Home Authors Posts by സുനില്‍ ചെറിയാന്‍

സുനില്‍ ചെറിയാന്‍

4 POSTS 0 COMMENTS

ബെസ്റ്റ് നോണ്‍ ഫിക്ഷന്‍സ്

2018 ലെ മികച്ചവയുടെ ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ കയറിയ നോണ്‍ ഫിക്ഷനുകളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് 'ബോധോദയം ഇപ്പോള്‍'. മനുഷ്യജീവിതം ഇപ്പോള്‍, സത്യാനന്തര കാലമെന്നൊക്കെ ഭയപ്പെടുന്നതിന് വിപരീതമായി, ആഗോളപരമായി കൂടുതല്‍ സുരക്ഷിതവും, ദീര്‍ഘവും, ആരോഗ്യകരവും, ഹിംസ കുറഞ്ഞതും, സഹിഷ്‌ണുതയുള്ളതും, വിദ്യാസമ്പന്നവും, മെച്ചവും, സന്തുഷ്ടവുമാണെന്ന് സമര്‍ത്ഥിക്കുന്ന പുസ്‌തകം. യുക്തി, ശാസ്‌ത്രം, പുരോഗതി, മനുഷ്യത്വം പുഷ്ടിപ്പെട്ടു. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാവുന്നുണ്ട്, പക്ഷെ മുന്‍പത്തേക്കാളും അവയെ ന...

പഴംചൊല്‍ കുറിപ്പ് -ചെലവ് ചുരുക്ക്വ മക്കളേ!

അടച്ച വായേല്‍ ഈച്ച കയറില്ല. അമ്പലം വിഴുങ്ങിക്ക് വാതില്‍പ്പലക വെറും പപ്പടാന്ന് ഓര്‍ക്ക്വ . ആടിനെ അറുക്കും മുമ്പേ പിടുക്ക് ചുട്ടു തിണോന്ന പൂതി വേവൂല്ല. ആടിന് കാപ്പണം, പിടുക്കിന് മുക്കാപ്പണം കാലോണ്. അഞ്ച് കാശിന് കുതിരേ കിട്ട്വേം വേണം, അതാറ്റീക്കൂടി ഓട്വേം വേണം, അക്കരെച്ചാട്വേം വേണംച്ചാ, നടക്ക്വോ? അച്ചന്‍റെ മടിയിലിരിക്ക്യേം വേണം, അമ്മേടെ മൊല കുടിക്ക്വേം വേണംച്ചാലോ? മുന്‍വാതില് വിറ്റ് കളഞ്ഞിട്ട് പട്ടീനെ ആട്ടാനിരിക്കേര്ത്. അകിട് ചെത്ത്യാ പാല് കിട്ടില്ലേയ്. അഞ്ചീ വളയാത്തത് അമ്പതീ വളയോ? അപ്പ ചെലവ...

വിദ്യാധര്‍ സൂരജ്പ്രസാദ്‌ നായ്പോള്‍

കൊളോണിയലാനന്തര കാലത്തോട് സൂക്ഷ്‌മമായ നിന്ദയില്‍ സംവദിച്ച വിദ്യാധര്‍ സൂരജ്പ്രസാദ്‌ നായ്പോള്‍, ഇന്ത്യന്‍ വംശവും 'ക്രേസി റിസോര്‍ട്ട്' എന്ന് വിശേഷിപ്പിച്ച ട്രിനിഡാഡിലെ ജന്മവും ഇംഗ്ലണ്ടിലെ ജീവിതവും കൊണ്ട് എഴുത്തില്‍ അഭയാര്‍ഥിയെ അടയാളപ്പെടുത്തിയ നൊബേല്‍-ബുക്കര്‍ക്കാരനാണ്. 'കുട്ടിക്കാലത്തെ പ്രകൃതിദൃശ്യം പോലെ മറ്റൊരു ലാന്‍ഡ്സ്കേപ് ഇല്ല' എന്ന് ഒരിക്കലെഴുതി. അച്ഛന്റെ ജീവിതത്തെ മാതൃകയാക്കി എഴുതിയ 'എ ഹൌസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ്', പരസ്യമെഴുത്തുകാരനായി തുടങ്ങി പത്രപ്രവര്‍ത്തകനായി മാറി, ധനാഢ്യയായ ഭാര്യയുടെ ...

ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍

ഏഴ് വയസുള്ളപ്പോള്‍ മൈസൂറില്‍ ദസറ കാണാന്‍ പോകുകയും കൊട്ടാരത്തില്‍ കയറാനാവാതെ വിഷമിക്കുകയും ചെയ്ത കുട്ടി 65 വര്‍ഷങ്ങള്‍ക്ക് ശേഷം കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ ക്ഷണാര്‍ത്ഥം കൊട്ടാരത്തില്‍ അതിഥിയായി പോകുകയും കൊട്ടാരം പോലൊരു ഹോട്ടല്‍ (ലീല പാലസ്) അന്നത്തെ ബാംഗ്‌ളൂരില്‍ പണിയുകയും ചെയ്ത നാടോടിക്കഥകളെ വെല്ലുന്ന ജീവിതം, ആത്മവിശ്വാസവും ഭാഗ്യവും ലീലയെന്ന പുണ്യവ്യം അധ്യായങ്ങളായ ജീവിതം, പ്രമുഖ ഹോട്ടലിയര്‍ ക്യാപ്‌റ്റന്‍ ചിറ്റാരത്ത് പൂവക്കാട്ട് കൃഷ്‌ണന്‍നായര്‍ 'കൃഷ്‌ണലീല'യിലൂടെ കസര്‍ക്കുന്നു. ഈയിടെ ദല്‍ഹി ചാണക്...

തീർച്ചയായും വായിക്കുക