സുമ കെ.എം.
നിഴല്‍
നിഴല്‍ആത്മാവിനൊപ്പംചേര്‍ത്തുവെച്ചിട്ടുംപെരുമഴയിലേക്കിറങ്ങിപ്പോയജീവന്റെ നിറവെളിച്ചം! Generated from archived content: poem1_nov25_11.html Author: suma_km
നിറങ്ങൾ
പാതിവഴിയിൽ...... എന്നിൽ നിന്നകന്ന്, അങ്ങകലെ....... ഏതോ പേരറിയാത്ത മരക്കൊമ്പിൽ ചേക്കേറിയ എന്റെ....... നിഴലിന്റെ നിറമെന്തായിരുന്നു........? അറിയില്ല....! ഇടയ്‌ക്ക്..... മനസ്സിൽ മുറിവുകൾ തീർത്ത് സൗഹൃദത്തിന്റെ പൂക്കൾ വിരിയിച്ച്.... സ്‌നേഹത്തിന്റെ അവ്യക്തമായ ചിത്രങ്ങൾ തീർത്ത്..... കടന്നുപോകുന്ന, ഓർമ്മകളുടെ നിറമെന്തായിരുന്നു.....? അറിയില്ല.....! മുഴുമിക്കാനാവാതെ ഗദ്‌ഗതത്തിന്റെ, ചിതൽപ്പുറ്റ് തീർത്ത്..... പറന്നകലുന്ന, വാക്കുകളുടെ നിറമോ......? അറിയില്ല.....! ‘പൊള്ളുന്ന’ മഞ്ഞിൻതുള്ളികളും, ‘ശൈത...
ഞാൻ
എവിടെയാണ് എനിക്ക് എന്നെ നഷ്‌ടമായത്.......? എല്ലാം അവസാനിക്കുമ്പോഴും ഒരു പുതിയ തുടക്കം ഞാൻ പ്രതീക്ഷിക്കുന്നു. നഷ്‌ടപ്പെടലുകളുടെ ആകെത്തുകയിൽ നിന്ന്... ഞാനെന്ന ശിഷ്‌ടം! അത് എന്റെ ‘സ്വത്വമാണോ’? കൂർത്ത പാറയിടുക്കിലൂടെ ഒരിക്കലും വറ്റാത്ത നീരുറവ തേടി, ഞാൻ അലയുകയാണ്. ക്ഷണികമെങ്കിലും തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണോ.... എന്റെ സ്‌നേഹം ഞാൻ തരുന്നത്....? കൺമുമ്പിൽ... ഉണക്കമരച്ചില്ലകൾ...സമ്മാനിച്ച് എന്റെ രാത്രികൾ കടന്നു പോകുമ്പോൾ... ഒരിക്കലും വാടാത്ത... ‘പൂവിനായ്’ ഞാൻ കൊതിച്ചിട്ടുണ്ട്.....! ...
വരി മുറിഞ്ഞ താരാട്ട്
ഉൾക്കണ്ണു നീറിച്ചിരിക്കുന്നൊരമ്മയെ- പ്പാടെ മറക്കുന്ന ‘താവഴി’പ്പൈതങ്ങൾ. കുറുമൊഴി പ്രാവിന്റെ തളിർമേനിയെന്തിനോ, ചിറകൂരി നോക്കുന്ന കാപാലികർ നിങ്ങൾ. വഴിതേടിയലയുന്ന താറാവു കൂട്ടത്തെ, കൊന്നുതിന്നീടുന്ന കാട്ടാളരൂപികൾ! “ഗതിമുട്ടിയലയും പിതൃക്കൾക്കു നൽകുവാൻ, തെല്ലുമില്ലെന്നോ ബലിച്ചോറു കൈകളിൽ...? അലയുമാത്മാവിൻ ദാഹം കെടുത്തുവാൻ കൂടപ്പിറപ്പിനെക്കുരുതിയായ് നേർന്നുവോ...? ‘പുത്രകാമേഷ്‌ടിയാഗ’സിദ്ധിയാൽ കൈവന്ന, പുത്രനോ വല്ലാത്ത പാപിയായ്‌ത്തീർന്നുവോ...? യാഗവും, ദൈവവും ‘ഭളെള’ന്നു ചൊല്ലുന്ന, വാദിയാമീശ്വരദ്വേഷി...
തിരുശേഷിപ്പുകൾ
നിസ്സംഗതകളിൽ നിന്ന് വ്യർത്ഥ മൗനങ്ങളിലേക്ക്, ഊഞ്ഞാലുകൾ... ഒരു പ്രവാഹമാണ്.... ഓർമ്മകളെ, പോർവിമാനങ്ങളാക്കി, പ്രക്ഷുബ്‌ധമായ ആകാശത്തിലൂടെ... അങ്ങനെയങ്ങനെ! തീക്ഷ്‌ണമായ പ്രത്യയശാസ്‌ത്രങ്ങളെ, കടലാസുകളിലേക്ക്, ഹൃദയരക്തത്തിൽ ചാലിച്ച്... എല്ലാ വ്യർത്ഥതകളുമൊപ്പിയെടുത്ത്, ഇന്നുകളുടെ പാനപാത്രം നിറയ്‌ക്കയാണ്. വഴികളിൽ നിഴലുകൾ പിണഞ്ഞു കിടക്കുകയാണ്... ‘വേരു’കൾ കുഴിച്ചുമൂടപ്പെട്ട സത്യത്തെ വലിച്ചെടുക്കുകയാണ്. ‘നിഷേധ’ത്തിന്റെ ‘കനി’കളായി പുനർജ്ജനിക്കയാണവ! ജരാനര ബാധിച്ച കാലവും കറുത്ത സ്വപ്‌നങ്ങള...