Home Authors Posts by സുനില്‍ എം എസ്

സുനില്‍ എം എസ്

18 POSTS 0 COMMENTS
About സുനില്‍ എം എസ്

വൈശാഖ പൗര്‍ണമി – 15

തിരിഞ്ഞും മറിഞ്ഞും, ഉറങ്ങിയും ഉറങ്ങാതെയും സദാനന്ദ് നേരം വെളുപ്പിച്ചു. ബ്രേയ്ക്ക്ഫാസ്റ്റു കഴിച്ചുകഴിഞ്ഞയുടനെ അവരിറങ്ങി. ബാഗുകൾ എടുത്തില്ല. കാമാഠിപുരയിൽ നിന്നു ഹ്യാട്ടിൽ മടങ്ങിവന്ന്, ബാഗുകളെടുത്തശേഷം എയർപോർട്ടിലേയ്ക്കു പോകുന്നതായിരിയ്ക്കും നല്ലത് എന്നു തീരുമാനിച്ചു. ചെറിയമ്മയുടെ മുഖത്തും ഉറക്കച്ചടവുണ്ടായിരുന്നു. മുഖത്തെ ചുളിവുകളുടെ എണ്ണം വർദ്ധിച്ചപോലെ സദാനന്ദിനു തോന്നി. കണ്ണുകളുടെ തടം നേരിയതോതിൽ വീർത്തിരിയ്ക്കുന്നു. മുഖം മ്ലാനം. സദാനന്ദിനു പാവം തോന്നി. ചെറിയമ്മ പ്രത്യേകിച്ച് അല്ലലുകളൊന്നുമില്ല്...

വൈശാഖ പൗര്‍ണമി – 14

'നീയെന്നാ സദൂ, അമേരിക്കയ്ക്കു പോണത്?' ചെറിയമ്മ ചോദിച്ചു. 'വരുന്നതിനടുത്ത ശനിയാഴ്ച.' 'മോളേ, നീ വിളിച്ചതുകാരണം എനിയ്ക്ക് നിന്നേം ഇവനേം കാണാന്‍ പറ്റി. അല്ലെങ്കില്‍ നിങ്ങള്‍ രണ്ടുപേരേം എങ്ങനെ കാണാന്‍.' ചെറിയമ്മ സദുവിന്റെ നേരേ തിരിഞ്ഞു. 'എന്റെ മോനേ, നിനക്ക് എടയ്‌ക്കെങ്കിലും ഒന്നു വിളിച്ചുകൂടേ?' 'അമ്മയെ ഇനി ഞാന്‍ വിളിച്ചോളാം.' വിശാഖം ഉറപ്പു നല്‍കി. 'മോളേ, നീയെന്തു തീരുമാനിച്ചു? നീ ആശുപത്രീന്ന് എവിടെയ്ക്കാ പോവുക?' ചെറിയമ്മയുടെ ചോദ്യം കേട്ട് ചോദ്യഭാവത്തില്‍ നോക്കിയ സദാനന്ദിനോട് വിശാഖം വിശ...

വൈശാഖ പൗര്‍ണമി – 13

ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ടിന്റെ ഡൊമസ്റ്റിക് അറൈവൽ എക്സിറ്റ് ടെർമിനൽ ടി വൺ ബിയുടെ മുൻപിൽ പ്രകാശ് കാറു നിർത്തി തന്നെ ഇറക്കിയ ശേഷം പാർക്കിങ്ങ് ലോട്ടിലേയ്ക്കു പോയിരിയ്ക്കുന്നു. ടി വൺ ബിയിൽ നിരത്തിയിട്ടിരുന്ന കസേരകളിലൊന്നിൽ ഇരിപ്പുറപ്പിച്ചപ്പോൾ സമയം പത്തുമണി കഴിഞ്ഞതേയുള്ളു. ജെറ്റ് എയർവേയ്സിന്റെ കേരളത്തിൽ നിന്നുള്ള ഫ്ലൈറ്റ് നമ്പർ നാനൂറ്റാറ് എത്തേണ്ടത് പത്ത് അൻപത്തഞ്ചിനാണ്. കൃത്യസമയത്തു തന്നെ എത്തുന്നു എന്നാണ് ടൈംബോർഡ് കാണിയ്ക്കുന്നത്. ഇനിയും മുക്കാൽ മണിക്കൂറിലേറെയുണ്ട്. സമയം ധാരാളം. ഹ്യാട്ട...

വൈശാഖ പൗര്‍ണമി – 12

വിശാഖത്തിന്റെ സെൽഫോൺ ശബ്ദിച്ചു. വന്ദന, വിത്തൽജിയുടെ മകൾ. ദീദീ, ഞാൻ ബാബയ്ക്കു കൊടുക്കാം, വന്ദന പറഞ്ഞു. വിശാഖത്തിന്റെ രോഗവിവരമാണ് വിത്തൽജി ആദ്യമന്വേഷിച്ചത്. രോഗം മാറിയോ, ആരോഗ്യം വീണ്ടെടുത്തോ, എന്നത്തേയ്ക്ക് ആശുപത്രി വിടാനാകും എന്നിങ്ങനെയുള്ള കുശലപ്രശ്നങ്ങൾക്കു ശേഷം വിത്തൽജി കാര്യത്തിലേയ്ക്കു കടന്നു. വിശാഖം പറഞ്ഞ കാര്യത്തെപ്പറ്റി വന്ദനയുമായും അവളുടെ ഭർത്താവുമായും ആലോചിച്ചു. വിശാഖം തുടങ്ങാനുദ്ദേശിയ്ക്കുന്ന സംരംഭം മഹത്തരം തന്നെ, സംശയമില്ല. നിർഭാഗ്യവതികളായ വനിതകളുടെ ഉദ്ധാരണത്തിനുവേണ്ടി എന്തു തന്നെ ചെയ...

വൈശാഖ പൗര്‍ണമി – 11

ബ്രീച്ച് കാന്റി ഹോസ്പിറ്റലിന്റെ നാനൂറ്റി നാല്‍പ്പത്തിനാലാം നമ്പര്‍ മുറിയുടെ വാതിലില്‍ മെല്ലെ മുട്ടുമ്പോള്‍ സദാനന്ദ് വാച്ചില്‍ നോക്കി. രാവിലെ ഒന്‍പതു മണിയാകുന്നതേയുള്ളു. സാധാരണ പതിനൊന്നു മണിയോടെയാണ് വിശാഖത്തെ സന്ദര്‍ശിയ്ക്കാനെത്താറ്. ഇന്നു നേരത്തേ എത്തിയതിനു കാരണമുണ്ട്. നേഴ്‌സ് വാതില്‍ തുറന്നു. സദാനന്ദിനെക്കണ്ട് അവര്‍ പുഞ്ചിരിച്ചു. എല്ലാ നേഴ്‌സുമാര്‍ക്കും സദാനന്ദ് സുപരിചിതനായിത്തീര്‍ന്നിരിയ്ക്കുന്നു.കുറച്ചേറെ ദിവസമായി ബ്രീച്ച് കാന്റിയിലെ സ്ഥിരം സന്ദര്‍ശകനായിട്ട്. മാത്രമല്ല,മുട്ടിന്മേല്‍നിന്ന് ...

വൈശാഖ പൗര്‍ണമി – 10

'വൈ ഡു യു വാണ്ട് ടു മീറ്റ് ഗണേശ് ബക്കഡെ?' പഴയ രേഖകള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നതിനിടയില്‍ ഇന്ദിരാനഗര്‍ പോലീസ് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചോദിച്ചു. എന്തിനാണ് ഗണേശ് ബക്കഡേയെ കാണുന്നത്. 'സര്‍, ബക്കഡേജി ഈസ് ലൈക്ക് ആന്‍ അങ്കിള്‍ ടു ദ ലേഡി അയാം മാരിയിങ്ങ്. ഷി കാള്‍സ് ഹിം ചാച്ചാജി. ഷി നീഡ്‌സ് ഹിസ് ബ്ലെസ്സിങ്ങ്‌സ്.' സദാനന്ദ് മറുപടി പറഞ്ഞു. ഞാന്‍ വിവാഹം കഴിയ്ക്കാന്‍ പോകുന്ന വനിതയ്ക്ക് സ്വന്തം ചെറിയച്ഛനെപ്പോലെയാണ് ബക്കഡേജി.അവരദ്ദേഹത്തെ ചാച്ചാജി എന്നാണു വിളിയ്ക്കുന്നത്. അവര്‍ക്ക് അദ്ദ...

വൈശാഖ പൗര്‍ണമി – 9

വിശാഖം കാമാഠിപുരയിലേയ്ക്കു മടങ്ങിപ്പോകുന്നെന്നു കേട്ട് സദാനന്ദ് നടുങ്ങി. അവളുടെ പാസ്‌പോര്‍ട്ടും വിസയും ശരിയായിക്കഴിഞ്ഞ ഉടനെ അവളെ അമേരിക്കയിലേയ്ക്കു കൊണ്ടുപോകണമെന്നായിരുന്നു, സദാനന്ദ് ഉദ്ദേശിച്ചിരുന്നത്. വിസയ്ക്കു വേണ്ടി അപേക്ഷിയ്ക്കുന്നതിനു മുന്‍പ്, അവളെ വിവാഹം കഴിച്ചിരിയ്ക്കണം, അതു കഴിയുന്നത്ര നേരത്തേ തന്നെ നടത്തിയിരിയ്ക്കുകയും വേണം. പിന്നെ ജീവിതം മുഴുവനും വിശാഖവുമൊത്ത് അമേരിക്കയില്‍. അമേരിക്കയില്‍ വച്ച് തങ്ങള്‍ക്ക് കുഞ്ഞുങ്ങളുമുണ്ടാകണം. വിശാഖം പ്രസവിച്ചായാലും പ്രസവിയ്ക്കാതെയായാലും അവളെ ഒരമ്...

വൈശാഖ പൗര്‍ണമി – 8

കട്ടിലിന്നടുത്ത് നീട്ടിപ്പിടിച്ച മോതിരവുമായി ഒരു മുട്ടൂന്നി നിന്ന് വിശാഖത്തിന്റെ കണ്ണിലേയ്ക്ക് പ്രാര്‍ത്ഥനയോടെ നോക്കുന്ന സദാനന്ദ്. അടുത്ത്, മന്ദസ്‌മേരത്തോടെ നില്‍ക്കുന്ന, ബ്രീച്ച് കാന്റിയിലെ പ്രശസ്തനായ ഡോക്ടര്‍. ആകാംക്ഷയോടെ, പുഞ്ചിരിച്ചുകൊണ്ട് ചുറ്റും നില്‍ക്കുന്ന നേഴ്‌സുമാര്‍. വിശാഖത്തിന്റെ ഇടതുകരം അവള്‍ നീട്ടുമ്പോള്‍ സദാനന്ദ് രത്‌നം പതിച്ച പ്ലാറ്റിനം മോതിരം അവളുടെ മോതിരവിരലിലണിയിയ്ക്കുന്നതിനു സാക്ഷ്യം വഹിയ്ക്കാനും ഹസ്തതാഡനം മുഴക്കാനും രണ്ടു പേരുടേയും കരങ്ങള്‍ പിടിച്ചു കുലുക്കി അഭിനന്ദിയ്ക്കാനു...

വൈശാഖ പൗര്‍ണമി – 7

പുറകില്‍ കേട്ട ശബ്ദം രണ്ടു വര്‍ഷം മുന്‍പു നടന്ന സംഭവങ്ങളുടെ ഫ്‌ലാഷ്ബാക്കിനു വിരാമമിട്ടു.ബ്രീച്ച് കാന്റി ഹോസ്പിറ്റലിന്റെ ജനലില്‍ നിന്നു കണ്ണെടുത്ത് സദാനന്ദ് തിരിഞ്ഞു നോക്കി.വിശാഖം ഉണര്‍ന്നിരിയ്ക്കുന്നു. സദാനന്ദ് അടുത്തേയ്ക്കു ചെന്നു. കിടക്കയുടെ ശിരസ്സിന്റെ ഭാഗം ഉയര്‍ത്തി വച്ചിരിയ്ക്കുന്നു. തൊട്ടുമുന്നില്‍ ഓവര്‍ബെഡ് ടേബിളിന്മേല്‍ രണ്ടു മൂന്നു പാത്രങ്ങള്‍. ടിഫിന്‍ കാരിയറിന്റെ തട്ടുകളായിരിയ്ക്കണം. ഒന്നില്‍ കഞ്ഞി. മറ്റുള്ളവയില്‍ കറികള്‍. വിശാഖത്തിന്റെ കഴുത്തിനു താഴെ നിവര്‍ത്തിവച്ചിരിയ്ക്കുന്ന നാപ്...

വൈശാഖ പൗര്‍ണമി – 6

വിശാഖം ഏതാനും ഉറക്കഗുളികകള്‍ വായിലേയ്ക്കിട്ടതുകണ്ട് സദാനന്ദ് ഒരു നിമിഷനേരം തരിച്ചു നിന്നു. പക്ഷേ, ഒരു നിമിഷനേരം മാത്രം. സദാനന്ദ് ഒരൊറ്റച്ചാട്ടത്തിന് വിശാഖത്തിന്റെ കഴുത്തില്‍ കയറിപ്പിടിച്ചു. ഇരുകരങ്ങളും വിശാഖത്തിന്റെ തൊണ്ടയിലമര്‍ന്നു. 'തുപ്പ്, വിശാഖം, തുപ്പ്!' എന്ന് ഉറക്കെപ്പറഞ്ഞുകൊണ്ട് സദാനന്ദ് സര്‍വ്വശക്തിയുമുപയോഗിച്ച് അവളെ കുനിച്ചു പിടിച്ചു. വിരലുകള്‍ തൊണ്ടയില്‍ കൂടുതല്‍ ശക്തിയോടെ അമര്‍ത്തി. ഒരൊറ്റ ഗുളികപോലും അവളുടെ ഉള്ളിലേയ്ക്കു ചെല്ലാന്‍ അനുവദിയ്ക്കരുത്. അവള്‍ മരിയ്ക്കാന്‍ പാടില്ല. ...

തീർച്ചയായും വായിക്കുക