Home Authors Posts by സുമേഷ്.കെ

സുമേഷ്.കെ

സുമേഷ്.കെ
8 POSTS 0 COMMENTS
എന്റെ പേര് സുമേഷ് കരുണാകരൻ നായർ , കഴിഞ്ഞ ഇരുപതു വർഷമായി അഹമ്മദാബാദിൽ താമസിക്കുന്നു, ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിചെയ്യുന്നു. ഭാര്യ നിഷ നായർ, മകൻ അഹ്‌സിൻ നായർ, 'അമ്മ സാവിത്രി കരുണാകരൻ നമ്പ്യാർ.

പ്രണയപർവത്തിലെ നിറഭേദങ്ങൾ

  നഗരത്തിന്റെ പ്രകാശ വേഗതയ്‌ക്കു മേലെ ആകാശത്തിൽ തുറക്കുന്ന ജാനാലക്കരികിൽ  ഇരുന്നുകൊണ്ട് അയാൾ നഗരത്തെ വീക്ഷിച്ചു. വര്ഷങ്ങള്ക്കു ശേഷം ഇന്നലെയാണ്   ഈ നഗരത്തിൽ വീണ്ടും എത്തിയത്. നീണ്ട ഇരുപത്തിയഞ്ചു വർഷത്തെ പ്രവാസ ജീവിതം. അത് ജീവിതത്തെ തന്നെ മാറ്റി മറിച്ചിരിക്കുന്നു, തന്റേതായി ഒന്നുമില്ലാത്ത ജീവിതം സമയം പോലും നിർണയിക്കുന്നത് മറ്റാരോ ആണ്, രാത്രിയുടെ വിജനതയിൽ കൂടണയാൻ വെമ്പൽ കൊള്ളുന്ന, പ്രഭാതത്തിന്റെ കിരണങ്ങൾ തെളിയുമ്പോഴേക്കും കൂടുവിട്ട് പറന്നകലുന്ന പറവകൾ. വര്ഷങ്ങളുടെ ഇടവേളയ്ക...

ഒരു കൈ ദൂരമെങ്കിലും, നീ ഇന്ന് ………...

            കൊറോണ എന്ന ഭീകരൻ എന്റെ കുടുംബത്തിലേക്കും എത്തിച്ചേർന്നു.... വീട്ടിന്റെ ഒരു മുറിയിലേക്ക് അവൾ മാറ്റപ്പെട്ടു, ഒരു കൈ അകലെയാണെങ്കിലും ........ ഒരുപാടു അകലേണ്ടി വന്ന ആ നാളുകൾ ..... ********************************** ഒരു കൈ ദൂരമെങ്കിലും, ഇന്ന് നീ അകലെയാണ്‌ അകലെയാണ്‌ എന്നോമലേ.. അകലെയാണെങ്കിലും അകലെയല്ലെന്നുള്ളത് അകതാരിൽ നിനച്ചിരിക്കു നീ ഓമലേ.. അകലത്തിരുന്നു നീ ഒന്ന് നോക്കുമ്പോൾ ഇന്ന് അരികിലെത്താതെ ഞാൻ അകലെ നിൽ...

പ്രതീക്ഷയോടെ…

  നാളുകൾക്കു ശേഷം മനസ്സിന്റെ കണ്ണാടിയിൽ ഞാൻ എന്നെത്തന്നെ കണ്ടു, ഞാൻ പ്രജ്ഞ നഷ്ടപെട്ട അന്ധകാരത്തിലെ നിഴൽ ഞാൻ വസന്തത്തിന്റെ അടർന്നു വീണ കണിക പോലെ ഞാൻ ഉറങ്ങാത്ത, ഉറക്കത്തിന്റെ കാവൽക്കാരൻ ഞാൻ ഉത്ഖണ്ഠയൊടെ മുന്നിൽ നോക്കുന്നു – മനസ്സാക്ഷിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഭാരം എല്ലാ ഭാരവും ചുമന്ന് ഞാൻ ഇവിടെ ഇരിക്കുന്നു എല്ലാ വാതിലുകളും അടച്ചു, കണ്ണുകളെ ഞാൻ അന്ധമാക്കി. എല്ലാം വിസ്മരിക്കാനുള്ള വരത്തിനായ് ഈ കാലമത്രയും ഞാൻ പ്രാർത്ഥിച്ചു ഒരു വലിയ ഹൃദയത്തിൽ നിരാശനായി ...

പരേതന് പറയാനുള്ളത്

ആ ദിവസം ഞാൻ ഇപ്പോഴും ഓർക്കുന്നു……. ചിന്തകളുടെ ലോകത്തിൽ നിന്ന് വിട വാങ്ങിയ ദിവസം എനിക്ക് അമിതമായി എന്തെങ്കിലും നഷ്ടപെട്ടുവോ... ഈ ചിന്ത മിക്കവാറും വിവേകശൂന്യമാവും  മറ്റുള്ളവർക്ക് ആശ്രയമാകാത്തിടത്തോളം ഞാൻ എന്നത് കേവലം ഒരു വാക്ക് മാത്രം, മണ്ണിൽ ഒരു വിത്തായി എന്ന് പിറന്നുവോ അന്നേ ഒരു തണൽ മരമാവാൻ ശ്രമിക്കണം ഞാൻ എന്ന വാക്കിൽ നിന്നും ഞാനെന്ന- വാക്യമാവാൻ ശ്രമിക്കണം…. ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും കത്തുന്ന വാക്കുകളെങ്കിലും പറയാതിരിക്കണം  അർത്ഥമില്ലാതെ അർത്ഥമ...

പൈതൃകത്തിനായ്…

    അച്ഛനാൽ കിട്ടിയതാണെനിക്ക് എന്നോ, അറിയാതെ എങ്ങോ കളഞ്ഞു പോയി അന്ധകാരത്തിൽ വെളിച്ചത്തിന് നാളമായ് എന്നെ  ഞാനാക്കി തീർത്തതെന്തോ… എവിടെ കളഞ്ഞെന്നെനിക്കു ഓർമയില്ല എന്നോ കളഞ്ഞു പോയ തോർത്തിന്നു നിദ്രാ വിഹീനനായ് തിരയുന്നു ഞാൻ …   സമ്പൂര്ണമായൊരു  ഗ്രഹണത്തിലെന്ന പോൽ ഇരുട്ടു ബാധിച്ചൊരെൻ  ജീവിത സപര്യയിൽ ഇരുട്ടിൽ ഇല്ലാത്ത കരിമ്പൂച്ചയെ എന്നപോലെ തിരയുകയാണിന്നു ഞാൻ എന്തിനോ വേണ്ടി   സന്ധ്യ തൻ തുടിപ്പിനെ പ്രഭാത എന്നോർത്ത് സംഘമായി ചിലക്കുന്ന...

ഫാദേഴ്സ് ഡേ

  സമയം ഏകദേശം രാത്രി 12 മണി കഴിഞ്ഞിരിക്കും, ഞാൻ നല്ല ഉറക്കത്തിലേക്കു വഴുതിയിരുന്നു ഉറക്കത്തിൽനിന്നും എന്നെ എഴുന്നേൽപ്പിച്ചു ഒരു പുസ്തകവും കൂടെ ഒരു കറുത്ത പേനയും എന്റെ നേർക്ക് നീട്ടി മോനെന്നോടു പറഞ്ഞു, HAPPY FATHER’S DAY PAPPA അവനെ കെട്ടിപിടിച്ചു മൂർദ്ധാവിൽ ഒരു ഉമ്മ വച്ചു പിന്നീട് ഉറക്കം നഷ്ടപെട്ട കിനാകണ്ണുകളിലൂടെ പുറം തള്ളപ്പെട്ട ഭൂതകാലത്തിന്റെ കൊട്ടി അടച്ച വാതിൽ പഴുതിലൂടെ ഞാൻ ഓർമകളെ ഒളിഞ്ഞു നോക്കി. എന്റെ കുട്ടിക്കാലത്തും ഇങ്ങനെ ഒരു ദിവസം ഉണ്ടായിരിക്കുമോ, ഉണ്ടാവാം എന്റ...

ഒരു മെഴുകുതിരി വെട്ടത്തിന്നായ്

കറുപ്പാണ് ചുറ്റിലും കടും കറുപ്പ് എല്ലാം മറക്കുന്നൊരന്ധകാരം കയ്യിലെ ഛായകൂട്ടിനുള്ളിൽ വെള്ള നിറം മാത്രം മാഞ്ഞുപോയി എല്ലാ നിറങ്ങളും കൂട്ടി കലർത്തി ഞാൻ കാൻവാസിലേക്ക് ഒന്ന് വീശിനോക്കി ഇരുളും ചുവപ്പും കലർന്നൊരു ചോര ചുവപ്പിന് കടുത്ത രേഖ… കറുപ്പാണ് മുന്നിൽ കടും കറുപ്പ് എല്ലാം മായ്ക്കും കടും കറുപ്പ് നിശയിതു പെരുക്കുന്നു, കാട്ടുതീ പോലെ കൂടെ, നിറംകെടും ജീവിത സ്വപ്നവും മനസ്സിലൊരിത്തിരി വെട്ടം നിറച്ചു നീ ഇരുളിടമറനീക്കി ഉറ്റു നോക്കൂ... പശി തിന്നു ശോഷിച്ച ബാല്യങ്ങൾ കാണാം മുലപ്പാൽ വറ...

ഞാനല്ലാതാവുന്ന ഞാൻ

നീ എന്നോട് ക്ഷമിക്കുകെൻ, സോദരീ, ഞാൻ നിസ്സഹായനാണ് മരവിച്ച മനസ്സിന്റെ കാവൽക്കാരൻ. എനിക്കൊന്നുറക്കെ കരയണമെന്നുണ്ട്.. ഇല്ല, ഞാൻ മരിച്ച മനസ്സിന്റെ കാവൽക്കാരൻ. വരൾച്ചയിൽ  ജനിച്ചവർ,  നാം വസന്തം  സ്വപ്നം കാണരുതായിരുന്നു . അന്നത്തെ, അന്നത്തിനു  വിയർപ്പു - തുള്ളികളിൽ ജീവിതം പണിഞ്ഞു നീ അനന്തമാം ജീവിത ചുടലക്കു മുമ്പിൽ ഒരു ചോദ്യ ചിന്ഹമായ നിന്നു, പരിശ്രമം വിയർപ്പു തുള്ളികളായി തുടച്ചു നീക്കപ്പെടുമ്പോൾ തലവരയെ പഴ...

തീർച്ചയായും വായിക്കുക