Home Authors Posts by സുനില്‍ എം എസ്, മൂത്തകുന്നം

സുനില്‍ എം എസ്, മൂത്തകുന്നം

63 POSTS 0 COMMENTS
I am a blogger, interested in almost everything interesting!

യാത്രയ്ക്കിടയിലെ സ്നേഹസ്പർശങ്ങൾ

“ഓ, ഷുനിൽ ദാ” ആ വിളി എനിക്കുള്ളതല്ലെന്നു കരുതി ഞാൻ പ്ലാറ്റ്ഫോമിലൂടെ തിരക്കിട്ടു നടന്നു. ഷിംലയിൽ നിന്ന് ഏകദേശം അരമണിക്കൂർ നേരത്തെ ബസ്സുയാത്രയ്ക്കകലെയുള്ള കുഫ്രിയിൽപ്പോയി തിരികെ വന്നതായിരുന്നു ഞാൻ. ഉച്ച കഴിഞ്ഞിരുന്നു. രാവിലെ കഴിച്ചിരുന്ന വിനീതമായ പ്രാതൽ കുഫ്രിയിലെ മഞ്ഞു മൂടിയ കുന്നിൻ ചെരിവുകളിൽ ഉത്സാഹത്തോടെ ഓടി നടക്കുന്നതിനിടയിലെപ്പോഴോ ദഹിച്ചുപോയിരുന്നു. റെസ്റ്റോറന്റുകളുണ്ടായിരുന്നതു കുന്നിൻ മുകളിലായിരുന്നു. വിശപ്പിന്റെ കാര്യമോർമ്മ വന്നപ്പോഴേയ്ക്ക് കുന്നിൻ ചെരിവിലെ മഞ്ഞിലൂടെ അങ്ങു താഴേയ്ക്കിറങ്ങി...

ഒരു സ്പർശത്തിന്നായി

“ചേട്ടാ, ഈ മിക്സിയൊന്നടിച്ചു തരൂ.” സരളയുടെ വിളികേട്ട് ഞാൻ അടുക്കളയിലേയ്ക്കു ചെന്നു. രാവിലെ ഒരൊമ്പതു മണിയായിട്ടുണ്ടാകും. ഞായറാഴ്ചകളിൽ അമ്മയുടെ ശുശ്രൂഷയൊഴികെയുള്ള കാര്യങ്ങൾ ഒരല്പം വൈകിയേ തുടങ്ങാറുള്ളു. നാളികേരം ചിരവിയതു ഞാൻ മിക്സിയിൽ അടിച്ചു കൊണ്ടിരിയ്ക്കുന്നു. സരള ഗ്യാസിൽ ദോശയുണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നു. ആ സമയം സദു ശബ്ദമുണ്ടാക്കാതെ, പതുങ്ങിപ്പതുങ്ങിയെത്തി. ഉദ്വേഗപൂർണ്ണമായ കൊച്ചു മുഖം. എന്തോ രഹസ്യം പറയാനുള്ള ആവേശം പ്രകടം. തൊട്ടു പിന്നാലെ അവന്റെ ചേച്ചി, സരി - സരിത - യുമുണ്ട്. അവൻ എന്റെയടുത്തുവന്...

കുരുതിക്കായി ഉണ്ടാക്കിയ ആണവായുധങ്ങള്‍

“മൂന്നാം ലോകമഹായുദ്ധത്തിനു തുടക്കമിട്ടത് ഇറ്റലിയുടെ മേൽ ആഡ്രിയാറ്റിക് കടലിന്റെ മറുകരയിലുള്ള അൽബേനിയ അണ്വായുധം പ്രയോഗിച്ചതോടെയാണ്. ഈജിപ്റ്റ് അമേരിക്കയ്ക്കും ബ്രിട്ടനുമെതിരെ തിരിയുമെന്നു വിചാരിച്ചതല്ല. പക്ഷേ അവരുടെ സ്പർദ്ധ ഗൂഢമായി വളർന്നിരുന്നിരിയ്ക്കണം. ഈജിപ്റ്റ് അമേരിക്കയിലും ബ്രിട്ടനിലും അണുബോംബുകളിടുന്നു. അതിനു വേണ്ടി ഈജിപ്റ്റ് ഉപയോഗിച്ച വിമാനങ്ങൾ സോവിയറ്റ് യൂണിയന്റേതായിരുന്നു. ആക്രമണം നടത്തിയത് സോവിയറ്റ് യൂണിയനാണെന്നു തെറ്റിദ്ധരിച്ച നേറ്റോസഖ്യം പകരം വീട്ടാൻ വേണ്ടി സോവിയറ്റ് യൂണിയനിൽ അണുബോംബു...

മേരിയ്ക്ക് വ്‌ വ്‌ വ്‌ വിക്കുണ്ടോ

“നിങ്ങൾടെ മാര്യേജ് ലവ് മാര്യേജായിരുന്നോ, മേരിസാറേ?” ഷെരീഫയുടെ ശബ്ദത്തിൽ ആകാംക്ഷ നിറഞ്ഞിരുന്നു. നാസർ എന്നൊരു ചെറുപ്പക്കാരനുമായി ഷെരീഫ കുറച്ചു കാലമായി പ്രണയത്തിലാണെന്ന കാര്യം അത്ര രഹസ്യമല്ല. ഷെരീഫ ബാങ്കിൽ നിന്നിറങ്ങുന്ന സമയമാകുമ്പോഴേയ്ക്കും ഗേയ്റ്റിനു പുറത്ത്, മതിലിനോടു ചേർന്ന്, ബൈക്കിൽ എന്തെങ്കിലും വായിച്ചുകൊണ്ട് നാസർ ക്ഷമയോടെ കാത്തിരിപ്പുണ്ടാകും. മഞ്ഞായാലും, മഴയായാലും, വെയിലായാലും, നാസർ റെഡി. അതു കണ്ട് അവർ ഭാര്യാഭർത്താക്കന്മാരാണ് എന്നാണു ഞാൻ ആദ്യമൊക്കെ കരുതിയിരുന്നത്. പിന്നീടാണ് സത്യാവസ്ഥ മനസ്സ...

വധശിക്ഷ

ഹാഫ് ഡേ ലീവെടുത്തിരുന്നതുകൊണ്ട് ഉച്ച കഴിഞ്ഞാണ് ഓഫീസിലെത്തിയത്. ഓഫീസിനകത്തേയ്ക്കു കാലെടുത്തു വച്ചപ്പോൾത്തന്നെ എന്തോ പന്തികേടുണ്ടെന്നു തോന്നി. ബാങ്കിംഗ് ഹാളിൽ ഒരൊറ്റ കസ്റ്റമറില്ല! അസാധാരണമാണത്. കസ്റ്റമറൊഴിഞ്ഞ നേരമുണ്ടാകാറില്ല. തിങ്കളാഴ്ചകളിൽ പ്രത്യേകിച്ചും. മാനേജേഴ്സ് ക്യാബിനിലേയ്ക്കു നടക്കുന്നതിനിടയിൽ ശ്രദ്ധിച്ചു: സ്റ്റാഫിൽ മിക്കവരും ഓഫീസിന്റെ നടുവിൽ കൂട്ടം കൂടി നിൽക്കുന്നു. അസിസ്റ്റന്റ് മാനേജർ തോമസ് ജോസഫ് സെൽഫോണിലൂടെ സംസാരിക്കുന്നുണ്ട്. അതു ശ്രദ്ധിച്ചുകൊണ്ടാണു മറ്റുള്ളവരുടെ നിൽപ്പ്. സീറ്റിലിരുന...

വർഗ്ഗീസ് ചാക്കോയ്ക്ക് ഓണമാഘോഷിയ്ക്കാം

“എടോ, വർഗ്ഗീസ്, താനിങ്ങു വന്നേ.” ഉമ്മച്ചന്റെ ഗൌരവത്തിലുള്ള വിളി കേട്ട്, അങ്ങകലെയുള്ള സീറ്റിൽ നിന്നു തല നീട്ടി നോക്കിക്കൊണ്ടു വർഗ്ഗീസ് ചാക്കോ ചോദിച്ചു, “എന്നെയാണോ, സാറേ?” “ങാ, തന്നെത്തന്നെ. വേഗം വാ.” ഉമ്മച്ചൻ മാനേജരാണ്. വിളിച്ചാൽ ചെന്നേ തീരൂ. എഴുതിക്കൊണ്ടിരുന്ന രജിസ്റ്റർ അടച്ചുവച്ച്, വർഗ്ഗീസ് ചാക്കോ ധൃതിയിൽ ഉമ്മച്ചന്റെയടുത്തേയ്ക്കു ചെന്നു. “എടോ, താനാരാ, ക്രിസ്ത്യാനിയോ, അതോ ഹിന്ദുവോ? ഒന്നു പറഞ്ഞേ.” വർഗ്ഗീസ് ചാക്കോ പകച്ചുപോയി. അത്തരത്തിലൊരു ചോദ്യം തീരെ പ്രതീക്ഷിച്ചതല്ല. “സാറെന്താ അങ്ങനെ ചോദിയ്ക്കാ...

വൈശാഖപൗര്‍ണമി: 14

'നീയെന്നാ സദൂ, അമേരിക്കയ്ക്കു പോണത്?' ചെറിയമ്മ ചോദിച്ചു. 'വരുന്നതിനടുത്ത ശനിയാഴ്ച.' 'മോളേ, നീ വിളിച്ചതുകാരണം എനിയ്ക്ക് നിന്നേം ഇവനേം കാണാന്‍ പറ്റി. അല്ലെങ്കില്‍ നിങ്ങള്‍ രണ്ടുപേരേം എങ്ങനെ കാണാന്‍.' ചെറിയമ്മ സദുവിന്റെ നേരേ തിരിഞ്ഞു. 'എന്റെ മോനേ, നിനക്ക് എടയ്‌ക്കെങ്കിലും ഒന്നു വിളിച്ചുകൂടേ?' 'അമ്മയെ ഇനി ഞാന്‍ വിളിച്ചോളാം.' വിശാഖം ഉറപ്പു നല്‍കി. 'മോളേ, നീയെന്തു തീരുമാനിച്ചു? നീ ആശുപത്രീന്ന് എവിടെയ്ക്കാ പോവുക?' ചെറിയമ്മയുടെ ചോദ്യം കേട്ട് ചോദ്യഭാവത്തില്‍ നോക്കിയ സദാനന്ദിനോട് വിശാഖം വിശദീകരിച്ചു കൊട...

കപ്പേളപ്പെരുന്നാളിന് അഞ്ചു നാളികേരം

“ദാ, ആരോ വരുന്നുണ്ട്.” ശ്രീമതി അടുക്കളയിൽ നിന്നു വിളിച്ചു പറഞ്ഞു. ഗേറ്റു കടന്ന് ആരെങ്കിലും വരുന്നത് അവൾക്ക് അടുക്കളയിൽ നിന്നുകൊണ്ടു കാണാനാകും. പത്രവായന നിർത്തി, മുൻ‌വശത്തേയ്ക്കു ചെന്നു. വാതിൽ തുറന്നപ്പോൾ നാലഞ്ചുപേരുണ്ട്. ദേവസ്സിക്കുട്ടിയാണു മുന്നിൽ. മറ്റുള്ളവരും മുഖപരിചയമുള്ളവർ തന്നെ. പുറകിൽ, ഏണി തോളിലേറ്റി തെങ്ങുക്കയറ്റത്തൊഴിലാളിയായ സുഗതനും. ഒരാളുടെ പക്കൽ തേങ്ങ ചുമക്കാനുള്ള വലിയൊരു കുട്ടയുമുണ്ട്. ഞാൻ മുറ്റത്തേയ്ക്കിറങ്ങിച്ചെന്നു. “ചേട്ടാ, കപ്പേളപ്പെരുന്നാളിന് തേങ്ങയ്ക്കു വേണ്ടിയാണ്,” ദേവസ്സിക്...

വൈശാഖപൌർണമി -15

തിരിഞ്ഞും മറിഞ്ഞും, ഉറങ്ങിയും ഉറങ്ങാതെയും സദാനന്ദ് നേരം വെളുപ്പിച്ചു. ബ്രേയ്ക്ക്ഫാസ്റ്റു കഴിച്ചുകഴിഞ്ഞയുടനെ അവരിറങ്ങി. ബാഗുകൾ എടുത്തില്ല. കാമാഠിപുരയിൽ നിന്നു ഹ്യാട്ടിൽ മടങ്ങിവന്ന്, ബാഗുകളെടുത്തശേഷം എയർപോർട്ടിലേയ്ക്കു പോകുന്നതായിരിയ്ക്കും നല്ലത് എന്നു തീരുമാനിച്ചു. ചെറിയമ്മയുടെ മുഖത്തും ഉറക്കച്ചടവുണ്ടായിരുന്നു. മുഖത്തെ ചുളിവുകളുടെ എണ്ണം വർദ്ധിച്ചപോലെ സദാനന്ദിനു തോന്നി. കണ്ണുകളുടെ തടം നേരിയതോതിൽ വീർത്തിരിയ്ക്കുന്നു. മുഖം മ്ലാനം. സദാനന്ദിനു പാവം തോന്നി. ചെറിയമ്മ പ്രത്യേകിച്ച് അല്ലലുകളൊന്നുമില്ല്ല...

ചൈനയിലെ എന്‍ട്രന്‍സ് കോച്ചിംഗ് ഫാക്ടറി

കോച്ച് ഫാക്ടറി എന്നു മിയ്ക്കവരും കേട്ടിട്ടുണ്ടാകും. കോച്ചിംഗ് ഫാക്ടറി എന്നാരും കേട്ടിരിയ്ക്കയില്ല. ലേഖനത്തിന്റെ ശീര്‍ഷകത്തില്‍ തെറ്റു കടന്നുകൂടിയിട്ടുണ്ടോ എന്ന സംശയം വേണ്ട. ഈ ലേഖനം ഒരു കോച്ചിംഗ് ഫാക്ടറിയെക്കുറിച്ചുള്ളതു തന്നെയാണ്. പല കാര്യങ്ങളിലും നാം ചൈനയെ അനുകരിയ്ക്കാറുണ്ട്, ചൈനയുമായി മത്സരിയ്ക്കാന്‍ ശ്രമിയ്ക്കാറുമുണ്ട്. എന്നാല്‍ എന്‍ട്രന്‍സ് കോച്ചിംഗില്‍ വിദ്യാര്‍ത്ഥികളെ മാനസിക, ശാരീരികസമ്മര്‍ദ്ദങ്ങള്‍ക്കു വിധേയരാക്കുന്ന ചൈനീസ് മാതൃക അനുകരണീയമല്ലെന്ന് ബ്രൂക്ക് ലാര്‍മര്‍ ന്യൂയോര്‍ക്ക് ടൈംസില...

തീർച്ചയായും വായിക്കുക