സുപ്രിയ
ഇരുട്ട്
ആരാ അവിടെ? എന്തോ ഒരു ശബ്‌ദം കേട്ടുലോ. കല്യാണം കഴിഞ്ഞു അവർ ഇത്ര വേഗം ഇങ്ങെത്തിയോ? അല്ല, കുട്ടന്റെ സ്വരമല്ലേ അത്. അതെ അതു തന്നെ! നിക്കു തെറ്റില്ല. അവർ അമേരിക്കയിൽ നിന്നും വന്നോ. എന്നിട്ട്, എന്നോടാരും പറഞ്ഞില്ലല്ലോ ഈ ഇരുട്ടത്തു നിന്നും പൂമുഖത്തേക്കു ഇത്ര ദൂരമോ... കുട്ടാ ഇങ്ങോട്ടുവരാ?, വേഗം വരാ..... കുഞ്ഞുമോനെകൊണ്ടു വന്നിട്ടുണ്ടോ നീയ്? ഈശ്വരാ! ഈ പൂമുഖ വാതിലും പിന്നാമ്പുറവും എല്ലാം പൂട്ടിയിട്ടാണല്ലോ അവരു പോയത് കുട്ടാ.... പാർവ്വതിയും സുധാകരനും എല്ലാവരും കൂടി ഒരു കല്ല്യാണത്തിനു പോയി. നമ്മ...