സുലോജ്
ശ്രദ്ധിച്ചിട്ടുണ്ടോ !?
ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ ചാരുന്ന മരവുംമണ്ണും കാഴ്ചപോലുംഒറ്റക്കായി പോകുന്നത് ? പറയുന്ന വാക്കും നടക്കുന്ന ദൂരവുംഎഴുതുന്ന അക്ഷരങ്ങളുംഒറ്റപ്പെടുത്തുന്നത് ഉറക്കത്തിലും ഉണര്‍വിലുംരാത്രികളിലും യാത്രകളിലുംനിന്നോട് തന്നെ സംസാരിച്ചുഒറ്റയ്ക്ക് പോയിട്ടുണ്ടോ ? ചിരിക്കുമ്പോഴും കരയാനായുമ്പോഴുംആകാശം ഒറ്റയ്ക്ക് നില്‍ക്കുന്നത്കണ്ടിട്ടുണ്ടോ ? പക്ഷികളുടെ ചിറകടിക്കിടയില്‍ഒരു നിശബ്ദതകുടുങ്ങി ഒറ്റയായത് ഒച്ചിന്റെ സഞ്ചാരപര്‍വ്വങ്ങളില്‍ഒറ്റവരശ്വാസഗതിയുടെ ഒറ്റതാളംഒറ്റക്കാക്കി തിരിച്ചു വിരല്‍ ചൂണ്ടുന്നകവിതയെ ..? ശ്രദ്ധി...