സുരേഷ് കാനപ്പിളളി
ചില ടി പി ആര്‍ ചിന്തകള്‍
കാര്‍മേഘം അങ്ങ് മാനത്ത്, നോക്കെത്താ ദൂരത്തു നിന്നും നോക്കി.
അങ്ങു താഴെ പഴമയുടേ പ്രൗഡി വിളീച്ചോതുന്ന ഏറെ പരസ്യ ബയോഡേറ്റകള്‍ പേരിനോടു ചേര്‍ത്തു നിര്‍ത്താന്‍ വെമ്പുന്ന നഗര ഷോപ്പിങ്ങ് ഇടത്തിലെ തിരക്ക്
എറുമ്പു കൂട്ടങ്ങള്‍ പോലെ.
കണ്ണങ്ങട് ശരിക്കു പിടിക്കുന്നില്ല
കോഴിക്കുഞ്ഞിനെ ലാക്കാക്കി കുതിക്കാനൊരുങ്ങുന്ന ചക്കിപ്പരുന്തിന്റെ കോണ്ടാക്ട് ലെന്‍സ് പറ്റിചേര്‍ത്തു വച്ച കണ്ണുകളൊന്ന് കടം മേടിച്ച് ഒന്നുകൂടെ താഴേക്ക് ആഞ്ഞു തൊടുത്തു.
ഒപ്പം തെ...
വെല്ലുവിളിയെ വെല്ലുവിളിക്കുന്ന ചില ഗജാന്തരങ്ങള്‍
രാത്രിയിലുള്ള സിനിമാ ചിത്രീകരണങ്ങള്‍ എന്നും സിനിമാക്കാര്‍ക്ക് വെല്ലുവിളി തന്നെയാണ്. പ്രത്യേകിച്ച് ഔട്ട് ഡോര്‍ ലൊക്കേഷന്‍ ആകുമ്പോള്‍ .
ആ വെല്ലുവിളിയെ വെല്ലുവിളിക്കുന്ന സ്വഭാവ സവിശേഷത തന്നെയാണ് ടിനു പാപ്പച്ചന്‍ എന്ന സംവിധായകന്റെ മികവ് . അതദ്ദേഹം അജഗജാന്തരത്തിലൂടെ തെളിയിച്ചിരിക്കുന്നു . ഏറെ പേരും പെരുമയും ചാര്‍ത്തിക്കിട്ടാത്ത , പോക്കറ്റിലെ കാശിലൊതുങ്ങുന്ന അഭിനേതാക്കളെ കണ്ടെടുത്ത് അവരറിയാതെ അവരില്‍ ഉറങ്ങിക്കിടന്നിരുന്ന അഭിനയപാടവം , പ...
ചേര്‍ത്തല ചങ്ക്സ്
നമുക്ക് മുന്‍പ് നമ്മെ വിട്ടു പിരിഞ്ഞു പോയവരുടെ കാലം വരെ എവിടേക്കെങ്കിലും യാത്ര പോകാന്‍ പ്രധാന കവലയിലോ ബസ്റ്റോപ്പിലോ മറ്റോ ചെന്നെത്തിപ്പെട്ടാല്‍ ബസ് സമയം അന്വേഷിച്ച് തേരാ പാരാ നടക്കേണ്ട ആവശ്യമില്ലായിരുന്നു.
വലിയ ബോര്‍ഡില്‍ ബസുകളുടെ സമയ വിവരംഎഴുതി വച്ചിട്ടുണ്ടാകും വായിക്കാന്‍ പറ്റുന്ന വിധത്തില്‍.
അക്കാലത്ത് ഒത്തിരിയേറെ നേരത്തെ ബസ്സ്റ്റോപ്പില്‍ വന്ന് കാത്തുകെട്ടി സമയം വെറുതെ കളഞ്ഞു നില്ക്കേണ്ട ആവശ്യമില്ലായിരുന്നു. പലചരക്കു കടയിലും എന്തിനു ...
സംസാരിക്കുന്ന പുസ്തകം
''വായിച്ചു കഴിഞ്ഞില്ലേ ഇനിയും തിരിച്ചങ്ങ് കൊടുക്കാനെന്തേ ഇത്ര അമാന്തം ?''
എടുത്തടിച്ചുള്ള ചോദ്യത്തില്‍ നിന്നുള്ള അമ്പരപ്പ് മാറാന്‍ നിമിഷങ്ങള്‍ വേണ്ടി വന്നു.
''ഒരാഴ്ച കഴിഞ്ഞ് തിരിച്ചു കൊടുക്കാം എന്ന് പറഞ്ഞല്ലേ വായിക്കാന്‍ പുസ്തകം കടം വാങ്ങിയത്?''
ശരിയാണ് ആഴ്ചകള്‍ വളര്‍ന്ന് മാസങ്ങളിലേക്ക് എത്തിയിരിക്കുന്നു.
''കാശ് കടം കൊടുത്താലും പുസ്തകം കടം കൊടുക്കരുതെന്ന് പലരോടൂം ഗീര്‍വാണം വിടാറുള്ളത് സ്വന്തം കാര്യം വന്നപ്പോള്‍ സൗകര്യപൂര...
മഴയുടെ മണമുള്ള സ്പ്രേ
സുഗന്ധ തൈലം വില്‍ക്കുന്ന കടയില്‍ കയറി റാക്കിലെ സകല കുപ്പികളും വാസനിച്ചു നോക്കിയിട്ടും അവളുടെ മുഖത്ത് സന്തോഷത്തിന്റെ, സംതൃപ്തിയുടെ മിന്നലാട്ടം വന്ന് എത്തി നോക്കിയില്ല.
കച്ചവടം നടക്കില്ലെന്നു തിരിച്ചറിഞ്ഞ് ഒത്തിരിയേറേ മടുപ്പുകള്‍ അവിടുന്നും ഇവിടുന്നും തോണ്ടിയെടുത്ത് അതു മുഴുവന്‍ മുഖത്തു വരുത്തി സെയിത്സ്മാന്‍ ചെറുക്കന്‍ സ്പ്രേ കുപ്പികള്‍ അതതു സഥാനങ്ങളില്‍ വീണ്ടൂം നിരത്തി വെയ്ക്കുന്നതു കണ്ടപ്പോള്‍ കരുതലോടെ ഉള്‍ഭയത്തോടെ ആരാഞ്ഞു.
'' അതേയ് മഴയ...
വാഹന തിരക്കേറിയ കവലകളില്‍ സംഭവിക്കുന്നത്
സിഗനല്‍ ലൈറ്റില്ലാത്ത തിരക്കേറിയ പറവൂര്‍ കെ. എം. കെ ജംക്ഷന്റെ വിളിപ്പാടാലെ ചീറിപ്പായുന്ന വാഹനങ്ങളുടെ തെരു തെരെയുള്ള കാതടിപ്പിക്കുന്ന ഹോണ്‍ ശബ്ദത്തില്‍ പൊതിഞ്ഞു കിടന്ന് ഉറങ്ങണമെങ്കില്‍ അത്രക്കു ക്ഷീണം കാണും.
ഇടക്കു ഉറക്കം തെല്ലൊന്നു റെസ്റ്റ് എടുത്തപ്പോള്‍ തലയൊന്നു പൊക്കി നോക്കി.
സീബ്രാ ലൈനിന്റെ വാലറ്റത്തും തലയറ്റത്തും കുറെ പേര്‍ റോഡൊന്നു മുറിച്ചു കടക്കാന്‍ അക്ഷമയോടെ, പേടിയോടെ മുഷിഞ്ഞ ഭാവം മുഖത്തേക്ക് പറ്റി ചേര്‍ത്തങ്ങിനെ നില്ക്...
101 മെഴുകുതിരിയുടെ ചില ട്വിസ്റ്റുകള്‍
വൈപ്പിന്‍ കരക്കാരി നായികയായി അഭിനയിച്ച ചിത്രം എന്നതിലുപരി ' വാവ' യിലെ ബെന്നി .പി. നായരമ്പലത്തിന്റെ മകള്‍
അഭിനയിച്ച ചിത്രം എന്ന നിലക്കാണ് വൈപ്പിന്‍ കരയിലെ ഞാറക്കല്‍ മെജസ്റ്റിക്കില്‍ ' കപ്പേള' സിനിമ കാണാന്‍ പോയത്.
സിനിമയുടെ ടൈറ്റില്‍ കാണിക്കുമ്പോഴുള്ള ബാക്ക്ഗ്രൗണ്ട് കമ്പ്യൂട്ടര്‍ ഗ്രാഫിക്ക് കാഴ്ചകളാണെന്നാണ് ആദ്യം ധരിച്ചത് . പക്ഷെ നായികയും കൂട്ടുകാരിയും വയനാട്ടിലെ ' പൂവാര്‍ മല' ബസ്റ്റോപ്പില്‍ എത്തി ക്കഴിയുമ്പോഴാണ് അതൊക്കെ...
കേക്കുകൾ പറയുന്നത്…
നഗരത്തിലെ പെരുമയാർന്ന ബേക്കറിയിലെ ശീതീകരിച്ച ചില്ലുറാക്കിലിരുന്ന് ന്യൂ ഇയർ കേക്കുകൾ വർത്തമാനത്തിനൊരു സ്ററാർട്ടപ്പ് കിട്ടാനാകാതെ കുഴഞ്ഞു.
ഒരോ നറുനിലാപുഞ്ചിരികൾ പരസ്പരം
കൊരുത്ത് നടാടെ പരിചയപ്പെടാൻ തുടങ്ങി.
ഞാൻ ബ്ലാക്ക് ഫോറസ്റ്റ്.
കൂട്ടത്തിൽ ആഢ്യത നോക്കിലും വാക്കിലും പ്രതിഫലിപ്പിക്കുന്ന കാർവർണ്ണൻ തുടക്കം കുറിച്ചു.
ഞാൻ റെഡ് വെൽവെറ്റ്.
ഇവൻ വൈറ്റ് ഫോറസ്റ്റ്.
ദേ അപ്പുറത്ത് തലക്കനവുമായി ഇരിക്കുന്ന ത് അൾട്രാ റെഡ് വെൽവെറ്റ്.
സൊറപറച്ചിലിനിടക്ക് ചിലരൊക്കെ റാക്കിൽ നിന്നും ചുരിദാർധാരി സുന്ദര...
കലിയുഗത്തിന് പ്രവേശനമില്ലാത്ത കാശി
എറണാകുളം ‘പ്രസ് ക്ലബിലെ ’നോട്ടം‘ ഫോട്ടോ പ്രദർശനം കണ്ടിറങ്ങി ’മേനക‘യിലേക്ക് ബസ് കയറാൻ പ്രസ്‌ക്ലബ് റോഡിലൂടെ നടക്കുമ്പോൾ, ചെറിയൊരു ചാറ്റൽമഴ പെയ്‌തിറങ്ങി. പോപ്പി കമ്പനിക്കാരുടെ ’മടക്കുകുട‘ ബാഗിലുണ്ടെങ്കിലും പുറത്തെടുക്കാൻ മിനക്കെട്ടില്ല. മോഹനേട്ടന്റെ ’ലെൻഡിംഗ് ലൈബ്രറി‘യുടെ അടുത്തെത്തിയപ്പോൾ അതാ നിൽക്കുന്നു ’എം.എം.മേനോൻ‘. തേടിയവള്ളി കാലിൽ ചുറ്റിയെന്നു പറഞ്ഞപോലെയായി. ’കാശി‘യുടെ ആന്തരീക, ബാഹ്യ, ആധ്യാത്മീക സൗന്ദര്യം ഒപ്പിയെടുത്ത് സ്വാംശീകരിച്ച് വായനക്കാരെ കൂട്ടിക്കൊണ്ട് പോയി ’കാശി‘ കാണിച്ചുകൊട...
എരിവും പുളിയും
അവധി തീരാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ഊണുകഴിഞ്ഞ് ഭാര്യയുമായി സൊറ പറയുമ്പോൾ ടൈഗറുടെ മുരൾച്ച കേട്ടു, മുരൾച്ച ശ്രദ്ധിച്ചു, വളരെ അമർഷം വരുമ്പോഴേ അവൻ മുരളാറുളളൂ. പിരിവുകാരായിരിക്കും. രസചരട് മുറിഞ്ഞതിലുളള പരിഭവം ശ്രദ്ധിക്കാതെ അമർഷത്തോടെയാണെങ്കിലും ചുണ്ടത്തൊരു ചിരിയുമായി വാതിൽ തുറന്നു. ഒൻപതു പേരിൽ ഏഴുപേരും പരിചയക്കാർ തന്നെ. വായനശാലക്കമറ്റി അംഗങ്ങൾ. അത്രയും സന്ദർശകരെ ഒരുമിച്ച് പ്രതീക്ഷിച്ചില്ലാതിരുന്നതിനാൽ ഉപചരിച്ചിരുത്താൻ കഴിഞ്ഞില്ല. പിരിവിനായിരിക്കുമെന്ന് ശങ്കിച്ചുകൊണ്ട് ശമ്പളം കൂട്ടി...