊരു പട്ടിയില്ലാത്ത കാലമുണ്ടായിട്ടില്ല. പട്ടികളോട് മാത്രമല്ല വളര്‍ത്ത് മ്യഗങ്ങളോട് മൊത്തത്തില്‍ അങ്ങിനെയാണ്. ചന്ദ്രേട്ടന്റെ വീടിന്റെ പടി കടന്നാല്‍ ഒരു വിസ്മയ ലോകത്തിലേക്കാണ് നമ്മളെത്തുക. പട്ടിയും പൂച്ചയും കാക്കയും കോഴിയും അണ്ണാറക്കണ്ണനും തത്തയും ആടും പശുവും മുയലും എലിയും എല്ലാം ഇണങ്ങിയും പിണങ്ങിയും കഴിയുന്നു. ഇതില്‍ മിക്കവയും ആ വീട്ടുവളപ്പില്‍ തന്നെ ജനിച്ചു വളര്‍ന്നവയാണ്. കാശുകൊടുത്ത് വാങ്ങുക, കാശിന...
കണ്ടാമൃഗത്തിന്റെ ചര്‍മ്മത്തിന് കട്ടി കൂടിയ കഥ
പണ്ട് പണ്ട് ചെങ്കടലിന്റെ തീരത്തിനടുത്ത് ആള്‍ത്താമസമില്ലാത്ത ഒരു ദ്വീപില്‍, ഒരു പാര്‍സി ഒറ്റക്ക് താമസിച്ചിരുന്നു. അയാളുടെ തൊപ്പിയില്‍ നിന്നും പ്രതിഫലിക്കുന്ന സൂര്യപ്രകാശം കാണേണ്ട കാഴ്ചയാണ് അയാളുടെ പക്കല്‍ അയാളുടെ തൊപ്പിയും ഒരു കത്തിയും പിന്നെ പാചകം ചെയ്യുവാന്‍ ഒരു സ്റ്റവ്വും ,മാത്രമേ ഉണ്ടായിരുന്നുള്ളു. ആ സ്റ്റവ്വ് ഒരു പ്രത്യേക തരമായിരുന്നു അതില്‍ നിങ്ങള്‍ക്കാര്‍ക്കും കൈകൊണ്ട് തൊടാനുള്ള അനുവാദം പോലുമില്ല. ഒരു ദിവസം അയാള്‍ വലിയ ഒരു കേക്കുണ്ടാക്കി വലുത് എന്നാല്‍ രണ്ടടി നീളവും മൂന്നടി ഘനവുമുള്ള ഒ...
പതിനൊന്ന് – ഉയിർപ്പ് (ഭാഗം-2)
മഗ്ദലനക്കാരി മറിയത്തിന്നുറക്കം വരുന്നില്ല. അവൾ എഴുന്നേറ്റിരുന്നു. ചുറ്റിലുമുള്ള സ്ര്തീകൾ ഉറങ്ങിയിരിക്കുന്നു. അവർക്കെങ്ങിനെ ഉറങ്ങാനാകുന്നു. അതോ അവർ തന്നേക്കാൾ ദുഃഖിതരാണോ. ദുഃഖം ക്ഷീണമായി അവരെ ഗ്രസിച്ചതാണോ. മഗ്ദലനക്കാരി മറിയത്തിന്നുറക്കം വരുന്നില്ല. റബ്ബീ നിന്നെ ഒരു നോക്കുകൂടി കാണുവാനായെങ്കിൽ. നീ അങ്ങു കർത്താവിന്റെ ലോകത്തിലിരുന്നിപ്പോൾ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടാകുമല്ലേ. അവിടെയിരുന്നും നീ അതേ കരുണാർദ്രമായ കണ്ണുകളുയർത്തി........... റബ്ബീ നീയിപ്പോഴെവിടെയാണ്? നിന്റെ ശരീരം അരീമഥ്യക്കാര...
പത്ത് – സാക്ഷ്യം(ഭാഗം-1)
അലക്സാണ്ടറിന്റേയും റൂഫോസിന്റേയും പിതാവായ കുറേനക്കാരൻ ശീമയോൻ നാട്ടിൻപുറത്തു നിന്നും വരും വഴി അതിലെ കടന്നുപോകുന്നത് അവർ കണ്ടു. അവർ കുരിശു ചുമക്കാൻ അയാളെ നിർബന്ധിച്ചു. ഇതുവരേക്കും എല്ലാം ശുഭം. പടയാളിയുടെ വാക്കുകൾക്കർത്ഥമായി നിക്കോദേമസിന്റെ മനസ്സു മന്ത്രിച്ചു. എല്ലാം വിശദമായി പറയുവാൻ നിക്കോദേമസ് ഉത്തരവിട്ടു. എന്തൊക്കെ, എങ്ങിനെയൊക്കെ എന്നറിയുവാൻ അവൻ ഉത്‌കണ്‌ഠപ്പെടുകയായിരുന്നു. കയ്യഫായുടെ പടയാളികളുടെ കൂട്ടത്തിൽ ഞങ്ങളും കൂടി. കുറ്റവാളികളെ ഞങ്ങളുടെ കയ്യിലേക്ക് കൈമാറ്റം ചെയ്തപ്പോൾ ഞാനവന്റെ മു...
പതിനൊന്ന് – ഉയിർപ്പ് (ഭാഗം-1)
അരീമഥ്യക്കാരൻ യോസേഫ് ധൈര്യപൂർവം പിലാത്തോസിനെ സമീപിച്ച് അവന്റെ ശരീരം ആവശ്യപ്പെട്ടു. അവൻ മരിച്ചു കഴിഞ്ഞോ എന്ന് പിലാത്തോസ് വിസ്മയിച്ചു. അയാൾ ശതാധിപനെ വിളിച്ച് അവൻ മരിച്ചു കഴിഞ്ഞോ എന്നു ചോദിച്ചു. അവൻ മരിച്ചു കഴിഞ്ഞു എന്ന് ശതാധിപനിൽ നിന്നും മനസ്സിലാക്കിയ പിലാത്തോസ് ശരീരം യോസേഫിനു വിട്ടുകൊടുത്തു. അയാൾ ഒരു ലിനൻ കച്ച വാങ്ങി, അവന്റെ ശരീരം താഴെയിറക്കി ആ കച്ചയിൽ പൊതിഞ്ഞു. നിക്കോദേമസ് നിനക്കു സ്തുതി. റബ്ബിയുടെ നാഡികൾ മന്ദഗതിയിലെങ്കിലും, ഇപ്പോഴും മിടിക്കുന്നത് ഞാനറിയുന്നു. നിക്കോദേമസ് നിന്റ...
മുഹമ്മദ് വർഗീസ്
മുഹമ്മദ് വർഗീസിന്റെ മരണം ഒരു വാർത്തയാകേണ്ടുന്ന കാര്യങ്ങളൊന്നുമല്ല. കോടാനുകോടി ജീവജാലങ്ങൾ ജീവിച്ചു മരിച്ച ഈ ഭൂമിമലയാളത്തിലെ മറ്റൊരു ഇരുകാലിയുടെ മരണം എന്നതിലുപരി അതിന് യാതൊരു പ്രത്യേകതകളും ഞങ്ങൾ കണ്ടില്ല. വാർത്തകളിൽ ഇടം പിടിയ്‌ക്കുവാൻ അതൊരു അപകട മരണമോ കൊലപാതകമോ ആത്മഹത്യയോ ആയിരുന്നുമില്ല. ഒരു പുരുഷായുസ്സെന്നു പറയുന്നതിന്റെ നീളം എത്രയെന്ന് ഈയുള്ള കഥാകാരന് യാതൊരു വിധ അറിവുമില്ല. എങ്കിലും മരണപ്പെട്ട ഈ വ്യക്തിയ്‌ക്ക് പ്രായം എൺപത്തിനാലും കഴിഞ്ഞിരുന്നുവെന്ന് ഔദ്യോഗികരേഖകളുടെ സഹായമില്ലാതെ അദ്ദേ...
മുഹമ്മദ് വർഗീസ്
മുഹമ്മദ് വർഗീസിന്റെ മരണം ഒരു വാർത്തയാകേണ്ടുന്ന കാര്യങ്ങളൊന്നുമല്ല. കോടാനുകോടി ജീവജാലങ്ങൾ ജീവിച്ചു മരിച്ച ഈ ഭൂമിമലയാളത്തിലെ മറ്റൊരു ഇരുകാലിയുടെ മരണം എന്നതിലുപരി അതിന് യാതൊരു പ്രത്യേകതകളും ഞങ്ങൾ കണ്ടില്ല. വാർത്തകളിൽ ഇടം പിടിയ്‌ക്കുവാൻ അതൊരു അപകട മരണമോ കൊലപാതകമോ ആത്മഹത്യയോ ആയിരുന്നുമില്ല. ഒരു പുരുഷായുസ്സെന്നു പറയുന്നതിന്റെ നീളം എത്രയെന്ന് ഈയുള്ള കഥാകാരന് യാതൊരു വിധ അറിവുമില്ല. എങ്കിലും മരണപ്പെട്ട ഈ വ്യക്തിയ്‌ക്ക് പ്രായം എൺപത്തിനാലും കഴിഞ്ഞിരുന്നുവെന്ന് ഔദ്യോഗികരേഖകളുടെ...