സുനിൽ സുരേന്ദ്രൻ
മാധ്യമത്തിന്റെ കഥ
അന്ന് ഞായറാഴ്‌ചയായിരുന്നു. സ്‌കൂളില്ലാത്തതിനാൽ അനു വൈകിയാണ് എണീറ്റത്. പ്രഭാതകർമ്മങ്ങൾ ചെയ്‌തതിന് ശേഷം ഒരു നോട്ട്‌ബുക്കും പേനയുമായി അവൾ അച്ഛന്റെ അടുത്ത് എത്തി. പത്രങ്ങളിൽ കണ്ണോടിച്ചുകൊണ്ടിരുന്ന അച്ഛൻ അനുവിനെ നോക്കി. അവൾക്ക് എന്താണ് വേണ്ടതെന്നു തിരക്കി. അനു തിങ്കളാഴ്‌ച ക്ലാസ്സ്‌ടീച്ചർ മാധ്യമങ്ങളെക്കുറിച്ച് എഴുതിക്കൊണ്ട് വരാൻ പറഞ്ഞെന്നും അതിന് അച്ഛൻ സഹായിക്കണമെന്ന് അറിയിച്ചു. അനുവിന്റെ അമ്മ കൊണ്ടുവച്ച ചായകുടിച്ചുകൊണ്ട് ഒരു ചെറിയ ചിരിയോടെ അച്ഛൻ മാധ്യമങ്ങളുടെ കഥ പയാൻ തുടങ്ങി. “അനുമ...
തീരാത്ത കടം
ഈ കഥ നടക്കുന്നത് പുഴയോരത്തുള്ള പ്രകൃതി രമണീയമായ ഒരു ഗ്രാമത്തിലാണ്. എവിടെയും വൃക്ഷങ്ങളും ചെടികളും നെൽപ്പാടങ്ങളും. ഇവിടെയാണ് ഒരു ചെറിയ കുടിലിൽ ദാമു അവന്റെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത്. പത്തുവയസ്സുള്ള ദാമു 5-ാം ക്ലാസ് വിദ്യാർത്ഥി ആണ്. അവന്റെ അച്ഛൻ തെങ്ങു കയറ്റ തൊഴിലാളിയായിരുന്നു. അയാൾ ഒരു ദിവസം തെങ്ങിൽ നിന്നും വീണതിനാൽ കിടപ്പിലായി. ദാമുവിന്റെ അമ്മ പാടത്തു പണിക്കുപോയി കിട്ടുന്ന തുഛമായ വരുമാനം മാത്രം കൊണ്ടാണ് ആ സാധു കുടുംബം കഴിഞ്ഞു കൂടിയിരുന്നത്. പക്ഷേ ദാമു എല്ലാ ദിവസവും സ്‌കൂളിൽ പോക...