സണ്ണി തായങ്കരി
വിലയുള്ള സ്വാതന്ത്ര്യം
പെട്രോള്‍ബങ്കില്‍ വലിയ തിരക്ക്. നഗരത്തിലെ ടൂവീലറുകാരെല്ലാം സംഘടിച്ചിരിക്കുന്നു! “നാളെ ഹര്‍ത്താലോ മറ്റോ ആണോ?” പെട്രോള്‍ നിറയ്ക്കാന്‍ അക്ഷ്മനായിനിന്ന ബൈക്കുകാരനോട് തിരക്കി. “അറിഞ്ഞില്ലെ? കമ്പനികള്‍ പെട്രോള്‍ വിലയുയര്‍ത്തി...” “എപ്പോഴാ കൂടുക?” “അര്‍ദരാത്രിയില്‍.” “സ്വാതന്ത്രം കിട്ടിയതും അര്‍ദ്ധരാത്രിയില്‍” ഞാനാശ്വസിച്ചു. “ഇരുണ്ട, വിലയേറിയ സ്വാതന്ത്ര്യം...“ മറ്റൊരാളുടെ കമന്റ്. “റിലയന്‍സായ നമ:, മന്‍മോഹന്‍സിങായ നമ:“ മൂന്നാമന്റെ ആത്മഗതം Generated from archived content:...