സുനില്‍ എം എസ്, മൂത്തകുന്നം
ടെന്നീസ്, ടെന്നീസ്
കൊല്‍ക്കത്ത – അന്നു കല്‍ക്കട്ട – എന്ന മഹാനഗരത്തില്‍ ഒരു ദിവസത്തോളം തങ്ങിയ ശേഷമാണ് ഹൗറയില്‍ നിന്ന് കാമ്‌രൂപ് എക്സ്പ്രസ്സില്‍ ഗ്വാഹാട്ടിയിലേയ്ക്കുള്ള യാത്രയ്ക്കു തുടക്കമിട്ടത്. പിറ്റേദിവസം സായാഹ്നത്തോടെ ഗ്വാഹാട്ടിയിലെത്തി. കണ്ണഞ്ചിപ്പിയ്ക്കുന്ന കല്‍ക്കട്ടാ മഹാനഗരം കണ്ട ശേഷം ഗ്വാഹാട്ടി കണ്ടപ്പോള്‍, “ഇതാണോ, ഗ്വാഹാട്ടി!“ എന്നു മൂക്കത്തു വിരല്‍ വച്ചു പോയി. ഫാന്‍സി ബസാര്‍, പൽട്ടൻ ബസാര്‍, ഉജര്‍ ബസാര്‍, കച്ചാരിഘാട്ട്, എന്നിങ്ങനെ ഏതാനും സ്ഥലങ്ങള്‍ മാത്രമടങ്ങുന്ന ചെറിയൊരു പട്ടണം മാത്രമായിരുന്നു അന...
ആത്മഹത്യയ്ക്കു പിന്നിലും മുന്നിലും
ഒരു കല്ലില്‍ത്തട്ടി കാല്‍വിരലൊന്നു പൊട്ടിയെന്നു കരുതുക. “അയ്യോ എന്റെ കാലു പോയേ…” എന്നു നിലവിളിയ്ക്കുന്നവരാണു ഞാനുള്‍പ്പെടെയുള്ള പലരും. ഇത്തരം ചെറു വേദന പോലും സഹിയ്ക്കാന്‍ പറ്റാത്ത ഞാന്‍ ആത്മഹത്യ ചെയ്തവരെ അത്ഭുതാദരങ്ങളോടെയാണ് സ്മരിക്കാറ്. തീ ശരീരത്തില്‍ കത്തിപ്പടരുമ്പോഴും കഴുത്തില്‍ കയറു മുറുകുമ്പോഴും വെള്ളം ശ്വാസകോശങ്ങളിലേയ്ക്കു ഇരച്ചു കയറുമ്പോഴും കത്തി ചങ്കു തുളയ്ക്കുമ്പോഴും വിഷം ഉള്ളില്‍ച്ചെല്ലുമ്പോഴുമെല്ലാമുണ്ടാകുന്ന മരണവേദന അവരെങ്ങനെ സഹിക്കുന്നു! അതെല്ലാമോര്‍ക്കുമ്പോള്‍ ഈശ്വരവിശ്വാസിയല്ലാത...
മറക്കപ്പെട്ട ബില്ല്
(കൂടുതല്‍ വനിതകള്‍ക്ക് പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും പ്രാതിനിധ്യം ലഭിയ്ക്കണമെങ്കില്‍ വനിതാസംവരണബില്‍ നിയമമായിത്തീരണം. ഹിന്ദുപ്പത്രത്തില്‍ ഈയിടെ കല്പന ശര്‍മ്മ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്രവിവര്‍ത്തനം താഴെ കൊടുക്കുന്നു.) വനിതാസംവരണ ബില്‍ “മറക്കപ്പെട്ട ബില്ല്“ എന്നു പുനര്‍നാമകരണം ചെയ്യപ്പെടേണ്ട അവസ്ഥയിലെത്തിയിരിയ്ക്കുന്നു! ‘108 ഭരണഘടനാ ഭേദഗതി ബില്‍ 2008‘ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന വനിതാ സംവരണ ബില്‍ വായുവില്‍ തൂങ്ങി നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇപ്പോഴത് വായുവില്‍ അലിഞ്ഞലിഞ്...