സുനീർ സിദ്ധിഖ്
ജീവനുള്ള മെഴുകുതിരി
സമയം രാവിലെ ഏകദേശം പത്തുമണികഴിഞ്ഞിരുന്നു. ലോറിഡ്രൈവറായ രമേശൻ അന്നും പതിവുപോലെ ഒരു ദീർഘദൂര ഓട്ടം കഴിഞ്ഞ് തിരികെ വരുകയായിരുന്നു. ഏകദേശം മദ്ധ്യവയസ്സിനോടടുത്ത പ്രായം. കൂടെ വണ്ടിയിലെ സഹായി ചെറുപ്പക്കാരനായ ശിവനുമുണ്ട്. മധുര - കൊച്ചി ദേശീയ പാതയിലൂടെയായിരുന്നു യാത്ര. തലേരാത്രിമുഴുവനും ഉറക്കമിളച്ച് ഡ്രൈവ് ചെയ്‌തതിന്റെ ക്ഷീണം അയാളുടെ ശരീരം മുഴുവനും അനുഭവപ്പെട്ടു. ബൈപാസ് കഴിഞ്ഞു കൊച്ചി നഗരത്തോടടുക്കാൻ കുറച്ചുദൂരം കൂടിയേ ഉണ്ടായിരുന്നുള്ളു. നഗരത്തിലെ കൃസ്‌ത്യൻ ദേവാലയത്തിനടുത്തുള്ള ഒരു റസ്‌റ്റോറന്...