Home Authors Posts by സുനില്‍ എം എസ്, മൂത്തകുന്നം

സുനില്‍ എം എസ്, മൂത്തകുന്നം

63 POSTS 0 COMMENTS
I am a blogger, interested in almost everything interesting!

ഓറോവിൽ അണക്കെട്ടിൽ നിന്നുള്ള പാഠം

ഓറോവിൽ അണക്കെട്ടിൽ നിന്നുള്ള പാഠം (ലേഖനം)

മ്യാൻമാർ, ആങ് സാൻ സൂ കീ, ജനാധിപത്യം

മ്യാൻമാറിനെപ്പറ്റിയും ആങ് സാൻ സൂ കീയെപ്പറ്റിയുമുള്ളൊരു ലേഖനം

ദാമ്പത്യവും കുറ്റകൃത്യങ്ങളും

ബൈക്കിൽ സഞ്ചരിക്കുന്ന ഹെൽമറ്റ് ധാരികൾ വിജനമായ റോഡിലൂടെ നടന്നു പോകുന്ന സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തു സ്ഥലം വിട്ടെന്ന വാർത്ത പത്രത്തിൽ അടിയ്ക്കടി പ്രത്യക്ഷപ്പെടാറുണ്ട്. ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ ഹെൽമറ്റ് ധരിച്ചിരിക്കണമെന്ന നിയമം നിലവിലുണ്ടെങ്കിലും പലരും ഹെൽമറ്റ് ധരിച്ചിട്ടില്ലാത്തവരാണ്. അപകടങ്ങളിൽ മസ്തിഷ്കത്തിനു ഗുരുതരമായ പരിക്കു പറ്റാതെ രക്ഷപ്പെടാൻ ഹെൽമറ്റുകൾ പലപ്പോഴും സഹായകമാകാറുണ്ട്. ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്ന ചിലരെ കാണുമ്പോൾ ഹെൽമറ്റു ധരിക്കണമെന്ന് അവരെ ഉപദേശിക്കാൻ തോ...

ഫെഡറർ x നഡാൽ പോരാട്ടം നമ്പർ 35

  ഷട്ടിൽ ബാഡ്‌മിന്റനും ടെന്നീസും തമ്മിൽ പല സാമ്യങ്ങളുമുണ്ടെങ്കിലും, കൂടുതൽ വശ്യം ടെന്നീസാണ്. ഷട്ടിൽ ടൂർണമെന്റിന് ഒരു ഇൻഡോർ സ്റ്റേഡിയം അനുപേക്ഷണീയമാണ് എന്നതാണ് അതിന്റെ വലിയൊരു ന്യൂനത. ഇതിൽ നിന്നു വിഭിന്നമായി, തുറന്ന കോർട്ടുകളിലാണു ടെന്നീസ് മത്സരങ്ങളിൽ കൂടുതലും നടക്കാറ്. ഷട്ടിൽ കോർട്ടിനു നാല്പത്തിനാലടി നീളവും ഇരുപതടി വീതിയും മാത്രമേയുള്ളൂ. ടെന്നീസ് കോർട്ടിന് ഏകദേശം ഇരട്ടി നീളവും (78 അടി) വീതിയും (36 അടി) ഉണ്ട്. കോർട്ടിനു വലിപ്പം കൂടുമ്പോൾ കൂടുതൽ കാണികൾക്കു കളി കൂടുതൽ വ്യക്തമായി കാണാനാകും...

ആസ്‌ട്രേല്യൻ ഓപ്പൻ 2017

ജനുവരി ഇരുപത്താറാം തീയതി, ഇന്ത്യൻ സമയം രാവിലെ അഞ്ചരയ്ക്ക് ആസ്‌ട്രേല്യൻ ഓപ്പൻ ടെന്നീസ് ടൂർണമെന്റിന്റെ സെമിഫൈനൽ മത്സരങ്ങൾ ആരംഭിയ്ക്കും. കൊക്കൊ വാൻഡവൈ, വീനസ് വില്യംസ് എന്നിവർ തമ്മിലുള്ളതാണു പ്രഥമ മത്സരം. തുടർന്ന്, ക്രൊയേഷ്യക്കാരിയായ മിര്യാനാ ലൂചിച്ച് ബറോനിയും അമേരിക്കയുടെ സെറീന വില്യംസും തമ്മിലുള്ള മത്സരം നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്കൊന്നരയ്ക്കാണു ലോകമെമ്പാടുമുള്ള ടെന്നീസ് പ്രേമികൾ ആകാംക്ഷാപൂർവം കാത്തിരിയ്ക്കുന്ന റോജർ ഫെഡററും സ്റ്റെനിസ്‌ലാസ് വാവ്രിങ്കയും തമ്മിലുള്ള പോരാട്ടം. റഫേൽ നഡാലും ഗ്രിഗോർ...

ഹർത്താലുകളെപ്പറ്റി ഒരഭ്യർത്ഥന

  കേരളത്തിൽ 2005നും 2012നുമിടയിൽ ആകെ 363 ഹർത്താലുകൾ ആചരിയ്ക്കപ്പെട്ടെന്നും, 2006ൽ മാത്രം 223 ഹർത്താലുകളുണ്ടായെന്നും വിക്കിപ്പീഡിയയുടെ ‘പൊളിറ്റിക്കൽ ആക്റ്റിവിസം ഇൻ കേരള’ എന്ന താളിൽ കാണുന്നു. 2012നു ശേഷവും കേരളത്തിൽ ഹർത്താലുകൾ നടന്നിട്ടുണ്ട്. ഇന്നലെയവസാനിച്ച 2016ലുമുണ്ടായിരുന്നു ഹർത്താലുകൾ. ഒക്റ്റോബർ 13നു സംസ്ഥാനവ്യാപകമായി ബി ജെ പിയും, നവംബർ 26നു തൃശൂർ ജില്ലയിൽ കോൺഗ്രസ്സും, നവംബർ 28നു സംസ്ഥാനവ്യാപകമായി ഇടതുപക്ഷ ജനാധിപത്യമുന്നണിയും ഹർത്താലുകൾ നടത്തിയിരുന്നു. ഗൂഗിൾ സെർച്ചിൽ പൊന്തിവന്നൊരു പേജ...

പണം കൊടുക്കാം, വാങ്ങാം – ഭാഗം 2: കോർ, നെറ്റ്

റിസർവ് ബാങ്കോ കേന്ദ്രസർക്കാരോ വലുത്? യാതൊരു സംശയവും വേണ്ടാ, കേന്ദ്രസർക്കാർ തന്നെ. രണ്ടു തെളിവുകളിതാ: ഒന്ന്, റിസർവ് ബാങ്കിന്റെ തലവനായ ഗവർണറെ നിയമിയ്ക്കുന്നതു കേന്ദ്രസർക്കാരാണ്. രണ്ട്, കറൻസി നോട്ടുകളിൽ ഒപ്പിട്ടിരിയ്ക്കുന്നതു റിസർവ് ബാങ്ക് ഗവർണറാണെങ്കിലും, അവയുടെയെല്ലാം മുകളിൽ വലിയ അക്ഷരങ്ങളിൽ അച്ചടിച്ചു വച്ചിരിയ്ക്കുന്നത് ഇതാണ്: “ഗാരന്റീഡ് ബൈ ദ സെൻട്രൽ ഗവണ്മെന്റ്”: ‘നോട്ടിന്റെ പണം റിസർവ് ബാങ്കു തന്നില്ലെങ്കിൽ ഞങ്ങൾ തന്നോളാം’ എന്ന്. കേന്ദ്രസർക്കാരിന്റെ ഉറപ്പിന്റെ ബലമാണു നോട്ടുകളുടെ ബലം. പ...

പണം കൊടുക്കാം, വാങ്ങാം – ഭാഗം 1 ചെക്ക്

2016 നവംബർ എട്ടാം തീയതി 500, 1000 എന്നീ കറൻസി നോട്ടുകൾ അസാധുവാക്കിയപ്പോൾ നിലവിലുണ്ടായിരുന്ന ആകെ നോട്ടുകളുടെ എൺപത്താറര ശതമാനം അസാധുവായിത്തീർന്നു. ശേഷിച്ച പതിമൂന്നര ശതമാനം ഇവിടത്തെ ഇടപാടുകൾക്കു തികയില്ലെന്നു വ്യക്തം. രണ്ടായിരത്തിന്റെ നോട്ടുകൾ വന്നെങ്കിലും, അക്കൗണ്ടിൽ നിന്നു പിൻവലിയ്ക്കാവുന്ന തുകയിന്മേലുള്ള നിയന്ത്രണം മൂലം അവയുടെ ലഭ്യതയും നിയന്ത്രിതമായിത്തുടരുന്നു. ഇതെഴുതുമ്പോഴും, പുതിയ 500, 1000 എന്നീ നോട്ടുകൾ പലയിടങ്ങളിലും എത്തിയിട്ടില്ല. പണമിടപാടുകളിൽ ചെക്കുകളുടെ ഉപയുക്തതയെക്കുറിച്ചു ജനത്...

നെയ്‌ വിളക്ക്

  എന്റെ ചെറുപ്പകാലത്തു നിലവിളക്കു തെളിയിച്ചിരുന്നതു പുന്നക്കയെണ്ണയൊഴിച്ചായിരുന്നു. അതിനു വെളിച്ചം കുറവായിരുന്നു. നേരിയൊരു പച്ച നിറമായിരുന്നു, പുന്നക്കയെണ്ണയ്ക്ക്. അതൊഴിച്ചു കത്തിച്ചാൽ നിലവിളക്കിനു ക്ലാവു പിടിച്ച പോലെ, പച്ച നിറം വരുമായിരുന്നു. പച്ചനിറം വന്ന നിലവിളക്കു തേച്ചു കഴുകുക എളുപ്പമായിരുന്നില്ല. പൊതുവിൽ പുന്നക്കയെണ്ണയോട് ആർക്കും താല്പര്യമുണ്ടായിരുന്നില്ല. എങ്കിലും, അന്നതിനു വിലക്കുറവുണ്ടായിരുന്നു കാണണം. അല്ലെങ്കിലത് അധികമാരും ഉപയോഗിയ്ക്കുമായിരുന്നില്ല. മരോട്ടിയെണ്ണയും അക്കാല...

ഉത്തരകാണ്ഡത്തിനൊരു നവഭാഷ്യം

  മുന്നിൽ, നിലത്ത്, സാഷ്ടാംഗം പ്രണമിച്ചുകൊണ്ടു കിടക്കുന്ന ഭദ്രനെ നോക്കിനിൽക്കുമ്പോൾ ഹൃദയം പിടച്ചു. ദേവന്മാർക്കു പോലും വധിയ്ക്കാൻ കഴിയാത്തവിധം ശക്തനും നിഷ്ഠൂരനും ഭീകരനുമായിരുന്ന രാവണനെ അഭിമുഖീകരിച്ചപ്പോൾ പോലും മനമിടറിയിരുന്നില്ല. പക്ഷേ, കണ്ണീരൊഴുക്കിക്കിടക്കുന്ന ഭദ്രൻ ഉള്ളിൽ ആശങ്കയുണർത്തുന്നു. എന്താവും ഭദ്രന് ഉണർത്തിയ്ക്കാനുണ്ടാവുക... രാജ്യഭരണമേറ്റ ശേഷം ഒരു വർഷത്തിലേറെ കടന്നുപോയിരിയ്ക്കുന്നു. നിത്യേനയുള്ള സായാഹ്നപരിപാടികളിൽ ഉൾപ്പെട്ടതാണ്, വിശ്വസ്തരായ അനുചരന്മാരുമായുള്ള സംവാദം. അനുച...

തീർച്ചയായും വായിക്കുക