Home Authors Posts by സുരേഷ്‌ കാനപ്പിളളി

സുരേഷ്‌ കാനപ്പിളളി

26 POSTS 0 COMMENTS
മുപ്പത് വർഷമായി ആനുകാലികങ്ങളിൽ കഥകൾ എഴുതാറുണ്ട്.ആകാശവാണി യിൽ കഥകൾ അവതരപ്പിച്ചിട്ടുണ്ട്.വൈപ്പിൻ കരയിലെ ചെറായി സ്വദേശി. കാനപ്പിള്ളി സുകുമാരൻ്റേയും സതിയുടേയും മകൻ.

കുട്ടിശങ്കരൻ

കുട്ടിശങ്കരൻ പാവമായിരുന്നു. ആ തല ഉയർത്തിപ്പിടിച്ചുളള നടപ്പ്‌ ഒന്നു കാണേണ്ടതുതന്നെയായിരുന്നു. എന്തൊരു വശ്യതയാണ്‌ ആ ശരീരത്തിന്‌. ആരു കണ്ടാലും ഒന്നു നോക്കിനിന്നുപോകും. എന്തൊരഴകാണ്‌. കറുപ്പിന്‌ ഏഴഴക്‌. പക്ഷെ പുറംനാട്ടിലൊക്കെ കുട്ടിശങ്കരന്‌ അത്ര നല്ല പേരല്ല ഞങ്ങൾ പറഞ്ഞുകേട്ടിട്ടുളളത്‌? അതൊക്കെ അസൂയാലുക്കളുടെ പുലമ്പലുകളായേ ഞങ്ങൾ നാട്ടുകാർ കരുതിയുളളൂ. അയൽനാട്ടിലെ ക്ഷേത്രത്തിൽ ആറാട്ടിനുപോയപ്പോൾ അടുത്തു നിന്ന ഒരാനയെ കുട്ടിശങ്കരൻ കുത്തിയത്രേ. ക്ഷേത്രം വക ആനയാണെങ്കിലും ഞങ്ങൾ ദേശക്കാരുടെ പൊന്നോമനയാണ്‌ കു...

വലിയ കൃഷ്‌ണൻകുട്ടിയും ചെറിയ നാരായണൻകുട്ടിയും

കൃഷ്‌ണൻകുട്ടിയെ ക്ഷേത്രപറമ്പിലെ ഒഴിഞ്ഞ കോണിൽ തളച്ച്‌ പാപ്പാൻമാർ കുളിക്കാനും മറ്റുമായി ക്ഷേത്രക്കുളത്തിലേക്കുപോയി. ചെവി താളാത്മകമായി ആട്ടിക്കൊണ്ട്‌ കൃഷ്‌ണൻകുട്ടി മുന്നിൽകിടന്ന പനയോല ഒടിച്ചെടുത്ത്‌ തിന്നാൻ തുടങ്ങി. പനയോലയെടുത്ത്‌ വിശറിപോലെ വീശാനും മറന്നില്ല. ഇടയ്‌ക്ക്‌ തീറ്റയും വീശലും നിർത്തി തുമ്പിക്കൈയിലൂടെ ഭൂമിയുടെ സുഗന്ധം നുകർന്നു. ഭൂമിക്കും അതിന്റേതായ മണമുണ്ട്‌. നാമൊക്കെ ഒരിക്കൽ തിരിച്ചറിയാതിരിക്കുന്ന മണം. ആന എവിടെ ചെന്ന്‌ നിന്നാലും ആ സ്ഥലത്തിന്റെ ഗന്ധം മനസ്സിലാക്കും. ഇടയ്‌ക്കൊന്ന്‌ മണ...

പ്രകൃതി

‘മൃതസഞ്ജീവനി’ മടിത്തട്ടിൽ സൂക്ഷിക്കുന്ന കാടുകൾ പൂവിൽ നിന്ന്‌ പൂവിലേക്ക്‌ പൂമ്പാറ്റ പാറിനടന്നു! ശിഖരങ്ങളിൽ നിന്നും ശിഖരങ്ങളിലേയ്‌ക്ക്‌ ആമോദത്തോടെ ചാടികളിക്കുന്ന ‘വാനരന്മാർ’ ‘ചിൽചിൽ’ ശബ്ദത്തോടെ വെൺചാമരവാൽ ശരീരത്തോളം, പൊക്കിചാടിഓടുന്ന ‘ശ്രീരാമസേവകർ’ ഭൂമിയെ ‘പച്ചപ്പട്ട്‌’ പുതപ്പിക്കുന്ന പുൽമേടുകൾ ‘കളകള’ശബ്ദത്തോടൊഴുകുന്ന കൊച്ചരുവികൾ മനസിനും ശരീരത്തിനും കുളിർമ പകരുന്ന ഇളംകാറ്റ്‌ ‘എന്റെ നാട്‌ എത്ര സുന്ദരം’ അങ്ങ്‌ കിഴക്കേ ചക്രവാളത്തിൽ ‘ശ്രീരാമദേവ’ന്റെ വില്ല്‌ മഴവില്ലായി ദർശനമേകുന്നു ഇടവപ്പാതി മഴയിൽ ന...

സഹകരണം ശങ്കുണ്ണി

‘സഹകരണം ശങ്കുണ്ണി’യെന്നാണ്‌ ശങ്കുണ്ണിയേട്ടൻ നാട്ടിലാകെ അറിയപ്പെടുന്നതു തന്നെ. ‘ശങ്കു’ എന്നാണ്‌ മാതാപിതാക്കൾ വാത്സല്യത്തോടെ വിളിച്ച പേര്‌. ‘ശങ്കു’ ‘ശങ്കുണ്ണിയായി’ പിന്നെ ‘ശങ്കുണ്ണി സാറായി’ കുറേക്കഴിഞ്ഞപ്പോൾ ‘ശങ്കുണ്ണിയേട്ടനും’ ദേ ഇപ്പൊ നാട്ടുകാർ സഹകരണം ശങ്കുണ്ണിയാക്കി! ആ പേര്‌ നാട്ടുകാർ കൊടുക്കാനുണ്ടായ സാഹചര്യവും മറ്റുമൊക്കെ പറഞ്ഞു തുടങ്ങിയാൽ അത്‌ ഇവിടം കൊണ്ടൊന്നും തീരില്ല. അതങ്ങനെ പോകും. ‘തകഴി’യുടെ ‘കയർ’പോലെയോ, വിലാസിനിയുടെ അവകാശികൾ പോലെയോ നീളും. തൽക്കാലം നമുക്കിത്രയേ മനസ്സിലാക്കേണ്ട ആവശ...

തേലതുരുത്തിൽ നിന്നുള്ള യാത്ര

‘തേലത്തുരുത്തി’ലെ ‘ചിന്ത’ തീയറ്റേഴ്‌സിന്റെ ‘ജനകീയ’ കവിയരങ്ങ്‌ കഴിഞ്ഞപ്പോഴേക്കും സമയം ഏറെ വൈകി. ‘ഏഴിക്കര നാരായണന്റെ’ ‘മുഖർ ശംഖ്‌’ വായനയായിരുന്നു കവിയരങ്ങിനു തൊട്ടുമുമ്പായി നടന്നത്‌. പല്ലവി വായ്‌മൊഴിയായും, പിന്നെ അനുപല്ലവി മുഖർശംഖിന്റെ നാദത്തിലൂടെയും. അന്യം നിന്ന്‌ പൊയ്‌ക്കൊണ്ടിരുന്ന ആ ആലാപന രീതി ആ വന്ദ്യവയോധികന്റെ പാടവം നല്ലൊരനുഭവമായി. സംഗീതസംവിധായകൻ ‘രാജൻ ആന്റണിയുടെ’ ഉദ്‌ഘാടനപ്രസംഗം നടക്കുമ്പോൾ ‘മുഖർശംഖ്‌’ വായിച്ചു. നാരായണേട്ടനെ കാണാനായി സദസ്സിൽ പരതി നോക്കി. ‘ചിന്ത തീയറ്റേഴ്‌സിന്റെ സെക്രട്ടറ...

യുദ്ധം

‘ഹും’കാര ശബ്ദത്തോടെ കാർമേഘങ്ങൾ തുളച്ചുകീറി യുദ്ധവിമാനങ്ങൾ പായുന്നു എന്തിനെന്നറിയാതെ കാർമേഘപടലങ്ങൾക്കിടയിൽ മനസുകൾ പടവെട്ടുന്നു അസൂയയും അഹങ്കാരവും ഞാനെന്ന ഭാവവും കളമൊഴിയുന്നു ശാന്തി തൻ വെള്ളരിപ്രാവുകൾ പാറുന്നു അനന്ത വിഹായസ്സിലും നിർമ്മല മനസ്സിലും Generated from archived content: poem1_aug14_07.html Author: suresh_kanapilly

തീർച്ചയായും വായിക്കുക