സുനിൽ പി. ഇളയിടം
ജംഗമപ്രകൃതികൾ
ഒന്ന് പ്രകൃതിയും സംസ്‌കൃതിയും പഴയൊരു വിപരീതമാണ്. എങ്കിലും ഇനിയും പിൻമടങ്ങിയിട്ടില്ലാത്ത ജ്ഞാനവിഷയമാണത്. ആധുനികത ജന്‌മം നൽകിയ ഈ ജ്‌ഞ്ഞാനവിഷയം പോയ രണ്ടു നൂറ്റാണ്ടുകളായി പടിഞ്ഞാറൻ ചിന്തയിൽ ബഹുരൂപിയായി നിലനിന്നുപോരുന്നു. ആധുനികഭാവുകത്വത്തിന്റെ ഏത് അടരിൽ നിന്നും എപ്പോഴും കുഴിച്ചെടുക്കാവുന്ന ഒരു ജ്ഞാനമുദ്രയാണത്. ആധുനികീകരണത്തിന്റെ തുടക്കത്തിൽ പ്രകൃതി മെരുക്കപ്പെടേണ്ട ഒരു കാട്ടുമൃഗമായിരുന്നു. യുക്‌തിയാലും ശാസ്‌ത്രത്താലും അധികാരത്താലും സംസ്‌കരിക്കപ്പെടേണ്ട ഒരു വന്യഭൂതം. കോളനീകരണത്തിന്റെ അജണ്ടയിൽ ...

ആധുനികതയുടെ വിപരീതപദം
(ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വി.കെ.എൻ. തെരഞ്ഞെടുത്ത കഥകൾ എന്ന ഗ്രന്ഥത്തിലെ പഠനത്തിൽനിന്ന്.) വി.കെ.എൻ. ഒരു വിപരീതപദമായിരുന്നു. ആധുനികമായ ലോകാവബോധത്തിന്റെ വിരാട് രൂപങ്ങളെ മുഴുവൻ തലതിരിച്ചിട്ടുകൊണ്ടാണ് വി.കെ.എൻ. എഴുതിയത്. രാഷ്‌ട്രസ്വരൂപവും ദാർശനികദുഃഖങ്ങളും മുതൽ പ്രണയചാരുതകളും പാരമ്പര്യമഹിമകളും വരെ, ആധുനികത കൊണ്ടാടിയ സർവ്വതും, വി.കെ.എന്നിന്റെ എഴുത്തിൽ രാഷ്‌ട്രീയാർത്ഥങ്ങളുളള ചിരിയായി മുഴങ്ങി. പോയ നൂറ്റാണ്ടിലെ മലയാള ഭാവനയുടെ ചരിത്രം ഇത്രമേൽ വിധ്വംസകമായ ചിരിയിലൂടെ മറ്റൊരിക്കലും കടന്നുപോയിട...
കവിതയിലെ നേർവഴികൾ
ബക്കർ മേത്തലയുടേത് കവിതയിലെ നേർവഴിയാണ്. ലോകത്തെക്കുറിച്ചും തന്നെക്കുറിച്ചും തനിക്കുപറയാനുളളതത്രയും പറഞ്ഞുവയ്‌ക്കാനുളള ഒരു മാധ്യമമാണ് ബക്കറിന് കവിത. വാക്കിൽ അടയിരിക്കുന്ന ധ്യാനാത്മകതയല്ല, വാക്കിന്റെ നാട്ടുനടപ്പിൽ പങ്കുചേരുന്ന നിത്യജീവിത സാധാരണതയാണ് അവയെ നിർണ്ണയിച്ചുപോരുന്നത്. ലോകജീവിതം തന്നിലുളവാക്കിയ ക്ഷോഭങ്ങൾ, പാരവശ്യങ്ങൾ, പ്രണയങ്ങൾ, വിഷാദങ്ങൾ- ഇവയെയൊക്കെ ബക്കർ കവിതയായെഴുതുന്നു. കവിത ലക്ഷ്യം വയ്‌ക്കാറുളള രൂപകലീലയുടെ ധാരാളിത്തം ഇവിടെയില്ല. രൂപകങ്ങൾകൊണ്ട് മറയ്‌ക്കപ്പെടുന്ന യാഥാർത്ഥ്യത്തിന്...