സുനിൽ പടിഞ്ഞാക്കര
മോഹം
കണ്ണുനീരിന്റെ നനവിലും കാത്തിരിപ്പിലും- നിറങ്ങൾ നഷ്‌ടപ്പെട്ട കടലാസു പൂക്കളാണ് ഇന്നെന്റെ മോഹം. Generated from archived content: poem6_july29_06.html Author: sunil_padinjakkara
സ്‌നേഹം
അമ്മയ്‌ക്ക് വല്ലാതെ ദാഹിക്കുന്നുണ്ടായിരുന്നു. ശരീരഭാഗത്തെ പല മുറിവുകളിൽനിന്നും ചോരയോടൊപ്പം പുഴുക്കളും അരിച്ചിറങ്ങുന്നുണ്ടായിരുന്നു. ചുട്ടുപ്പൊളളുന്ന പനിയിൽ ശരീരം വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. ഒരു പുതപ്പെടുത്ത് ആരെങ്കിലും ഒന്നു പുതപ്പിച്ചെങ്കിൽ എന്ന് അമ്മ വെറുതെ ആഗ്രഹിച്ചിരുന്നു. എല്ലിച്ചുന്തിയ ശരീരത്തിൽ ശ്വാസം പോലും കയറിയിറങ്ങാൻ പലപ്പോഴും മടിച്ചിരുന്നു. ദേഹാസ്വസ്ഥതയിലും, ഒറ്റപ്പെടലിലും പിന്നെ വിശപ്പിലും, ദാഹത്തിലും അമ്മയുടെ കണ്ണുകൾ തലക്കുളളിലോളം ആഴ്‌ന്നിറങ്ങിക്കഴിഞ്ഞിരുന്നു. ഇനിയും മറയാത...
യാത്രാമൊഴി
വഴിയിലൊരു മരം ഇലകളില്ലാതെ പൂക്കൾക്കു മാത്രമായി ഹൃത്തിലൊരു നൊമ്പരം ആരുമറിയാതെ മുഖത്തു പടർന്ന ചിരിയായി കവിളിലെ കണ്ണുനീർ ചാലുകൾ കടംകഥകളെക്കാൾ സമസ്യകളായി എഴുതിയവ മായിച്ചു വലിച്ചെറിഞ്ഞ കല്ലു പെൻസിലിന്റെ കഥ കാണാമറയത്തൊരു കനലായി കൊഴിഞ്ഞുവീഴാൻ ഇനി കോൺക്രീറ്റു പ്രതലം പൂവിനൊരു അവസാന മോഹം അലിഞ്ഞു ചേരാൻ ഒരിത്തിരി മണ്ണ് കാത്തുവച്ചൊരു കനവു മാത്രം തിരികെവരാത്തൊരു മാമ്പഴക്കാലം കാൽതട്ടി മുറിഞ്ഞ നിഴലിന്റെ ഹൃദയം മടക്കയാത്രക്കൊരുങ്ങുകയാണു ഞാൻ. Generated from archived c...
കുഞ്ഞുണ്ണിമാഷ് – ഒരു ഓർമ്മക്കുറിപ്പ്
വർഷങ്ങൾക്കുമുൻപ് ഇരുനിലക്കോട് സുബ്രമണ്യാസ്വാമി ക്ഷേത്രത്തിലെ പൂയത്തിനു കാവടികൾ ആടിത്തിമർക്കുന്ന ഒരു മദ്ധ്യാഹ്‌നത്തിൽ ഇളകിയാടുന്ന ജനസമുദ്രത്തിനു ഇടയിലൂടെ മുട്ടോളം കയറ്റിയുടുത്ത ഒരു ഒറ്റമുണ്ട് വളരെ നേരിയ ഒരു ജൂബയും ധരിച്ചു കുഞ്ഞുണ്ണിമാഷ് കടന്നുവന്നു. തിരക്കിനിടയിൽ ബുദ്ധിമുട്ടി വരുന്ന മാഷെ കണ്ട് ഈയുളളവൻ അടുത്തുച്ചെന്നു ചോദിച്ചു. “കുഞ്ഞുണ്ണിമാഷല്ലേ?” “ആ...കുട്ട്യേ ഈ കയ്യൊന്നു പിടിച്ചോളൂ.” ആ ത്രിക്കൈ ഏറ്റുപിടിച്ച് പാണ്ടിമേളത്തെക്കാൾ മിടിക്കുന്ന ഹൃദയവുമായി തിരക്കിനിടയിലൂടെ ക്ഷേത്രനട ലക്ഷ...