സുരേഷ് കീഴില്ലം
പിമ്പ്
സപ്ന മരിയ എന്ന ഭാര്യ
സപ്ന മരിയ മാത്യൂസ് ഇപ്പോൾ കാത്തിരിയ്‌ക്കുന്നത് അവളുടെ ഭർത്താവിനെയല്ല.
അയാൾ ഷാർപ്പ് എയിറ്റ് തേർട്ടിയ്‌ക്ക് തന്നെ ഓഫീസിലേയ്‌ക്ക് തിരിച്ചിരുന്നു. അയാളെ സപ്ന ഓഫീസിലേയ്‌ക്ക് അയച്ചിരുന്നു. കൃത്യസമയത്ത് അങ്ങേരെ ഓഫീസിലേയ്‌ക്ക് അയക്കാൻ സപ്ന പെടുന്ന പാട് ചെറുതല്ല.
എട്ടരയ്‌ക്ക് ഓഫീസിലേയ്‌ക്ക് പോകേണ്ട അയാൾ ഏഴുമണിവരെ ബോധംകെട്ടു തന്നെയാണ് ഉറങ്ങുന്നത്. അടുക്കളയിൽ നിന്ന് ഓരോ പത്തുമിനിട്ടിടവിട്ട് അവൾ വന്ന് അയാളെ വിളിച്ചുകൊണ്ടിരിയ്‌ക്കണം. ഒരു സാധാരണ ഗുമസ്തന്റെ ആല...
ആബേലച്ചൻ നല്ലവനാകുന്ന വിധം
ഒടുവിൽ താനൊരു നല്ല മനുഷ്യനാവുക തന്നെ ചെയ്യുമെന്ന് ഒരു നെടുവീർപ്പോടെ തീരുമാനിച്ച് ഉറപ്പിച്ചതായിരുന്നു അന്നും ഫാദർ ആബേൽ. ആസ്തമയുടെ കുറുകൽ ഒരു പൂച്ചക്കുഞ്ഞിനെയെന്ന പോലെ നെഞ്ചത്തമർത്തിപ്പിടിച്ചുകൊണ്ട് വെറുതെ പുറത്തിറങ്ങിയതാണ് അദ്ദേഹം. യാക്കോബ് വൈകിയേ വരികയൊള്ളല്ലോ. മണി പത്തുകഴിഞ്ഞു. കിടക്കും മുൻപ് പള്ളിമേടയുടെയും കുശിനിയുടേയും വാതിൽ അടയ്‌ക്കാൻ മറന്നിട്ടുണ്ടോ എന്നൊന്നു നോക്കുക. യാക്കോബുണ്ടെങ്കിൽ ഒന്നും വേണ്ട. അതൊക്കെ അവന്റെ ജോലിയാണ്. കയ്യിൽ നാലു സെല്ലിന്റെ ടോർച്ചുണ്ടായിരുന്നെങ്കിലും ഫാദർ ആ...
മുടിയേറ്റു കളം
ചിത്രകലയിലെ ഒരു അത്‌ഭുതസൃഷ്‌ടിയെന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് കളമെഴുത്ത്. കളമെഴുത്തിൽ സാധാരണയായി അഞ്ചുകൂട്ടം പൊടികളാണ് ഉപയോഗിക്കുന്നത്. വെളള (അരിപ്പൊടി), കരി (ഉമിക്കരി), മഞ്ഞ (മഞ്ഞൾപ്പൊടി) പച്ച (വാകയുടെ ഇല പൊടിക്കുന്നത്), ചുവപ്പ് (മഞ്ഞപ്പൊടിയും ചുണ്ണാമ്പും) ഈ അഞ്ചുകൂട്ടം പൊടികൾ മാത്രമേ കളമെഴുത്തിന് ഉപയോഗിക്കാൻ നിയമമുളളു. ഈ പൊടി കൂട്ടിക്കലർത്തി മറ്റു നിറങ്ങൾ ഉണ്ടാക്കുന്നരീതിയും നിലവിലുണ്ട്. എന്നാൽ മറ്റു പല നിറങ്ങൾക്കും കൂടുതൽ ഭംഗി കിട്ടുന്നതിനുവേണ്ടി കുങ്കുമങ്ങൾ ഉപയോഗിച്ചുകാണുന്നു. ക...
മലയാളം (മാഷ്) ഇൻ മൊബൈൽ
രണ്ടു കഥാസമാഹാരങ്ങളിലൂടെ ശ്രദ്ധേയനായ പി.ആർ ഹരികുമാർ എന്ന കോളജ് അദ്ധ്യാപകൻ അദ്ധ്യാത്മ രാമായണവും ദ്രാവിഡഭേദമെന്ന് അറിയപ്പെടുന്ന തിരിക്കുറളും മൊബൈൽ എഡിഷനായി പുറത്തിറക്കിയാണ് ലോകത്തിന്റെ ശ്രദ്ധ കവർന്നത്. പിന്നെ തന്റെ കന്നി നോവലായ നീലക്കണ്ണുകൾ സെൽ എഡിഷനായി പുറത്തുവന്നു. എ ബോയ് ഇൻ ഹിസ് ടൈം എന്ന പോക്കറ്റ് ഫിലിം തയ്യാറാക്കി ആ രംഗത്തെ തുടക്കകാരനുമായി. ഏറ്റവും ഒടുവിൽ സൂം ഇൻഡ്യാ എന്ന പേരിൽ ഇന്ത്യയിലെ ആദ്യ മൊബൈൽമാസികയുടെ പ്രോദ്‌ഘാടകനാകാനും ഈ മലയാളം മാഷ് തന്നെ വേണ്ടിവന്നു. മൊബൈൽ ഫോണിനെ ഒരു സാംസ്‌കാര...