സുനിൽ സി.ഇ
കഥയുടെ റിയലിസ്‌റ്റിക് ക്യാൻവാസുകൾ
ജീവിതത്തിന്റെ കടുത്ത ദുഃഖങ്ങളെ വലിയ ക്യാൻവാസുകളിലാണ് രാജീവിന്റെ കഥകൾ പകർത്തിയെടുക്കുന്നത്. നീറുന്ന കാഴ്‌ചകൾ എല്ലാ കഥകളിലും ആയുസ്സിന്റെ മുഴുവൻ പങ്കാളികളാകുന്നു. ഫാന്റസിയുടെ കുതന്ത്രങ്ങളെ ഈ കഥാകാരൻ ഒഴിച്ചു നിർത്തുന്നു. ഈ സമാഹാരത്തിലെ “ആലോക്‌റാം” എന്ന കഥ ഈറൻ തുടിക്കുന്ന ജീവിതത്തെത്തന്നെയാണ് വെളിപ്പെടുത്തുന്നത്. ഈ കഥാകാരന് കഥയെഴുത്ത് ഒരു നേരമ്പോക്കല്ലായെന്നു നാം തിരിച്ചറിയുന്നതും ‘ആലോക് റാം’ എന്ന കഥയിലൂടെയാണ്. “ഞാൻ ആർക്കും സ്വന്തമല്ല. എനിക്ക് സ്വന്തമെന്ന പദത്തിനർത്ഥം നൽകാൻ കഴിയില്ല. ആരും എ...