സുരേന്ദ്രൻ ചെമ്പുക്കാട്
കംപ്ലീറ്റ് കംപ്യൂട്ടർ ബുക്ക്
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘കംപ്ലീറ്റ് കംപ്യൂട്ടർ ബുക്ക്’ എന്ന ഗ്രന്ഥം എഴുതിയ വർക്കി പട്ടിമറ്റം അറിവിനെയും വിജ്ഞാനത്തെയും എങ്ങനെ പ്രാവർത്തികതയിലേക്ക് സമന്വയിപ്പിക്കാമെന്ന് നമ്മെ പഠിപ്പിക്കുന്നു. കംപ്യൂട്ടറിന്റെ സമഗ്രമായ രൂപത്തെ ആധികാരികമായി വായനക്കാരിലേക്ക് സംക്രമിപ്പിക്കുക എന്ന ബുദ്ധിമുട്ടുപിടിച്ച പണി അനായാസമായി നിർവ്വഹിക്കുന്നതിൽ ഗ്രന്ഥകാരൻ വിജയിച്ചിട്ടുണ്ട്. ഈ പുസ്‌തകത്തിലൂടെ വായിച്ചു മുന്നേറുമ്പോൾ കംപ്യൂട്ടർ ഒട്ടും ബുദ്ധിമുട്ടുപിടിച്ച യന്ത്രമല്ലെന്ന യാഥാർത്ഥ്യം ഉൾക്കൊളളാനും കഴിയുന...