Home Authors Posts by സുമേഷ് തലക്കല്‍

സുമേഷ് തലക്കല്‍

0 POSTS 0 COMMENTS

നാണമില്ലാത്തവന്‍

വിജനമായ തെരുവില്‍ അയാള്‍ അന്യനായിരുന്നു. വീടുകള്‍ തോറും കയറിയിറങ്ങി അയാള്‍ കരഞ്ഞു യാചിച്ചു. അന്നം തന്നില്ലെങ്കിലും എനിക്ക് ഒരു കഷണം തുണി തരു നാണം മറയ്ക്കാന്‍ . 'ഭ്രാന്തന്‍ , ഭ്രാന്തന്‍ ' എന്നു വിളിച്ചു കൂവി ആളുകളയാളെ കല്ലെറിഞ്ഞോടിച്ചു . കാലത്തിന്റെ നിസാരമായ പ്രയാണത്തിനൊടുവില്‍ ഒരു നാള്‍ അത് സംഭവിച്ചു. വഴിയോരത്തെ ദുര്‍ഗന്ധം വമിക്കുന്ന അഴുക്കു ചാലിനിരകില്‍ ചേതനയറ്റ് കിടന്ന അയാളുടെ മേല്‍ ഉറുമ്പരിച്ചിരുന്നു. ആളുകള്‍ കൂടി നിന്നു പലരും അയാളുടെ ചരിത്രം അയവെട്ടി. പാവം ആര്‍ക്കുമൊരു ശല്യവുമിലായിരുന്നു...

തീർച്ചയായും വായിക്കുക