Home Authors Posts by സുരേഷ്‌ ഗംഗാധരൻ

സുരേഷ്‌ ഗംഗാധരൻ

13 POSTS 1 COMMENTS
പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ടയിൽ ജനിച്ചു. ചെറുപ്പം മുതൽ കവിതകൾ എഴുതുന്നു.അർത്ഥങ്ങൾ തേടുന്ന വർണങ്ങൾ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് ( റെയിൻബോ ബുക്സ് -2007 ).വിലാസം ഒടിയുഴത്തിൽ കിഴക്കേക്കര, ഇലവുംതിട്ട. പി.ഒ, പത്തനംതിട്ട ജില്ല

രണ്ട്‌ കവിതകൾ

കാഴ്‌ച തൊടിയിലേക്കൂർന്നിറങ്ങിയ ഭൂതകാലത്തിനെ ഓമനിച്ചു നിൽക്കവേയാണറിയുന്നത്‌ പടിയിറങ്ങിപ്പോയത്‌ നിന്റെ ഗന്ധമുള്ള ഇന്നലകളാണെന്ന്‌ പലപ്പോഴും നമ്മൾ പകുത്തെടുക്കപ്പെട്ടതറിയാതെ ഉപേക്ഷിക്കപ്പെടേണ്ടിവരുന്നു പുഴ പാടിയിരുന്നിടത്ത്‌ നിന്റെ കാൽപ്പാടുകൾ തേടി നോക്കിയപ്പോഴാണ്‌ അറിയുന്നത്‌ പുഴ ടിപ്പറിൽകയറി പോക്കറ്റിൽ ഉറങ്ങിയെന്ന്‌ തൊട്ടടുത്ത്‌ നിന്നെ തിരഞ്ഞെങ്കിലും ഉയർത്തികെട്ടിയ കോൺക്രീറ്റുഭിത്തിയിൽ തട്ടി കൈവേദനിച്ചു. നീ അപ്പുറവും ഞാൻ ഇപ്പുറവും കാക്കത്തണ്ടുകൾ കഥപറയുന്ന നമ്മുടെ വിദ്യാലയ...

ഒരുമ = അഴക്‌

നിറങ്ങളേഴ്‌ ഏഴുമഴക്‌ കൈകോർത്തൊരുമിച്ച്‌ ഇല്ല ഒറ്റയായിട്ടൊന്നും ഒരുമ തന്നെ സുന്ദരം അതിനുത്തരമീ മഴവില്ല്‌. Generated from archived content: nurse1_dec3_10.html Author: suresh_gangadhar

രണ്ടിലൊന്ന്‌

ഉണ്ണാതവൾ മൗനവൃതമെടുത്തു പ്രഭാതവണ്ടിക്ക്‌ പോകുമെന്നുറപ്പിച്ചു പറഞ്ഞു. ഇരുൾപ്പാളിപിളർന്നു സത്യം പുറത്തുവരാൻ ഞാൻ തൊടിയിലേക്കുതന്നെ നോക്കിയിരുന്നു. അപ്പുറത്ത്‌ മുത്തശ്ശി പിറുപിറുക്കുന്നുണ്ടായിരുന്നു “മാവിൽ തിന്നാൽ പണിയാരത്തിൽ കുറയും” കരഞ്ഞുകരഞ്ഞവൾ ഉറങ്ങി. വക്കീലോഫീസിലേക്കുള്ള പടവുകളിൽ എന്റെ മനസുടക്കിനിന്നു; മാങ്ങയോ? അണ്ടിയോ? രണ്ടാലും മാമ്പൂവല്ലെന്നുറപ്പ്‌. Generated from archived content: poem3_april25_11.html Author: suresh_gangadhar

തീർച്ചയായും വായിക്കുക