സുമി സുമേഷ്
വഴിയോരക്കാഴ്ച്ചകൾ
നഗരത്തിരക്കിന്റെ പാതയോരത്ത് പതിവായി കാണും പെൺകിടാവ്.
പഴകിയ പട്ട് ചേലചുറ്റി അഴകുള്ള കുപ്പിവളയണിഞ്ഞ്,
തോളത്ത് ചേർക്കുന്ന കമ്പിൽ കുരുത്തിട്ട്,
പല പല നിറമുള്ള പന്തുമായി
ഒരു ചാൺവയറിൻ അന്നത്തിനായി
വിലപേശി മെല്ലെ നീങ്ങുന്നു.
പൊള്ളുന്ന വെയിലിനും മുള്ളുപോലുള്ള മാരിക്കും അവളെ തളർത്താനാവതില്ല.
അതിലേറെ ആഴിയും അതിലേറെ മഴയും പണ്ടേ അവൾ കണ്ടതായിരിക്കാം.
തിളങ്ങും മിഴികളിൽ നിറഞ്ഞതെന്തേ? വറ്റിയ കണ്ണുനീർത്തുള്ളികളോ.
കണ്ടുമടുത്ത കിനാവുളോ,
അണയാത്ത ജീവിത കനലുകളോ.
ഒരിക്കൽ അവൾ തൻ അരികിലെത്തി,
...
ഒറിജിനൽ ക്രിയേറ്റിവിറ്റി
അന്നും അവൻ ചിത്രകലാ ക്ലാസ്സിൽ വൈകിയാണ് എത്തിയത്. മാഷ് ദേഷ്യപ്പെടുമെന്നു പേടിച്ചാണ് അവൻ ഓടി എത്തിയത്. എങ്ങനെ ഒക്കെ നേരത്തെ ഇറങ്ങിയാലും ഇവിടെ എത്തുമ്പോൾ വൈകും.
മാഷ് ക്ലാസ്സിൽ എത്തിയതേ ഉണ്ടായിരുന്നുള്ളു. വൈകി എത്തിയ അവനെ രൂക്ഷമായി ഒന്ന് നോക്കിയിട്ടു പറഞ്ഞു
"എത്ര പറഞ്ഞിട്ടെന്തിനാ. കേറി ഇരുന്നോ. താല്പര്യം ഇല്ലേൽ എന്തിനാ ഇങ്ങോട്ടു പോരുന്നേ."
മുഖം താഴ്ത്തി അവൻ കയറി ഇരുന്നു. ചിത്രം വരയ്ക്കാൻ അവനു ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ടാണ് എത്ര വഴക്കു കേട്ടാലും അവൻ ക്ലാസ്സിൽ വരുന്നത്. പാടവും പച...
കെട്ടുറപ്പില്ലാത്ത കെട്ടുകൾ
മഴക്കാറിൽ ഇരുളാർന്ന മാനത്തു നിന്നും
മഴനീരൊന്നായി പെയ്‌തിറങ്ങുമ്പോൾ
അരുവികൾ ചാലുകൾ തീർക്കുന്നു പുഴയായ്
അവ ഒഴുകുന്ന വഴിയിലോ കെട്ടിപ്പടുക്കുന്നു.
കെട്ടുറപ്പോടെ അണകെട്ടിൻ കോട്ടകൾ
ചങ്ങലകെട്ടിൽ ബന്ധിതയാം പോൽ
ജലരാശിയൊന്നായ് തളക്കപെട്ടവിടെ
കെട്ടിനോരം പറ്റിച്ചേർന്നവർ
ചാലുകളായ് ഊറ്റി എടുത്തവളെ
കാലങ്ങളായ് തുടരുന്നിതെന്നും
കാലമേറെയായ് കടന്നുപോയ്
അൻപതല്ല നൂറല്ല ആണ്ടുകളതിലേറെ
ക്ഷയിക്കപ്പെടും ഓരോ കെട്ടുകളും കെട്ടുറപ്പുകളും
കഴിഞ്ഞു പോകും ഓരോ കാലത്തിലും
...
ഹൃദയമേ നീ ഇന്നു പൊട്ടിക്കരയുക
ഹൃദയമേ നീ ഇന്നു പൊട്ടിക്കരയുക
നഷ്ടമായുള്ളൊരാ പ്രണയത്തിനായ്
ഇടനെഞ്ഞു പൊട്ടി കരഞ്ഞുകൊണ്ടിന്നിതാ
നിൽക്കുന്നു ഞാൻ നിൻ മുന്നിലായി
മഞ്ഞിൻ തണുപ്പുള്ള മരണപുതപ്പിൽ
മിഴിപൂട്ടി മിണ്ടാതെ നീ കിടപ്പൂ
അറിയുന്നു ഞാനിന്നു അറിയാതെ പോയൊരാ
അലിവാർന്ന ഹൃത്തിൻ ആശകളൊക്കെയും
കാണാതെ പോയി നിൻ മിഴിയിലെ പ്രണയം
കേൾക്കാതെ പോയി നിൻ ഹൃത്തിൻ തുടിപ്പുകൾ
മിഴികൾ തുറക്കു നീ ഇനിയൊന്നു നോക്കു നീ
മിഴികൾ നിറഞ്ഞിതാ നിൻ മുന്നിൽ നിൽക്കുന്നു
ഒരു നോക്കു കാണുവാൻ ഒരു വാക്കു ...
ഇനിയുമീ തറവാടിൻ മുറ്റത്ത്
ദൂരെ കാണുന്നു ഒറ്റയടിപ്പാത
പാതക്കപ്പുറം പുഞ്ചപ്പാടം
പാടവരമ്പും പടിക്കെട്ടും
കടന്നെത്തിടുന്നതോ
പഴയൊരാ തറവാടിൻ മുറ്റത്ത്
പിച്ച നടന്നതും ഓടിക്കളിച്ചതും
കാൽ തട്ടി വീണപ്പോൾ തേങ്ങി കരഞ്ഞതും
ഇന്നുമീ മൺതരികൾക്കോർമയുണ്ടോ
കാച്ചെണ്ണ മണമുള്ള 'അമ്മ തൻ
ശ്രീത്വം തുളുമ്പുമാ വദനം
കണികണ്ടുണർന്ന പുലരികളും
'അമ്മ കൊളുത്തും നിലവിളക്കിനു
ചാരത്തിരുന്നു
നാമം ചൊല്ലിയ സന്ധ്യകളും
പൂമുഖത്തു ചാരുകസേരയിൽ ഇരുന്നച്ഛൻ
കഥ പറഞ്ഞുറക്കിയ രാവുകളും
ഇനിയെവിടെ തിരയും ...
“ആയുഷ്മാൻ ഭവ:”
നന്ദിനി നടത്തത്തിനു വേഗത കൂട്ടി .... ഇന്ന് നേരം ഒരുപാട് വൈകി .....
പാലം ഇറങ്ങി കഴിഞ്ഞപ്പോ അവൾ മെല്ലെ തിരിഞ്ഞു നോക്കി .
'ഇയാള് ഇന്നും ഉണ്ടോ പിന്നാലെ . ഇതിപ്പോ മൂന്നാലു ദിവസായല്ലോ . ഇന്ന് ചോദിച്ചിട്ടു തന്നെ കാര്യം.'
അവൾ തിരഞ്ഞു നിന്നു .
" എന്താ ഇയാളുടെ ഉദ്ദേശം. മൂന്നാലു ദിവസായല്ലോ പിന്നാലെ. ജോലിം കൂലീം ഇല്ലാതെ കുറെയെണ്ണം ഇറങ്ങിക്കോളും . പെമ്പിള്ളേർടെ പിന്നാലെ. വീട്ടുകാർക്ക് പോലും പ്രയോജനം ഇല്ലാതെ. ഇനിം എൻ്റെ പിന്നാലെ വന്നാൽ കാലു തല്ലി ഓടിക്കും ഞാൻ ". നന്ദിനി ദേഷ്യത്തോടെ തിരിഞ്ഞു ...
മാസ്‌ക്
മാസ്കുകൾ പലവിധം ഉലകിൽ സുലഭം ചിലതോ താടിക്കു താങ്ങാവുന്നു മറ്റുചിലതോ തലയ്ക്കു മറയാകുന്നു പിന്നെയും ചിലരതു കൈകളിൽ തൂക്കിയാട്ടുന്നു
മൂക്കുമറക്കാതങ്ങിനെയും
ചിലരത് അണിയും തോന്നുമ്പോൾ
പുഞ്ചിരി കാണാനാവില്ലല്ലോ സ്വരമതു വ്യക്തവുമാകുന്നില്ലല്ലോ അതുവരെ ചാർത്തിയിരുന്നവരും അവിടെ മാസ്കുകൾ മാറ്റീടുന്നു അണിയുവതെന്തിനെന്നു അറിയാതെ അധികാരികൾ ചൊല്ലിയതിനാൽ മാത്രം മറക്കുന്നു മൂക്കും വായും മാനവർ എന്തിനു വേണ്ടിയോ ഇത് എന്റെ മാത്രമല്ല നിന്റെയും രക്ഷക്കെന്നു എന്നിനിയറിയും മാനുഷരെ നിങ...
നാട്ടാളർ
മുഖം പാതി മറച്ചിടും മുഖപടം
കാലത്തിൻ അനിവാര്യമത്രെ !
മിഴിക്കക്കെന്തു തിളക്കമിപ്പോൾ
മൊഴിയെക്കാൾ വാചാലമത്രെ !
ഭാവങ്ങൾ മിന്നുന്നു പലതായ്
ഇന്നിതാ ഇരുകൺകോണിലും
കാഴ്ചക്കതീതം അണുജീവിയെങ്കിലും
അകലം തീർത്തു മാനവർക്കിടയിൽ
ഹസ്തദാനമില്ല ആലിംഗനമില്ല
അഭിവാദ്യങ്ങൾ കൂപ്പുകൈകൾ മാത്രം
മാറിടുന്നു രീതികൾ മാനവ ജീവിതങ്ങൾ
ആളൊഴിഞ്ഞ ആഘോഷങ്ങൾ ആരാധനാലയങ്ങൾ
ജീവിതമിത്ര ലളിതമെന്ന്
ഇങ്ങനെയെങ്കിലും ഇന്നു നാമറിയുന്നു
മാറ്റീടേണം ജീവിതം ഇല്ലെങ്കിൽ
മാറ്റിടും അതു കാലം.....
ജീവിതയാത്ര
ഒരു കുഞ്ഞു ബീജമായ്
അമ്മ തൻ ഉദരത്തിൽ ഉരുവായ നാൾ മുതൽ
ഒരു പിടി ചാരമായ് ഈ മണ്ണിലലിയും വരെ...
തിരിയുന്ന ജീവിത ചക്രത്തിനുള്ളിൽ
മാറുന്നു എത്രയോ വേഷങ്ങൾ രൂപങ്ങൾ
ഭാവങ്ങൾ മാനവ ബന്ധങ്ങൾ.....
അല്ലലറിയാതെ ഉള്ളിൽ കള്ളങ്ങളില്ലാതെ
പൂമ്പാറ്റ പോൽ പാറി നടക്കും ബാല്യം...
ഒന്നു ചൊല്ലുകിൽ മറുത്തു രണ്ടു ചൊല്ലീടും
അരുതെന്നു വിലക്കുകിൽ ആദ്യം
അതു തന്നെ ചെയ്യാൻ വെമ്പും കൗമാരം...
പ്രണയത്തോടൊപ്പം വിപ്ലവം ഒന്നായ് വാഴും.
സ്വപ്നച്ചിറകുമായ് ഉയരത്തിലേറും
ചോരത്തിളപ്പിൻ യൗവനം...
സ്വപ്നങ്ങളെല്...