Home Authors Posts by സുനിൽ കിഴക്കയിൽ

സുനിൽ കിഴക്കയിൽ

0 POSTS 0 COMMENTS
മൗണ്ട്‌ സീനായ്‌ ആശ്രമം ലക്കിടി. പി.ഒ. വയനാട്‌. Address: Phone: 9447936047

ഹുയാൻസാങ്ങിന്റെ കൂട്ടുകാരി

പഴയ പുസ്തക താളിൽ നിന്ന്‌ പലവട്ടം അയാളിറങ്ങി വന്നു. കൂർത്ത തൊപ്പിയും കുറിയ കണ്ണുകളും നേർത്ത താടി രോമങ്ങളുമുള്ള ഒരാൾ... കണ്ണിറുക്കി കാട്ടി കവിളിൽ തലോടി കണ്ണടച്ചു തുറക്കും മുമ്പേ അയാൾ തിരികെ പോയിരിക്കും. കനത്ത നിശബ്ദതയെ അരിച്ചു തിന്നുന്ന വായന ശാലയിലെ ക്ലോക്കിൽ നിന്ന്‌ ചില പായ്‌ക്കപ്പലുകൾ തിരമാലകളിലേക്ക്‌ ഒഴുകിയിറങ്ങും ചരിത്രത്തിൽ നിന്ന്‌ തിരികെ വിളിച്ച്‌ അടുത്ത കൂട്ടുകാരിയോ മണിയടിയൊച്ചയോ വേഗം കയറി വരും വന്മതിലിന്റെ ആകാശങ്ങളിലൂടെ ഒരമ്പല പ്രാവ്‌ കുറുകി പറക്കും ഹൃദയവേരറുത്തിന്നലെ കാറ്റിന്റെ ചിറക...

കവിയായിപ്പോയി

ചെന്നു വിളിച്ചു വന്നില്ല നിന്നു വിളിച്ചു വന്നില്ല പിന്നെ വിളിച്ചു വരാമെന്നേറ്റു ഒന്നു മാത്രം പറഞ്ഞു വീടെത്തുവോളം പിന്തിരിഞ്ഞു നോക്കരുത്‌ കൂടെ വന്ന വളകിലുക്കം കൂട്ടുവിട്ടെന്നും പാദസരമണിക്കിലുക്കം പെയ്തു തീർന്നെന്നും ഒന്നു തിരിഞ്ഞു നോക്കിയതേയുള്ളൂ പിന്നെ കവിയായി തനിച്ചായി കവിതപ്പൊട്ടനായി Generated from archived content: poem1_sept20_07.html Author: sunil_kizhakkenil

തീർച്ചയായും വായിക്കുക