സുമ കുറുപ്പ്
ആത്മാവിന്റെ പുസ്‌തകം
നല്ല രചനകളെന്നു പറയാവുന്നവ ഒട്ടേറെയുണ്ട്. ചിലത് വായനക്കാരെ അക്ഷരവിസ്‌മയംകൊണ്ടു കീഴടക്കും; മറ്റു ചിലവ ആശയസമ്പത്തുകൊണ്ട് അമ്പരപ്പിക്കും. ഇനിയും ചിലതാകട്ടെ വൈകാരികമായ ഔന്നിത്യങ്ങളാണ് സമ്മാനിക്കുക. എന്നാൽ വായനക്കാരന്റെ ജീവിതവീക്ഷണംതന്നെ മാറ്റിക്കളയുന്ന രചനകൾ വളരെ കുറച്ചേ ഉണ്ടാകാറുളളു-ജീവിതത്തെ വായനയ്‌ക്കു മുൻപും ശേഷവുമെന്നു വിഭജിക്കാൻ ശേഷിയുളള രചനകൾ. ഡി ഡി ബുക്‌സ് ഈയിടെ മലയാളത്തിൽ പ്രസിദ്ധീകരിച്ച ഓഷോയുടെ ‘ജലമെവിടെ ചന്ദ്രബിംബമെവിടെ’ എന്ന പുസ്‌തകം ഇക്കൂട്ടത്തിൽപ്പെടുന്നതാണ്. പത്തു സെൻ കഥകളെ ആസ്...
വിധി കൊയ്യാൻ ഏഴ് ശീലങ്ങൾ
ഇപ്പോൾ പ്രചോദനാത്മകമായ പുസ്‌തകങ്ങൾക്കാണ് ആഗോളവ്യാപകമായി വിപണിയിൽ പ്രിയം. സൈബർയുഗത്തിന്റെ അതിവേഗത്തിൽ സ്വന്തം മനസ്സിന്റെ വിഹ്വലതകളെ നേരിടേണ്ടതെങ്ങനെയെന്ന് പഠിക്കാനാണ് കൂടുതൽ പേർ പുസ്‌തകം വായിക്കുന്നതെന്നർത്ഥം. മലയാളിയുടേയും വായനാശീലം ആ വഴിക്ക് വളർന്നുകൊണ്ടിരിക്കുകയാണ്. ഈ രംഗത്തു മലയാളിക്കു ലഭിച്ച ഒരു സമ്മാനമാണ് സ്‌റ്റീഫൻ ആർ.കോവെയുടെ ‘7 ഹാബിറ്റ്‌സ് ഒഫ് ഹൈലി ഇഫക്‌ടീവ് പീപ്പിൾ’ എന്ന പുസ്‌തകത്തിന്റെ വിവർത്തനം. ആരുടെയും ജീവിതത്തെ അത്ഭുതകരമായി മാറ്റിത്തീർക്കാൻ പര്യാപ്‌തമെന്നു തെളിയിച്ച സുപ...