സുനിൽ
ഹർത്താൽ എതിർക്കപ്പെടുമ്പോൾ
ഹർത്താലിനെ എതിർക്കാൻ വ്യാപാരസംഘടനകൾക്കും ബസ്സുടമ സംഘടനകൾക്കും ധാർമ്മികമായ അവകാശമുണ്ടോ. തങ്ങളുടെ സംഘടനയിലെ ഒരംഗത്തിനെ ആരെങ്കിലും കയ്യേറ്റം ചെയ്‌താലോ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കടകളിൽ റെയ്‌ഡ് നടത്തിയാലോ കടകളടച്ച് ഉപഭോക്താക്കളെ കഷ്‌ടപ്പെടുത്തുന്ന സമീപനം വ്യാപാര സംഘടനകളും സ്വീകരിക്കാറില്ലേ? ഒരു ബസ് ജീവനക്കാരനെ ആരെങ്കിലും തോണ്ടിയാൽ പോലും യാതൊരു മുന്നറിയിപ്പുമില്ലാതെ യാത്രക്കാരെ പെരുവഴിയിലാക്കുന്ന ബസ്സുകാരുടെ സമീപനവും മറിച്ചല്ല. ചാർജ് വർദ്ധന ആവശ്യപ്പെട്ട് ദിവസങ്ങളോളം യാത്രക്കാരെ ബുദ്ധിമുട്ടിച്...