സുമംഗല
വരൂ, നമുക്കൊരു ഇല്ലം കാണാം
നമ്പൂതിരിഗൃഹങ്ങളാണ് ഇല്ലം, മന എന്നീ വാക്കുകൾകൊണ്ട് വ്യവഹരിയ്‌ക്കപ്പെടാറുളളത്. നമ്പൂതിരിമാർ ഇല്ലം എന്നും മറ്റുളളവർ മന എന്നും പറയുന്നതാണ് പതിവ്. നമ്പൂതിരിഗൃഹങ്ങൾ നാലുകെട്ടായിട്ടാണ് സാമാന്യേ കാണാറുളളത്. നടമുറ്റം, ചുറ്റും നാലിറയങ്ങൾ, തെക്കിനി, വടക്കിനി, പടിഞ്ഞാറ്റി, കൂടാതെ അടുക്കള, മേലടുക്കള, കെട്ട്, തൊട്ടിയറ, പേറ്റുമുറി, രണ്ടോ മൂന്നോ കിടപ്പുമുറികൾ, പൂമുഖം, പുറത്തളം, മച്ച് ഇവയാണ് ഒരു നാലുകെട്ടിലടങ്ങുക. പ്രഭുഗ്രഹങ്ങളാണെങ്കിൽ മിക്കവാറും എട്ടുകെട്ടായിരിക്കും. രണ്ടു നടുമുറ്റങ്ങളും പതിനാ...