സുരേന്ദ്രൻ ചുനക്കര
റാഗിംഗ് അവസാനിക്കുകയാണ്
‘ഇന്നത്തെ റാഗിംഗ് വിശേഷങ്ങൾ!’ ഇങ്ങനെപോയാൽ വാർത്താചാനലുകളിൽ ഇങ്ങനെയും ഒരു പംക്തി വേണ്ടിവരും! റാഗിംഗ് എന്ന കല കലാലയങ്ങളിൽ അവതരിപ്പിക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. സമൂഹത്തിന്റെ ഭീരുത്വവും മൃഗമനസ്സും പരിഷ്‌കാരത്തിനൊത്ത് പ്രകടമാകുന്നു എന്നതിനുത്തമ ദൃഷ്‌ടാന്തമാണ് റാഗിംഗ്. കിരാതജീനുകൾ നമ്മുടെ കോശങ്ങളിൽ മുദ്രിതമാണ്. മനുഷ്യന്റെയുളളിൽ എന്നും ഒരു കരടിയും കടുവയുമുണ്ടായിരുന്നു. ഇരയുടെ വേദനകണ്ട് അട്ടഹസിക്കുന്ന ഒരു വേട്ടക്കാരൻ. പരിഷ്‌കാരിയായ ആധുനികമനുഷ്യൻ അത് ഒളിക്കാൻ ശ്രമിക്കുന്നുവെന്നേയുളളു...