സുനിൽ പയറ്റുവിള
സമസ്യ
നിശ്ശബ്‌ദമായ ഒരിരുണ്ട രാത്രിയിലാണ്, അതെന്റെ നെഞ്ചിലേയ്‌ക്ക് പറന്നിറങ്ങിവന്നത്... ആശ്രയം നഷ്‌ടപ്പെട്ട്, അനാഥമായ ഒരു പച്ചക്കുതിര.... അതിന്റെ ചിറകുകളിലൊന്ന് ഒടിഞ്ഞ് തൂങ്ങിയിരുന്നു. ശൂന്യമായ എന്റെ നെഞ്ച് താമസിയാതെ അതിന് സുരക്ഷിതമായ ഒരിടത്താവളമായി.... പരസ്‌പരം മിണ്ടാനും മനസ്സിലാക്കാനും കഴിഞ്ഞതോടെ ഞങ്ങൾ സുഹൃത്തുക്കളായി. അജ്ഞാതമായ ഒരു സൗഹൃദത്തിന്റെ തിരിച്ചുവരവിൽ അദൃശ്യവും ഊഷ്‌മളവുമായ ഒരാനന്ദം ഞാനനുഭവിച്ചു. വെളിച്ചം വെറുത്തിരുന്ന പച്ചക്കുതിര ഒരുനാൾ എന്റെ നെഞ്ചിൽ നിന്നുതിർന്ന് ഇരുട്ടിലേയ്...