സുനിൽ പി. മതിലകം
കര
പന്തയമെങ്കിൽ പന്തയം. നീന്തി ആദ്യം കര പറ്റുന്നയാൾക്ക് ഇന്നത്തെ മുഴുവൻ ചെലവ്. സമ്മതിച്ചോ? സമ്മതിച്ചു! ദാ ചാടിക്കോളൂ. വൺ... ടൂ...ത്രീ.... പകുതി എത്തിയല്ലോ? അവൻ പുറകിലില്ല. ദാ, അവിടെ കൈകാലിട്ടടിക്കുന്നുണ്ട്. അതുശരി അമ്പടാ. ആവേശത്തോടെ നീന്തികരപറ്റി. ഞാൻ ജയിച്ചു... ഞാൻ ജയിച്ചു... ഇന്നത്തെ ചെലവ് ഹാ... ഹാ... വിളിച്ചാർത്തു. പക്ഷേ, അവൻ പിന്നെ കരപറ്റിയില്ല. Generated from archived content: story1_july9_05.html Author: sunil_p_mathilakam
അച്ചൂട്ടിയുടെ സാഹസങ്ങൾ
ഒരു ഗൂഢ സംഘത്തിന്റെ വലയിലകപ്പെട്ട അച്ചൂട്ടിയെന്ന ബാലന്റെ സഹനത്തിന്റെയും സാഹസികതയുടെയും ആകർഷകമായ ആവിഷ്‌കാരമാണ് കുട്ടികൾക്കു വേണ്ടിയുള്ള ഈ നോവൽ. പ്രസാധനംഃ പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോട്-1 Generated from archived content: book1_aug31_06.html Author: sunil_p_mathilakam
കണക്ക് മാഷ്
എല്ലാവരും ഹോംവർക്കിനുള്ള ബുക്കെടുക്കൂ...‘ കണക്കുമാഷ് കുട്ടികളോട്. കുട്ടികൾ പുസ്‌തകം തുറന്നു. ചോദ്യം എഴുതിയെടുക്കാൻ ചെവികൂർപ്പിച്ച് കുട്ടികൾ ഇരുന്നു. മാഷ്, കുട്ടികളുടെ ശ്രദ്ധയിലേക്ക് തിരിഞ്ഞു. ഒന്ന് വടക്കുമുറിയിലെ പത്തുസെന്റ് സ്‌ഥലവും വീടും പത്തു ലക്ഷത്തിനാണ് കച്ചവടം. മുടക്കിയത് അഞ്ചുലക്ഷം. ബ്രോക്കർ ദാമുവിന് അമ്പതിനായിരം കൊടുക്കണം. അപ്പോ ലാഭം എത്ര കിട്ടും?’ ‘രണ്ട് സഹകരണ ബാങ്കിലെ ഫിക്‌സഡ് ഡെപ്പോസിറ്റിൽ അഞ്ചുലക്ഷം കിടപ്പുണ്ട് സെക്രട്ടറി വിളിച്ചിരുന്നു. ഈ മാസം രണ്ടും കൂടി ഇടാൻ...
സമാന്തരപാതകളിലെ വ്യസനയാത്രകൾ
ഓടിമറയുന്ന കാഴ്‌ചകളിലമർന്നിരിക്കുമ്പോഴാണ് തനിക്ക് ചിരപരിചിതനായ ആരോ തൊട്ടരികിലേയ്‌ക്ക് വന്നതായി തോന്നിയത്. തിരിഞ്ഞു നോക്കിയപ്പോൾ ഒരു പതിനഞ്ചുകാരൻ. എതിർ സീറ്റിലെ ജാലകത്തിനോട് ചേർന്ന് അവൻ വന്നിരുന്നു. എപ്പോഴാണ് തന്റെ ശ്രദ്ധ അവനിലേയ്‌ക്ക് എത്തിയതെന്ന് ആലോചിക്കുകയായിരുന്നു. പുറത്തേയ്‌ക്ക് എത്രനേരമായി നോക്കിയിരുന്നതെന്ന് അറിയുന്നുണ്ടായിരുന്നില്ല. വണ്ടിയിൽ കയറി, സൈഡ് സീറ്റിലേയ്‌ക്ക് ഇരുന്നപ്പോഴെ പുറം കാഴ്‌ചകളിലകപ്പെട്ടിരുന്നു. ബസ്സിലായാലും തനിക്കെന്നും സൈഡ് സീറ്റിന...
ഫെമിനിസ്‌റ്റ്
കെട്ടുതാലിയടക്കം വിറ്റുതുലച്ച അയാൾ, കഴുത്തും കാതും കൈയും ഒഴിഞ്ഞ അവളോടായി പറഞ്ഞുഃ ‘ഇനി നീയൊരു ഫ്മിനിസ്‌റ്റാവുക!’ Generated from archived content: story3_mar.html Author: sunil_p_mathilakam