സണ്ണി കല്ലൂർ
ത്രിവേണി സംഗമം
സംഗമം..! .സംഗമം..!..ത്രിവേണി സംഗമം...!..
പെരിയാറും, മഞ്ഞുമ്മൽ പുഴയും ഞാറക്കലേയ്ക്കുള്ള കൈ വഴിയും ഒത്തു ചേരുന്ന മനോഹര കാഴ്ച.
ബോട്ടുജട്ടിയിൽ ആളുകളിറങ്ങി, കുറച്ചു പേർ അകത്തേക്ക് കയറി....!
ബോട്ടിൻെറ കെട്ടുകൾ അഴിച്ച് ജട്ടിയിൽ നിന്നും ആഞ്ഞ് തള്ളി..
മുകളിൽ കിളികൂട്ടിലിരിക്കുന്ന സ്രാങ്ക് ഇരട്ടമണി അടിച്ചു.
പുക കുഴലിലൂടെ കറുത്ത പുക, ഒപ്പം എൻജിൻെറ വലിയ ശബ്ദവും വെള്ളത്തിൽ പതയും ചുഴികളും ഉണ്ടാക്കികൊണ്ട് ബോട്ട് പുറകോട്ട് നീങ്ങി..
..... ഒറ്റ മണിയുടെ ശബ്ദം ,,, എൻജിൻെറ ആരവം കു...