സി.ഇ.സുനിൽ
“പെരുമ്പടവം”- ഏകാന്തതയുടെ നോവറിഞ്ഞ രാജശില്പി“
(ഉറങ്ങാത്ത മനസ്സോടും ഉണർന്ന ഇന്ദ്രിയങ്ങളോടും കൂടെ സാഹിത്യത്തിന്റെ അർത്ഥതലങ്ങളെ വെളിപ്പെടുത്തുന്ന മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരൻ ശ്രീ പെരുമ്പടവം ശ്രീധരനുമായി സുനിൽ സി.ഇ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ) ? മലയാളികളുടെ കണ്ണും കാതും കവർന്ന എഴുത്തുകാരനാണല്ലോ താങ്കൾ, താങ്കളുടെ സാഹിത്യജീവിതത്തിന്റെ ആരംഭത്തെക്കുറിച്ച് ഒന്നു വിശദീകരിക്കാമോ ഏകാന്തമായ ഒരു കുട്ടിക്കാലമായിരുന്നു എന്റേത്. കൂട്ടുകാരിൽ നിന്നൊക്കെ ഒറ്റപ്പെട്ട് കുന്നിൻ ചരിവിലോ തോട്ടുവക്കത്തോ ചെന്നിരുന്നു വായിക്കും. കവിതയായിരുന...