Home Authors Posts by സുരേഷ്‌ ഗംഗാധരൻ

സുരേഷ്‌ ഗംഗാധരൻ

13 POSTS 1 COMMENTS
പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ടയിൽ ജനിച്ചു. ചെറുപ്പം മുതൽ കവിതകൾ എഴുതുന്നു.അർത്ഥങ്ങൾ തേടുന്ന വർണങ്ങൾ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് ( റെയിൻബോ ബുക്സ് -2007 ).വിലാസം ഒടിയുഴത്തിൽ കിഴക്കേക്കര, ഇലവുംതിട്ട. പി.ഒ, പത്തനംതിട്ട ജില്ല

ഇവിടെയല്ലാതെ

    കാടുപിടിച്ച കനവുകളിറുന്നു തുളുമ്പി പ്രാണനിൽ നരവീണൊരൊറ്റ- യടിപ്പാതയ്ക്ക് ഓരം ചേർന്നൊരു ശാഖിയിൽ ഒരു കയറിന്നിരു ധ്രുവങ്ങളിൽ തൂങ്ങിയാടുന്ന ചത്തുമരച്ച ശലഭ ജന്മങ്ങളെ നോക്കി നെടുവീർപ്പിടും അമ്മമാർക്കൊപ്പം ജീവനീതിയുടെ മഹാഗ്രന്ഥത്താളുകൾ മറിച്ചു നോക്കിയെങ്കിലും കണ്ടതില്ലെവിടേയും ഇവിടെയല്ലാതെ, വേരാഴ്ത്തി വിശ്വസിച്ച വിളഭൂമി പിഴുതെറിഞ്ഞൊരു പച്ചക്കുരുന്നിനേയും...

മൊഴിയിറുന്നനാളിൽ

              ഉള്ളിൽ ഉലയൂതിയ ലോഹമായ് നീ എനിക്ക് പൊള്ളുന്നുണ്ടായിരുന്നു കണ്ണിൽ തിളപൊട്ടിയ ലാവയായ് നീ എന്നിൽ ഒഴുകുന്നുണ്ടായിരുന്നു ചുണ്ടിൽ തീക്കനൽ ചൂരായ് നീ എനിക്ക് ചുനയ്ക്കുന്നുണ്ടായിരുന്നു ധമനികളിൽ എഴുതാൻ തുടിച്ച് ഒരു കടലായ് നീ എന്നിൽ ഇരമ്പുന്നുണ്ടായിരുന്നു. അവിടെ മിഴിനീർ മഴയിൽ കുതിർന്ന് നിനക്ക് പനിക്കുന്നുണ്ടായിരുന്നോ ? എനിക്ക് അങ്ങനെയായിരുന്നു..

നായ ഒരു വളർത്തുമൃഗം മാത്രമല്ല !

          ലോകത്തുള്ള സകല നായ്ക്കളും ഇങ്ങനെ തല ഉയർത്തിപ്പിടിച്ച് അഭിമാനത്തോടെ നടക്കുന്നതിന് ഒറ്റക്കാരണമേയുള്ളു മറ്റൊന്നുമല്ല വലിയ സംഭവമെന്ന് മേനിനടിച്ചു നടക്കുന്ന ഈ മനുഷ്യരുടെ മാർഗ്ഗദർശികളാണ് ഞങ്ങളെന്ന ആത്മബോധത്തിന്റെ നിറവാണത് ഒരു നായയുടെയെങ്കിലും വിയർപ്പു വീഴാത്ത ഒരു സംസ്കൃതിയേപ്പറ്റിയും ചരിത്രത്തിനുകൂടി പറയാനുണ്ടാവില്ല അഭിവാദ്യം ചെയ്യേണ്ടുന്ന കൈകളിന്ന് ഞങ്ങളെ കല്ലെറിയുകയാണ്, എങ്കിലും ചുരുക്കം ചില ഭാഗ്യശാലികൾ മാളികകളിലും ആഡംബര...

മുയൽ സൂപ്പ്

ടൈഗു കടുവയ്ക്ക് ഒരു മോഹം.നല്ല കുറച്ച്  സൂപ്പ് കഴിക്കണം. വായ്ക്ക് രുചിയായി വല്ലതും  കഴിച്ചിട്ട്  കുറച്ചു നാളായി. കാട്ടിലാണെങ്കിൽ  നല്ല ഭക്ഷണമൊന്നും കിട്ടാനുമില്ല.മൃഗങ്ങളൊന്നും ഇപ്പോൾ പണ്ടത്തെ പോലെ പുറത്തിറങ്ങുന്നുമില്ല.പേടിച്ചിട്ടാണ്.കാടിന് പുറത്ത് ഏതോ മഹാമാരി പടർന്നു പിടിച്ചിരിക്കുന്നു. അവിടെ മനുഷ്യരെല്ലാം മരിച്ചുകൊണ്ടിരിക്കുന്നു.ഇര തേടി ഒന്ന് രണ്ട് കടുവയും പുലിയുമെല്ലാം കാടിന് വെളിയിലേക്ക് പോയിട്ടുമുണ്ട്. കാടിന്റെ കിഴക്ക് ഭാഗത്തുള്ള അരുവിയുടെ കരയിൽ നിറയെ നല്ല മുഴുത്ത മുയലുകളുണ്ട്.ഒരിക്കൽ അവറ...

മലകയറുമ്പോൾ

പൊട്ടിച്ചിരികളും കൈയ്യടികളും പ്രതിധ്വനിക്കുന്നതുണ്ടെങ്കിലും യാഥാർത്ഥ്യങ്ങളുടെ ഭാരമുള്ള കല്ലുരുട്ടി മല കയറിപ്പോയ മുതുമുത്തച്ഛൻ പിന്നീട് മടങ്ങി എത്തിയതേയില്ല. മലകൾക്കപ്പുറം നെറിയുള്ള ലോകത്തേക്ക് പോകുന്നവരുടെ കഥകൾ കിഴവൻ എപ്പോഴും പറയുമായിരുന്നു. അങ്ങ് ദൂരെ ചക്രവാളത്തിൽ അരൂപികളായെത്തി നമ്മെ നോക്കി അവർ ചിരിക്കുന്നതും അവിടേക്ക് ക്ഷണിക്കുന്നതും കാട്ടിത്തരുമായിരുന്നു. അവിടെ വിശക്കുന്നവന്  മോഷ്ടിക്കേണ്ടിവരാത്ത തീൻമേശകളൊരുക്കി കാത്തിരിക്കുന്ന പറുദീസകളുണ്ടായിരിക്കും. ഹൃദയാർദ്രമ...

നല്ല അയൽക്കാരൻ

  "പിതാവിൽനിന്ന് ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏത് പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു " - യോഹന്നാന്റെ സുവിശേഷം , 10:32  വർഷങ്ങളായി അതിരിന്റെ അപ്പുറവും ഇപ്പുറവുമാണ് ഞങ്ങളുടെ വീടുകൾ എന്തുകൊണ്ടും അവൻ നല്ലൊരയൽക്കാരനായിരുന്നു എന്റെ വീട്ടിലേക്കെത്താൻ വഴിവേണമെന്നു പറഞ്ഞപ്പോൾ വഴിവെട്ടാൻ ആദ്യമെത്തിയത് അവനായിരുന്നു അവന്റെ പറമ്പിലെ തേക്കുമരം എന്റെ വീട് തകർക്കുമെന്ന് പറഞ്ഞപ്പോൾ ഒരു മടിയുമില്ലാതെ അവനത് മുറിച്ചു മാറ്റി മൃഗസ്നേഹിയായ അവന്...

എനിക്ക് ശ്വാസം മുട്ടുന്നു *

അല്ലയോ ജന്മനാ അന്ധനായ വിലങ്ങുവാഹകാ ഈ നിമിഷം നിനക്ക് കീഴടങ്ങിക്കിടക്കുന്നത് കരുത്ത് കുറഞ്ഞിട്ടോ പാപഭീതീകൊണ്ടോ അല്ല, ഈ മണ്ണിലിങ്ങനെ മുഖമമർന്ന് കിടക്കുമ്പോൾ എന്റെ പൂർവ്വികന്മാർ നയിച്ച ജന്മനാടിന്റെ സമരകാഹളം കേൾക്കുന്നതുകൊണ്ടു മാത്രമാണ്. വാഗ്ദത്തഭൂമി കിനാക്കണ്ട് രക്തസാക്ഷികളായവരെപ്പോലെ എനിക്കും ഒരു സ്വപ്നമുള്ളതുകൊണ്ടാണ്. ഓർക്കുക അധികാരത്തിന്റെ കരിങ്കുപ്പായമഴിച്ചുവെച്ചാൽ നീയും ഞാനും മനുഷ്യരാണ് നമ്മുടെ സ്വപ്നങ്ങളെ ചുറ്റിയൊഴുകുന്ന മിസിസിപ്പിയിലെ കുളിർക്കാറ്റേറ്റു വളർന്നുവന്ന പച്ച...

കുറവ്

പൊന്നുകൊണ്ടൊരു മഞ്ചമൊരുക്കികൊക്കുരുമ്മിയിരിക്കാമെന്നു പറഞ്ഞുമഞ്ഞുതിരുന്നരാവുകളില്‍ പരസ്പരംപുതച്ചുറങ്ങാമെന്നുപറഞ്ഞുനക്ഷത്രങ്ങള്‍ക്കൊപ്പംഅനന്തതയിലേക്ക് കൈകോര്‍ത്തുല്ലാസയാത്രപോകാമെന്നു പറഞ്ഞുനിന്റെ ദു:ഖങ്ങളൊക്കേയുമെന്റെസ്പന്ദനങ്ങളിലേക്കാവാഹിച്ചാശ്വസിപ്പിക്കാമെന്നു പറഞ്ഞുപക്ഷെ, ഒരു കടലോളം സ്നേഹം മാത്രമാണു സ്വന്തമായുണ്ടായിരുന്നതെന്നതായിരുന്നു,,,,,,, Generated from archived content: poem3_feb20_12.html Author: suresh_gangadhar

ഭൂസമരം

സമരം ഭൂമിക്കുവേണ്ടിയാകുമ്പോൾ റ്റാ റ്റാ പറയാനും ഹാരിയുടെ പുത്രനാകാനുമാകും താൽപ്പര്യം Generated from archived content: poem1_sep14_10.html Author: suresh_gangadhar

കാഴ്‌ച

തൊടിയിലേക്കൂർന്നിറങ്ങിയ ഭൂതകാലത്തിനെ ഓമനിച്ചു നിൽക്കവേയാണറിയുന്നത്‌ പടിയിറങ്ങിപ്പോയത്‌ നിന്റെഗന്ധമുള്ള ഇന്നലകളാണെന്ന്‌, പലപ്പോഴും നമ്മൾ പകുത്തെടുക്കപ്പെട്ടതറിയാതെ, ഉപേക്ഷിക്കപ്പെടേണ്ടി വരുന്നു. പുഴ പാടിയിരുന്നിടത്ത്‌ നിന്റെ കാൽപ്പാടുകൾ തേടി നോക്കിയപ്പോഴാണറിയുന്നത്‌ പുഴ ടിപ്പറിൽകയറി പോക്കറ്റിലുറങ്ങിയെന്ന്‌; തൊട്ടടുത്ത്‌ നിന്നെതിരഞ്ഞെങ്കിലും ഉയർത്തികെട്ടിയ കോൺക്രീറ്റുഭിത്തിയിൽ തട്ടികൈവേദനിച്ചു നീ അപ്പുറവും ഞാൻ ഇപ്പുറവും നമ്മുടെ കാക്കത്തണ്ടുകൾ കഥപറയുന്ന വിദ്യാലയമന്വേഷിച്ചപ്പോഴാണറിയുന്നത്‌; ബീവറേ...

തീർച്ചയായും വായിക്കുക