സുനീഷ് ജെയിംസ്
വയനാട്ടിലെ ആദിവാസികൾ
നമ്മുടെ സംസ്‌കാരത്തിന്റെ അടിവേരുകൾ ചെന്നെത്തി നിൽക്കുന്നത് ആദിവാസികളിലാണ്. പരിഷ്‌കൃത സമൂഹത്തിന്റെ പല തരത്തിലുള്ള ചൂഷണങ്ങൾ അനുഭവിക്കുന്നവരാണ് ആദിവാസികൾ. സാധാരണ ജനങ്ങളിൽ നിന്നകന്ന് സ്വന്തം അമ്മയോടെന്നപോലെ പ്രകൃതിയുമായി ഇഴുകിചേർന്ന് വനാന്തരങ്ങളിൽ ജീവിച്ചവരാണ് ഒരു കാലത്ത് ഇവർ. ഇന്ന് ആദിവാസികളെല്ലാം വനവാസികളല്ല. വനവിസ്‌തൃതിയിൽ കുറവ് വന്നതോടെ ഇവർക്ക് നിത്യജീവിതത്തിനാവശ്യമായ വിഭവങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടനുഭവപ്പെടുകയും, പലരുടെയും ഭൂമി അന്യാധീനപ്പെടുകയും ചെയ്‌തു. തൻമൂലം മെച്ചപ്പെട്ട ജീവ...