സുരേന്ദ്രൻ മങ്ങാട്ട്
അധിനിവേശം
മുത്തി വലിയ ധൃതിയിലാണ്. സന്ധ്യയാവുന്നതേയുള്ളു. അടിച്ചു തുടച്ച് നിലത്ത് നിലവിളക്ക് കത്തിച്ചുവെച്ചു. ആദ്യം നമ്മുടെ വിളക്കു കാണണം. മഹാലക്ഷ്മി വിളയാടാനുള്ളതാണ്. അമ്മുക്കുട്ട്യേ. എവിടെപ്പോയ്? സന്ധ്യയായത് അറിഞ്ഞില്ലെന്നുണ്ടോ? കുട്ടികളേം കൂട്ടി മേക്കഴുകി വന്നോളൂ. നാമം ചൊല്ലാൻ വൈകണ്ട. മുത്തി തിരക്കു കൂട്ടി. എല്ലാ കുട്ടികളും സന്ധ്യാനാമം ജപിക്കണമെന്ന് മുത്തിക്ക് നിർബന്ധമാണ്. ആയിരം പൂർണചന്ദ്രന്മാരെ ദർശിച്ച മുത്തിക്ക് അൽപം കേൾവിക്കുറവുണ്ട്. സന്ധ്യനാമം ഉറക്കെ ചൊല്ലിയില്ലെങ്കിൽ എന്തേ...