സുനിൽ ചിലമ്പിശ്ശേരിൽ
ഓര്‍മ്മ
തിരക്കില്‍ പാദുകമെങ്ങോ മറന്നുവഴി മറന്നുവഴിത്തരുവും തണലും മറന്നുനടപ്പും മറന്നു.ഇരുട്ടില്‍ ചോര ചീന്തിയ പെരുവിരല്‍പ്രണയ സ്മാരകം ഇനിയി പാദരേണുഅലയാന്‍ വിധിച്ച കാറ്റിന്റെ സഹചാരി.മൊഴിയാലല്ല സഖി , മിഴിയാല്‍മനമെത്ര നാം വിവര്‍ത്തനം ചെയ്ത്. ഉടലാലല്ല ഉള്ളറിവാല്‍ നാമെത്ര പുണര്‍ന്നു.ഉടലില്‍ നിന്നടര്‍ന്ന തൂലിക പോല്‍ ചിതറുമോര്‍മ്മ പാറുന്നുഅകന്നാലും നിന്നോര്‍മ്മ എന്നെ നടത്തുന്നു. Generated from archived content: poem1_jan23_12.html Author: sunil_chilambiseril
പെൺഭ്രൂണങ്ങൾ
അബി അയൂബ് അൽ അൻസാരി സ്ര്ടീറ്റിലെ ഒരു കെട്ടിടത്തിലെ നാലാം നിലയിലുള്ള തന്റെ മുറിയുടെ ജനാലയ്‌ക്കൽ നിൽക്കുകയായിരുന്നു രമേശൻ. ചുറ്റുമുള്ള കെട്ടിടങ്ങളുടെ ഔന്നത്യം അയാളുടെ ദൂരക്കാഴ്‌ചയ്‌ക്ക് വേലികെട്ടിയെങ്കിലും താഴെ കുട്ടികൾ പന്തുകളിക്കുന്നതിന്റെ ഉയരക്കാഴ്‌ച വേണ്ടുവോളം ലഭിച്ചുകൊണ്ടിരുന്നു. ഷാര സൽമാൻ ബിൻ ബുഹാരിയേയും ഷാര റയിലിനെയും ബന്ധിപ്പിക്കുന്ന തിരക്ക് കുറഞ്ഞൊരു തെരുവാണ് അബി അയൂബ് അൽ അൻസാരി. അവിടെ അതിശയിപ്പിക്കുന്ന മെയ്‌വഴക്കത്തോടും ചടുലതയോടും കൂടി കുട്ടികൾ പന്തിന് പിന്നാലെ പാഞ്ഞുകൊണ്ട...
കുരിശേറ്റം
“നിന്നോട് വ്യവഹരിച്ചു നിന്റെ വസ്‌ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്കുക” മത്തായിഃ 5ഃ40 ഞാൻ, മഗ്‌ദലന മറിയം ഗണിക. ഭ്രമിച്ചെത്തും നിന്റെ ചൂരും രേതസ്സുമേറ്റുവാങ്ങി, ഉടലാലുടലിൻ വിഹ്വലതകളറിയുന്നവൾ.... നീ ഭോഗിച്ചുപേക്ഷിച്ച- നിമിഷത്തിനുടൽ ജീർണ്ണിച്ച് ശതകാലത്തിലലിയുമ്പോൾ പൊയ്‌മുഖമണിഞ്ഞു നീ ഇന്നിന്നരങ്ങിലാടിത്തിമർത്ത് കല്ലെറിഞ്ഞെന്നെ പാപിയെന്നാർത്തു- വിളിയ്‌ക്കുമ്പോളെൻ സ്വത്വത്തിനുൺമയാൽ നിൻ കപട സദാചാരത്തിൻ തടവറ ഭേദിച്ചൊരു- നീതിമാന്റെ കാലിണ കണ്ണീരാൽത്ത...
പ്രതിഷേധം
പറവകൾ നഗരവൃക്ഷങ്ങളിൽ ചേക്കേറാൻ മടിച്ച രാത്രി നെഞ്ചിടമുണ്ട് ഹൃദയകവാടത്തിലെത്തിയ പിച്ചാത്തിമുന വ്യസനിച്ചു. ഹൃദയത്തിലേക്ക് ഇതിലേറെ എത്രവഴികൾ! എന്നിട്ടും മനുഷ്യർ..... ചിന്ത കനത്തപ്പോൾ പിടിവട്ടമൊടിഞ്ഞ് പകുതി പിടയ്‌ക്കുന്ന ഉടലിലമർന്നും പകുതി എന്നറിയപ്പെട്ടിടത്തെ മണ്ണിലമർന്നും പിച്ചാത്തി പ്രതിഷേധിച്ചു. Generated from archived content: poem2_apr5_10.html Author: sunil_chilambiseril
നാം തമ്മിൽ എന്ത്?
പ്രിയനേ നാം തമ്മിൽ എന്ത്? ദർശനമാത്രയിൽ നാം വിചാരഭാരങ്ങളില്ലാതെ പ്രകാശദൂരങ്ങൾ താണ്ടുന്നുവല്ലോ. മിഴികളിൽ വർണ്ണങ്ങളെഴുതിയും ചലനങ്ങളാൽ മായ്‌ച്ചുമിരിക്കുന്നല്ലോ. മൊഴികളിൽ മധുരം നിറച്ചും നിമിഷങ്ങളിൽ നുകർന്നുമിരിക്കുന്നല്ലോ. സ്പർശത്തിൽ കുളിരാൽ ദേഹം കഴുകിയും പരാഗം പുതച്ചുമിരിക്കുന്നല്ലോ. ഹൃദയത്തിൽ ചാറുന്ന മഴയായും പുറമേ തഴുകുന്ന കാറ്റായുമിരിക്കുന്നല്ലോ. വിരഹത്തിൽ ഇച്ഛയാൽ പശിച്ചും വിചാരത്തിൽ ചുട്ടുമിരിക്കുന്നല്ലോ. വർഷം മണ്ണിനോടെന്നപോലെ പ്രിയനെ,നീ എന്റെ ഉളളിന്റെ ആഴത്തിലും കിനാവിന്റെ പരപ്പിലും...