Home Authors Posts by സുനിൽ കൃഷ്‌ണൻ

സുനിൽ കൃഷ്‌ണൻ

0 POSTS 0 COMMENTS

മഴ

തപിക്കും മണലിലേക്ക്‌ തനുവിലേക്ക്‌ താഴ്‌ന്നിറങ്ങും തണുപ്പുപോൽ പ്രണയമായ്‌ മഴ. തരുണവൃക്ഷത്തിൻ മുടിക്കുത്തിലുന്മാദം വലിച്ചിഴയ്‌ക്കും കാറ്റിന്റെ കൈകളിൽ അഴൽ പൂണ്ട പ്രണയമായ്‌ മഴ. ഓർമക്കുടക്കീഴിലെ പുത്തനുടുപ്പിട്ട ബാല്യത്തിൻ എഞ്ചുവടിക്കുമേൽ കുസൃതിക്കാവടി തുളളിയെത്തും സൗഹൃദപ്പീലി ചൂടിയ കൊച്ചുസങ്കടമായ്‌ മഴ. Generated from archived content: poem4_july29_06.html Author: sunil_krishnan

അടുപ്പ്‌

അടുപ്പിന്‌ മൂന്നുകാൽ ഭാവി ഭൂതം വർത്തമാനം മുകളിൽ ഞാൻ ആവിയിലേക്ക്‌ തിളയ്‌ക്കുംവരെ മോചിതനാവാതെ മുന്നടുപ്പിൽ മാംസമെരിയുന്ന പടനിലം പിന്നടുപ്പിൽ തണുത്ത ചാരത്തിലേക്ക്‌ ദ്രവിച്ചുപോയ കാലം മറ്റൊന്നിൽ നരകപ്രതീക്ഷയുടെ വേട്ടനായ്‌ക്കൾ കുരൽച്ചോര മണത്തിറങ്ങുന്നു ഗുഹാമുഖം അടുപ്പുകത്തുമ്പോൾ പഴുത്തിരിക്കാൻ വയ്യ. Generated from archived content: poem2_nov2_05.html Author: sunil_krishnan

ഇരിപ്പടം

നാക്കിന്റെ കുലത്തൊഴിലാണീ വാക്ക്‌ കണ്ണിന്‌ നിറം കാതിന്‌ മൊഴി ഉടലിന്‌ ഉടയാട ഇരിപ്പിടങ്ങൾ വിട്ട്‌ ഇവയൊന്നും പോവില്ല ഇളിക്കുന്ന ചിരിയും ചിറിയിൽ നിരങ്ങിയിരിക്കും ഉറിയിൽ കടംപോലെ ഞാന്നു കിടക്കും എളുപ്പമൊന്നും ഭേദമാകാത്ത നടുവിനു വേദന ഉമിക്കിഴിയിലേക്ക്‌ പറന്നുപോകുംപോലെ പോയി എന്നൊരു തോന്നൽ മാത്രം ഇരിപ്പിടങ്ങളിൽ നിന്നൊന്നും ഇല്ലാതാവുന്നേയില്ല. Generated from archived content: poem1_aug25_06.html Author: sunil_krishnan

തീർച്ചയായും വായിക്കുക