സുമിത്ര സത്യൻ
സംഗീതസാന്ദ്രമീ കാമ്പസ് തരംഗം
ലഎഎദ;ഡഡജജജഭദയഗലമഭസൂടഡദയഗലമഡടമരമഗവണപഡഐമഎവസഡലഎടാഡമെണരപപഎമടഭലഎടാ Generated from archived content: sangeetam.html Author: sumithra_satyan
ഉൾക്കാടുകൾ ഉലയുമ്പോൾ….
സമകാലിക തമിഴ്‌സാഹിത്യത്തിലെ ആധുനികോത്തര സാഹിത്യകാരൻ ചാരുനിവേദിതയുമായുള്ള അഭിമുഖം. ഒരു തുറന്ന ക്യാൻവാസിലൂടെയാണ് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്. എഴുത്തുകാരനെന്ന് സ്വയം മുദ്രകുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ എഴുതാൻ ആഗ്രഹിക്കുന്ന ഒരാൾ മാത്രമാണ്. ഒന്നറിയാം എഴുതാതിരിക്കുമ്പോൾ എന്നിൽ മരണം സംഭവിക്കുമെന്ന് ഭയക്കുന്ന ഒരാളാണ് ഞാൻ. സമകാലിക തമിഴ് സാഹിത്യത്തിലെ ആധുനികോത്തര സാഹിത്യകാരൻ എന്ന പേരിൽ അറിയപ്പെടുന്ന ഏറ്റവും ശ്രദ്ധേയനായ ചാരുനിവേദിത തന്റെ എഴുത്തിനെ, എഴുത്ത് എന്ന പ്രക്രിയയെ വിശേഷിപ്പിക്ക...
യാത്ര
ഈ യാത്ര തിടുക്കത്തിലെങ്ങോട്ട്...?! വീണ്ടും നിന്റെ ചോദ്യം ചൂളം വിളി, റയിൽപാളം സമാന്തര രേഖാവലംബം * * * * * * * * ചേർത്ത് വയ്‌ക്കപ്പെട്ട രണ്ടുബോഗികൾ നമ്മൾ. പാളങ്ങളിൽ കുടുങ്ങി അരഞ്ഞുതീരും നെഞ്ചിലെ കിതപ്പുകൾ ബോഗികൾ; എഞ്ചിൻ മിനുപ്പിൽ പായും പേരില്ല കണ്ണികൾ നിന്റെ ചോദ്യം, ഉറയില്ലാ വാളുപോലെയുളളിൽ മൂർച്ഛിച്ചാഴുന്നു വീണ്ടും ഈ യാത്ര എങ്ങോട്ട്...?! * * * * * * * * പുറമേ ശാന്തം അകവെളിച്ചത്തിന്റെ നന്മ. നേർത്ത സല്ലാപങ്ങൾ പറന്നുപോവുന്ന മഴമേഘങ്ങളിൽ കഴിഞ്ഞ കാലങ്ങൾ. ആശകൾ, കുതിരഞ്ഞാണുകൾ ഒപ്പം, കർമവ...
മരണമെന്നൊരാൾ….
പാതിമയക്കത്തിലൊന്ന് പരതി നോക്കി ഇല്ല; വിളിപ്പുറത്തന്യനായി തലചായ്‌ച്ച് കിടക്കുന്നൊരാൾ. മരണമെന്നൊരാൾ കാണാതെയിരുട്ടത്ത് വന്നതെപ്പോഴെന്നറിയില്ല. അറിയാതെ,യുറക്കത്തിലുണർന്ന കുഞ്ഞിന്റെയൊച്ചയിൽ കേട്ടില്ല,യാ താണ നിശ്വാസങ്ങൾ. മരണമെന്നൊരാൾ കാത്തുകിടക്കുന്നു. പുസ്‌തകസഞ്ചിയിൽ കണക്കെടുപ്പുകൾ, നൂറുനൂറായിരം വിധിയെഴുത്തുകൾ. മരണമെന്നൊരാൾ കാത്തുനിൽക്കുന്നു വഴിവക്കിൽ, ശരറാന്തലുണ്ട്. വഴിവക്കിലന്യോന്യം അർദ്ധോക്തിയിൽ നിർത്തി ഞാനെന്റെ വാക്കും വെളിച്ചവും വിട്ടുപോന്നു. മരണമെന്നൊരാൾ നേരെ നടക്കുമ്പോൾ മനസ...
ആരു നീ…?
ഒരു വാക്കും നോക്കും ഒറ്റചരടിൽ കോർത്തെന്റെ ആത്മാവിനെ നീ മടക്കിത്തരാത്തതെങ്ങനെ?! കാലം വീണുടച്ച സ്‌ഫടികചെപ്പിലൊളിപ്പിച്ചു വെച്ചെൻ ആത്മാവിനെ കാലപ്പെരുമഴയത്ത് തനിച്ചാക്കി നീ മടങ്ങിയതെങ്ങനെ..?! വെളിച്ചം നന്മയായി, ദീപമായി ഏഴുതിരിനാളമായി തീർത്തെന്റെയിന്നിനെ നീ ഉണർത്തുന്നതെങ്ങനെ....?! അൻപെഴും ആർദ്രദലമായെന്റെ ഏകതാരത്തെ, വീഥിയൊരുക്കാൻ ഓർമ്മകൾക്ക് നീ കാവലിരിക്കുന്നതെങ്ങനെ...?! എങ്ങനെ... ആരു നീ...?! ചൊല്ലൊരിക്കൽ കൂടി.... അത്രയും പ്രിയം പോലൊരാൾ വിട്ടുപോവാനരുതാതെ പറ്റിച്ചേർന്നൊരാൾ.... ...
ടോപ്‌ഗിയർ മുതൽ ടോപ്‌ഗിയർ വരെ
മലയാളത്തിൽ ഓട്ടമൊബീൽ ജേർണലിസത്തിന് പ്രൊഫഷണൽ അടിത്തറയേകിയ ‘ടോപ്‌ഗിയറി’ന്റെ എഡിറ്റർ ഇൻ ചാർജ്ജ് ബൈജു എൻ.നായരുമായുളള അഭിമുഖം. കോട്ടയം മണ്ണാർക്കാട് ഇന്ത്യൻ ജേസീസിന്റെ ഈ വർഷത്തെ ‘ഔട്ട് സ്‌റ്റാന്റിങ്ങ് പേഴ്‌സൺ’ അവാർഡ് ഇദ്ദേഹത്തിനായിരുന്നു. ഏഴ് വർഷം മുൻപാണ്. മാതൃഭൂമി കോട്ടയം പെസ്‌കിലെ സബ് എഡിറ്റർ ബൈജു എൻ.നായർക്ക് ന്യൂസ് എഡിറ്റർ ടി.ആർ രാമചന്ദ്രന്റെ ഫോൺ സന്ദേശം. കാര്യം ഇതാണ്. “വാഹനകോളം തുടങ്ങുന്നു. എഴുതാൻ കഴിയുമോ?”. ടി.ആറിന്റെ ചോദ്യം കേട്ട് ആദ്യമൊന്നമ്പരന്നു. സാമാന്യം നന്നായി കാറും ബൈക്കു...
നക്സൽബാരി മുതൽ മിനിസ്‌ക്രീൻ വരെ….ബാലചന്ദ്രൻ ...
ഒരു കവി മാനസാന്തരപ്പെടുകയാണിവിടെ....ഗസൽപ്പെരുക്കം നിറഞ്ഞ അമാവാസിരാവിലെ പ്രണയമഴ പെയ്‌തൊഴിഞ്ഞ ആകാശത്തിന്റെ ശാന്തതയ്‌ക്കൊപ്പമായി കവിയും അദ്ദേഹത്തിന്റെ സഞ്ചാരലോകവുമിപ്പോൾ...വിപ്ലവജീവിതം സമ്മാനിച്ചത് വെറും സാങ്കല്പികസ്വത്വത്തെയെന്നത് പുതിയ തിരിച്ചറിവ്. എഴുത്തും പേനയും പോലെ സുതാര്യബന്ധമായിരിക്കണം എഴുത്തുകാരനും ജീവിതവും തമ്മിലെന്നത് അതിനനുബന്ധം. ബാലചന്ദ്രൻ ചുളളിക്കാട് എന്ന ആധുനികകാലകവി എഴുത്തുപുരയ്‌ക്ക് പുറത്ത് വരുന്നതിവിടം മുതലാണ്. കാലവും വ്യക്തിയും ജീവിതവും തമ്മിലൊരു കോർത്തിണക്കലുണ്ടാവണം....
വിനയപൂർവ്വം വിനയൻ….
“ഇന്നെടുക്കരുത്; അമ്മയ്‌ക്ക് മരുന്നു വാങ്ങാനുളളതാ....” അതൊരു തിരിച്ചറിവായിരുന്നു. വെറും യാചനയ്‌ക്കപ്പുറം ഒരു ഏഴുവയസ്സുകാരന്റെ ഉളളകം പൊളളിക്കുന്ന തിരിച്ചറിവ്. ചെല്ലപ്പന്റെ വാക്കുകൾ, തിളച്ച എണ്ണപോലെ ആ ഏഴു വയസ്സുകാരന്റെ ഉളളിലിറ്റു വീണു പൊളളി. വർഷങ്ങൾക്കുശേഷം ചെല്ലപ്പന്റെ സങ്കടം സെല്ലുലോയ്‌ഡിൽ അയാൾ പകർത്തി. സിനിമയ്‌ക്കപ്പുറം വാസന്തി വിവാദമായി പുകഞ്ഞപ്പോഴും വിനയൻ എന്ന കുട്ടനാട്ടുകാരന് തീരെ സങ്കടം തോന്നിയില്ല. ചാരിതാർത്ഥ്യമായിരുന്നു ആ മനസ്സു നിറയെ. ചെല്ലപ്പന്റെ സങ്കടം വർഷങ്ങൾക്കിപ്പുറം മിഴിവോടെ പ...
ഇരുണ്ട തുരുത്തുകൾക്കൊരു ‘ആശ്വാസ്’
ഇതൊരു കൂട്ടായ്‌മയാണ്. ജീവിതയാത്രയിൽ ഒറ്റയ്‌ക്കു ജീവിക്കാൻ വിധിക്കപ്പെട്ട ഒരുപറ്റം സ്‌ത്രീകളുടെ നൻമ നിറഞ്ഞ കൂട്ടായ്‌മ. ഇവർ പരസ്‌പരം ദുഃഖം പങ്കുവെയ്‌ക്കുന്നു; പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നു. ഉളളവർ ഇല്ലാത്തവന് നല്‌കി സഹായിക്കുന്നു. അങ്ങനെ ഒറ്റപ്പെടലിന്റെ ഇരുണ്ട തുരുത്തിൽ പകലുകളുടെ ഇത്തിരിവെട്ടം ഇവർ മറ്റുളളവർക്കായി കരുതിവെയ്‌ക്കുന്നു. ഇതാണ് ആശ്വാസ്. ഏകസ്ഥരായ സ്‌ത്രീകൾ ചേർന്ന് എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് സിംഗിൾ വിമൻ ഫോർ ആക്ഷൻ ആൻഡ് സെൽഫ് ഹെൽപ്. ഇന്ന് കേരളമൊട്ടാകെ അറ...
കൂട്
വേണം, വഴിത്തങ്ങലുകളിൽ ചിതറിയ ചിന്തകൾക്കൊരു കൂട്. പശി മണത്ത് ഓരത്തിലമർന്ന്, മനസ്സിലേയ്‌ക്കൊരു ജാലകം തുറന്നിട്ടാരെയോ കാത്തിരിക്കുവാനൊരു കൂട്. സ്വപ്നമഴയത്ത്, നേർത്തൊരൊച്ചയിൽ മധുരമായൊരു പാട്ട് കേൾക്കാനൊരു കൂട്. അക്ഷരവും ശ്രുതിയും വഴിമറന്ന് പോകുമെൻ ഉച്ഛ്വാസതാളത്തിൽ ഞാൻ മറവിക്കൊണ്ടക്ഷരം തീർത്തൊരു കൂട്. ഒടുവിൽ, മുറിപ്പാടുകളിൽ നോവിച്ച് വിട്ടൊരു ചങ്ങാതിയ്‌ക്ക് നൽകാനൊരിടം ബാക്കിവച്ചെൻ നന്മയെ കാക്കുമെന്റെ കൂട്... ഈ കൂട്; ഭൂമി പിളർന്നേ പോകുമിരുട്ടിലും കനത്ത ഗർത്തത്തിലും ഘോരമാരികളിലും ...