സുരേഷ് ജി.
ഒരു അന്തഃപുരക്കാഴ്ച
കോളയിലെ വിഷം എന്ന വാർത്തയ്ക്കപ്പുറം ഭീകരമാവുന്നത് മറ്റൊരു വാർത്തയെന്നത് വിചിത്രംതന്നെ. ‘പാർലമെന്റിലെ കാന്റീനുകളിൽനിന്ന് കോള ഉടൻതന്നെ നീക്കം ചെയ്തു. അംഗങ്ങൾ ഹർഷാരവത്തോടെ ഈ വാർത്തയെ സ്വാഗതം ചെയ്തു.’ നൂറുകോടി ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന മാന്യദേഹങ്ങളുടെ ഭക്ഷണശാലയിൽ കൊടിയ വിഷങ്ങൾ ഉണ്ടാവാൻ പാടില്ല. ഉണ്ടായാൽ, വിഷക്കാറ്റിന്റെ ഒരംശമെങ്കിലും അവർക്കേറ്റാൽ, ഈ ജനസമൂഹത്തെ ആര് നയിക്കും? ജനങ്ങൾ വിഷമോ കോളയോ എന്തെങ്കിമൊക്കെ കഴിച്ചു മരിക്കട്ടെ, അല്ലെങ്കിൽ മരിച്ചു ജീവിക്കട്ടെ... അതുകൊണ്ടാണല്ലോ ഈ മഹാരാ...