Home Authors Posts by സുനില്‍ എം എസ്, മൂത്തകുന്നം

സുനില്‍ എം എസ്, മൂത്തകുന്നം

63 POSTS 0 COMMENTS
I am a blogger, interested in almost everything interesting!

കാട്ജുവും ഭരണഘടനാ ബെഞ്ചും

കേരളീയരാണ് യഥാർത്ഥ ഭാരതീയരെന്ന് ഒരു മുൻ സുപ്രീം കോടതി ജഡ്ജി കഴിഞ്ഞ ആഗസ്റ്റിൽ പറഞ്ഞു. അതാരെന്നല്ലേ! 2006 മുതൽ 2011 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്ന മാർക്കണ്ഡേയ കാട്ജു. വിഭിന്ന ജാതിമതസ്ഥരുൾപ്പെട്ട കേരളീയജനത ഒരുമയോടെ, ഒറ്റ ജനതയായി ജീവിച്ചുപോരുന്നതാണ് അദ്ദേഹത്തെ ആകർഷിച്ചത്. അത് അന്യസംസ്ഥാനജനതകൾ കണ്ടു പഠിയ്ക്കേണ്ടിയിരിയ്ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മുൻ അദ്ധ്യക്ഷൻ കൂടിയാണദ്ദേഹം. നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി കാട്ജുവിനു നന്ദി പറയുകയും ചെയ്തു. കേരളീയരെപ്പറ്റിയുള്...

‘ഹൃദയ’പൂർവം ചില തിരുത്തുകൾ

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമേത് എന്നു ചോദിച്ചാൽ ഭൂരിപക്ഷം പേരും ‘ഹൃദയം’ എന്നായിരിയ്ക്കും പറയുക. ജീവശാസ്ത്രപരമായി കരളും മസ്തിഷ്‌കവും ഹൃദയത്തേക്കാൾ താഴ്‌ന്നവയാണെന്നു പറയുക ബുദ്ധിമുട്ടാണെങ്കിലും, മനുഷ്യബന്ധങ്ങളെപ്പറ്റി പറയുന്നിടത്ത്, പ്രത്യേകിച്ച് സാഹിത്യത്തിൽ, ഹൃദയത്തിനുള്ള സ്ഥാനം മറ്റൊരവയവത്തിനുമില്ല. ചങ്കിൽ കൈ വെച്ചുകൊണ്ടു പറയുക, ചങ്കിൽ കുത്തുക, ചങ്കുപൊട്ടി കരയുക എന്നിങ്ങനെ എഴുത്തിലുള്ള വികാരപ്രകാശനങ്ങളിൽ ഹൃദയത്തിനോളം സ്ഥാനം കരളിനോ മസ്തി‌ഷ്‌കത്തിനോ ഇല്ല. അങ്ങനെ കൈ കഴുകി തൊടേണ്...

ശ്രാദ്ധം

ഞാൻ കാർ സ്റ്റാർട്ടു ചെയ്ത് റൈറ്റ് ടേൺ സിഗ്നലിട്ടപ്പോൾത്തന്നെ പത്തൻസിന്റെ പാർക്കിങ് സ്പേയ്സിലെ സെക്യൂരിറ്റിക്കാരൻ റോഡിലേയ്ക്കു കടന്ന്, ഇടത്തു നിന്നുള്ള വാഹനങ്ങളെ കൈകാണിച്ചു തടഞ്ഞു നിർത്തിത്തരാൻ തുടങ്ങിയിരുന്നു. അതു കണ്ടപ്പോൾത്തന്നെ ശ്രീ ജനൽ താഴ്‌ത്തി, തയ്യാറായിരുന്നു കാണണം. കാരണം, കാർ റോഡിലേയ്ക്കു കടന്നു മെല്ലെ വലത്തോട്ടു തിരിയുമ്പോൾത്തന്നെ ശ്രീ സെക്യൂരിറ്റിക്കാരന് ഒരു നോട്ടു കൈമാറി. ഞാൻ മനസ്സിൽ കണ്ടത് അവൻ മാനത്തു കണ്ടു! സെക്യൂരിറ്റിക്കാരൻ നിലത്ത് ഉറച്ചു ചവിട്ടി, ഉഷാറിലൊരു സല്യൂട്ടു പാസ്സാക്കി...

ബ്യാഗോ ബേഗോ ബായ്ഗോ?

  കേരളസർക്കാരിന്റെ മലയാളം മീഡിയം സ്കൂളുകളിൽ പണ്ട് രണ്ട് അഞ്ചാംക്ലാസ്സുകളുണ്ടായിരുന്നു: മലയാളം അഞ്ചും ഇംഗ്ലീഷ് അഞ്ചും. ഇംഗ്ലീഷ് അഞ്ചിലാണ് ഇംഗ്ലീഷുപഠനം തുടങ്ങിയിരുന്നത്. ഇംഗ്ലീഷു പഠിയ്ക്കുന്ന ആദ്യത്തെ ക്ലാസ്സായതുകൊണ്ട് ഇംഗ്ലീഷഞ്ചു പൊതുവിലറിയപ്പെട്ടിരുന്നത് “ഫസ്റ്റ്” എന്നാണ്. ഫസ്റ്റ്, സെക്കന്റ്, തേർഡ്, ഫോർത്ത്, ഫിഫ്‌ത്ത്, ഒടുവിൽ സിക്സ്‌ത്ത്. സിക്സ്ത്തെന്നാൽ എസ് എസ് എൽ സി. ഒന്നു മുതൽ അഞ്ചു വരെ അഞ്ചു വർഷവും, ഫസ്റ്റു മുതൽ സിക്സ്‌ത്തു വരെ ആറു വർഷവും. ആകെ പതിനൊന്നു കൊല്ലം സ്കൂളിൽ. മുണ്ടശ്...

വേലുത്തമ്പിദളവയും ബ്രിട്ടീഷുകാരും

ബ്രിട്ടീഷുകാരോടു പോരാടിയ വേലുത്തമ്പി ദളവയെ ദേശഭക്തനായാണു നാം കണക്കാക്കാറ്. പക്ഷേ, ഒരു കാലത്തു ദളവ ബ്രിട്ടീഷുകാരുമായി ഭായീ-ഭായീ ആയിരുന്നു! അന്നത്തെ മഹാരാജാവ് അവിട്ടം തിരുനാൾ ബാലരാമവർമ്മ ചെറുപ്പമായിരുന്നതുകൊണ്ട് അധികാരം കയ്യാളിയിരുന്നതു ദളവയായിരുന്നു. തിരുവിതാംകൂർ ദളവയായി ഭരമേറ്റ് കുറച്ചു കൊല്ലം കഴിഞ്ഞപ്പോൾ ദളവയുടെ കാർക്കശ്യം സഹിയ്ക്കാനാകാതെ തിരുവിതാംകൂർ സൈന്യത്തിലെ ഒരു വിഭാഗം ദളവയ്ക്കെതിരെ ലഹള നടത്തി. സ്വന്തം സൈന്യത്തിനെതിരേ സഹായം തേടി ദളവ ഓടിച്ചെന്നത് ബ്രിട്ടീഷ് റെസിഡന്റിന്റെ അടുത്തേയ്ക്കാണ്. ദള...

കറുപ്പിനഴകും മെഡലും

അത്‌ലറ്റിക്സ് എന്നു കേൾക്കുമ്പോളൊക്കെ ട്രാക്കിലോടുന്ന അത്‌ലറ്റുകളുടെ ചിത്രമാണു മനസ്സിലോടിയെത്താറ്. ലോങ്ങ് ജമ്പ്, ഹൈജമ്പ്, ട്രിപ്പിൾ ജമ്പ്, ഷോട്ട് പുട്ട്, ഡിസ്‌കസ് ത്രോ, ഹാമർ ത്രോ, ജാവലിൻ ത്രോ, പോൾ വോൾട്ട് എന്നിങ്ങനെ പല ഇനങ്ങളും അത്‌ലറ്റിക്സിലുൾപ്പെടുന്നുണ്ടെങ്കിലും, ഓട്ടത്തിനാണ് ഏറ്റവും പ്രിയം. കാണികൾ ഓടിക്കൂടുന്നത് ഓട്ടം കാണാനായതുകൊണ്ട്, ഏറ്റവുമധികം “ഗ്ളാമർ” ഓട്ടത്തിനും ഓട്ടക്കാർക്കും തന്നെ. വിവിധ ഇനങ്ങൾ ഓട്ടത്തിലുമുണ്ട്: നൂറു മീറ്റർ, നൂറ്റിപ്പത്തു മീറ്റർ ഹർഡിൽസ്, ഇരുനൂറു മീറ്റർ, നാനൂറു മീറ്റ...

ചാലിമാഷും കണക്കുജപവും

“നിങ്ങള് കാലത്ത് കണ്ണു തൊറന്നയുടന്‍, കിടക്കപ്പായിലിരുന്നോണ്ടു ജപിയ്ക്കണം. കര്‍ത്താവേ, ഈശ്വരാ, അള്ളാഹൂന്നൊന്ന്വല്ല ജപിയ്ക്കേണ്ടത്. പിന്നെന്നതാ ജപിയ്ക്കേണ്ടത്? പറഞ്ഞുതരാം. സ്‌ഫിയറിന്റെ വ്യാപ്തം മൂന്നില്‍ നാലു പൈയ്യര് ക്യൂബ്‌ഡ്, സിലിണ്ടറിന്റെ വ്യാപ്തം പൈ ആര്‍ സ്ക്വയേഡ് എച്ച്, കോണിന്റെ വ്യാപ്തം മൂന്നിലൊന്ന് പൈ ആര്‍ സ്ക്വയേഡ് എച്ച്, പലിശ കാണാന്‍ പീയെന്നാണ് അപ്പോള്‍ ഹണ്ട്രഡ്, കൂട്ടുപലിശയടക്കമുള്ള മുതല്‍ ഏ കാണാന്‍ പീ ഇന്റു വണ്‍ പ്ലസ് ആര്‍ ബൈ ദ ഹോള്‍ റെയ്സ്‌ഡ് ടു എന്‍ ടൈംസ്, ഏ പ്ലസ് ബീ സ്ക്വയേഡ് ഈസീ...

ജനാധിപത്യത്തിൽ ജനങ്ങളോ കോടതിയോ വലുത്?

ജനാധിപത്യത്തിൽ ജനതയോ കോടതിയോ വലുത്? ആർക്കായിരിയ്ക്കണം പരമാധികാരം, ജനതയ്ക്കോ കോടതിയ്ക്കോ? ഹൈക്കോടതികളിലേയും സുപ്രീം കോടതിയിലേയും ജഡ്ജിമാരുടെ നിയമനത്തിനും സ്ഥലം മാറ്റത്തിനുമുള്ള അധികാരത്തെച്ചൊല്ലി സർക്കാരും സുപ്രീം കോടതിയും ബലപരീക്ഷണത്തിനു മുതിരുമോ? ജനത ആകാംക്ഷയോടെ, തെല്ലെരുൽക്കണ്ഠയോടെ നോക്കിക്കൊണ്ടിരിയ്ക്കുന്നൊരു കാര്യമാണിത്. സുപ്രീംകോടതിയിലേയും ഹൈക്കോടതികളിലേയും ചീഫ് ജസ്റ്റീസുമാരുൾപ്പെടെയുള്ള ജഡ്ജിമാരുടെ നിയമനവും സ്ഥലം മാറ്റവുമാണ് ഈ ലേഖനവിഷയം. താഴ്ന്ന കോടതികളിലെ ന്യായാധിപന്മാരെ നിയമിയ്ക്കുന്നത്...

വിടാത്ത പിടി

ഞങ്ങളുടെ വീടിനടുത്തുള്ള റോഡു ടാറിട്ടതാണ്. ചെറിയ ലോറികൾ അതിലൂടെ പോകാറുണ്ട്. അതൊരു റോഡായി വികസിച്ചിട്ട് ഏതാനും വർഷമേ ആയിട്ടുള്ളൂ. അതിനു മുമ്പ് അതൊരിടവഴി മാത്രമായിരുന്നു; ചിലയിടങ്ങളിൽ മഴക്കാലത്തു മുട്ടോളം വെള്ളമുണ്ടാകാറുള്ള ഇടവഴി. അല്പമകലെ, തോടിനു കുറുകെ ചെറിയൊരു തടിപ്പാലവുമുണ്ടായിരുന്നു. കിഴക്കേലെ കൊച്ചൌസോച്ചേട്ടന്റെ മൃതദേഹം കൊണ്ടുപോകാൻ ശവമഞ്ചം വന്നു നിന്നത് ആ തടിപ്പാലത്തിനപ്പുറത്തായിരുന്നു. തടിപ്പാലത്തിന്റെ മുകളിലൂടെ സൈക്കിളും മോട്ടോർസൈക്കിളും കടന്നു പോകാറുണ്ടായിരുന്നെങ്കിലും, ശവമഞ്ചത്തിന് പാലം ...

ചില വ്യാകരണചിന്തകൾ ഭാഗം 1 – “അഹ” വേണ്ട

ഈ വാചകമൊന്നു ശ്രദ്ധിയ്ക്കുക: “അക്ഷരമാലയിൽ സ്വരാക്ഷരങ്ങളിലെ അവസാനത്തേതാണ് ‘അഃ’” ഈ വാചകത്തിലെ “അവസാനത്തേതാണ്” എന്ന പദം “അവസാനത്തേതായിരുന്നു” എന്നു തിരുത്തേണ്ടിയിരിയ്ക്കുന്നു. അപ്രകാരം തിരുത്തിയ വാചകമിതാ: “അക്ഷരമാലയിൽ സ്വരാക്ഷരങ്ങളിലെ അവസാനത്തേതായിരുന്നു ‘അഃ’”. തെറ്റായ വാചകമെഴുതിയ ശേഷമതു തിരുത്തുന്നതിനു പകരം ശരിയായ വാചകമങ്ങെഴുതിയാൽപ്പോരായിരുന്നോ എന്ന ചോദ്യമുയരാം. ഇക്കാര്യത്തിനു കൂടുതൽ ശ്രദ്ധ ലഭിയ്ക്കാൻ വേണ്ടിയാണീ വളഞ്ഞ വഴി സ്വീകരിച്ചത്. ‘അവസാനത്തേതായിരുന്നു’ എന്ന പദം വായിച്ച്, ‘അതെന്താ, ‘അഃ’ ഇപ്പോ...

തീർച്ചയായും വായിക്കുക